Sections

യുവ ഇന്ത്യയ്ക്കായി ആക്റ്റീവ് യുവ ഹെൽത്ത് ഇൻഷുറൻസ് പദ്ധതിയുമായി ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്

Friday, May 15, 2026
Reported By Admin
Aditya Birla Launches Active Yuva Health Plan

  • ഹെൽത്ത് റിട്ടേൺസ് വഴി ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രോത്സാഹനം
  • ചികിത്സാ ക്ലെയിമുകൾക്ക് അപ്പുറം ഒപിഡി, വെൽനസ്, വരുമാന സംരക്ഷണം എന്നീ ആനുകൂല്യങ്ങളിലൂടെ ഇൻഷുറൻസ് പരിരക്ഷ വിപുലമാക്കുന്നു

കൊച്ചി: ആദിത്യ ബിർള ക്യാപിറ്റലിൻറെ ഹെൽത്ത് ഇൻഷുറൻസ് വിഭാഗമായ ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കോ. ലിമിറ്റഡ് (എബിഎച്ച്ഐസിഎൽ) യുവ ഇന്ത്യക്കാരുടെ മാറിവരുന്ന ജീവിതശൈലിക്കും വെൽനസ് ആവശ്യങ്ങൾക്കും അനുയോജ്യമായ ആരോഗ്യകേന്ദ്രീക്യത ഇൻഷുറൻസ് പദ്ധതിയായ ആക്റ്റീവ് യുവ അവതരിപ്പിച്ചു. പോഷകാഹാരം, വ്യായാമം, വിശ്രമം തുടങ്ങിയ ദൈനംദിന ആരോഗ്യകരമായ ശീലങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന എബിഎച്ച്ഐസിഎല്ലിൻറെ ഹെൽത്ത് റിട്ടേൺസ് ആശയത്തെ അടിസ്ഥാനമാക്കിയ സമഗ്ര വെൽനസ് പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്.

ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് ഹെൽത്ത് റിട്ടേൺസ് മാതൃകയിലൂടെ ആരോഗ്യ ഇൻഷുറൻസിനെ ഹെൽത്ത് അഷ്വറൻസായി പുനർനിർവചിക്കുന്നു. ദിവസവും 10,000-ൽ അധികം ചുവടുകൾ നടക്കുകയോ ഒരു വ്യായാമ സെഷനിൽ തന്നെ 300 കലോറി എരിച്ചു കളയുകയോ ചെയ്യുന്നതുപോലുള്ള ആരോഗ്യകരമായ ജീവിതരീതികൾക്ക് പ്രോത്സാഹനം നൽകുന്നതാണ് ഈ മാതൃക. കൃത്യമായ വ്യായാമ മുറകൾ പിന്തുടരുന്നതിനൊപ്പം മികച്ച ഹെൽത്തി ഹാർട്ട് സ്കോറും നിലനിർത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ വാർഷിക പ്രീമിയത്തിൻറെ 100 ശതമാനം വരെ തിരികെ ലഭിക്കും.

പുതിയ ആക്റ്റീവ് യുവ പദ്ധതി ഈറ്റ്, മൂവ്, ഹീൽ എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയ വിപുലമായ ജീവിതശൈലീ അധിഷ്ഠിത റിവാർഡ്സ് പ്രോഗ്രാമിലൂടെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ആക്ടീവ് ഡേയ്സ് മാനദണ്ഡങ്ങൾ പാലിക്കുന്ന ഉപഭോക്താക്കൾക്ക് ശാരീരിക പ്രവർത്തനങ്ങൾക്കതീ തമായ സമഗ്ര ആരോഗ്യകരമായ ശീലങ്ങൾക്കാണ് ഇതിലൂടെ പ്രോത്സാഹനവും ആനുകൂല്യങ്ങളും ലഭിക്കുക.

  • ഈറ്റ്: ആപ്പിൽ ഒരു മാസത്തിൽ 21 ദിവസത്തേക്ക് ദിവസേന ഏതെങ്കിലും രണ്ട് നേരത്തെ ഭക്ഷണക്രമം രേഖപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് പ്രതിമാസ ഹെൽത്ത് റിട്ടേൺസിൽ 10 ശതമാനം അധിക ആനുകൂല്യം ലഭിക്കും.
  • മൂവ്: പ്രതിമാസം ശരാശരി 7,500-ലധികം ചുവടുകൾ നടക്കുകയോ 250 കലോറി എരിക്കുകയോ ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഓരോ മാസവും 4 ബോണസ് ആക്റ്റീവ് ഡേയ്സ് നേടാൻ സാധിക്കും.
  • ഹീൽ: ഒരു മാസത്തിൽ 21 ദിവസത്തേക്ക് 7 മുതൽ 8 മണിക്കൂർ വരെ ഉറക്കം നിലനിർത്തുന്ന ഉപയോക്താക്കൾക്ക് പ്രതിമാസ ഹെൽത്ത് റിട്ടേൺസിൽ 15 ശതമാനം വരെ അധിക ആനുകൂല്യം നേടാനാകും.

ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലികൾക്കും ആരോഗ്യ ശീലങ്ങൾക്കും അനുസൃതമായി ആരോഗ്യ ഇൻഷുറൻസ് മേഖലയും മാറേണ്ടതുണ്ട്. ഇന്നത്തെ യുവതലമുറ തങ്ങളുടെ ദൈനംദിന ജീവിതത്തിൻറെ ഭാഗമായിത്തന്നെ ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അവരുടെ ജീവിതരീതികൾക്ക് കൂടുതൽ അനുയോജ്യമായ രീതിയിൽ ഇൻഷുറൻസ് സേവനങ്ങൾ എത്തിക്കുന്നതിനുള്ള വ്യക്തമായ അവസരമാണിതെന്ന് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കോ. ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മയങ്ക് ബഥ്വാൽ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ഇൻഷുറൻസ് ക്ലെയിമുകൾക്ക് അപ്പുറം ഉപഭോക്താക്കളുടെ ആരോഗ്യത്തിൻറെ ഓരോ ഘട്ടത്തിലും അവരെ പിന്തുണയ്ക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഇൻഷുറൻസ് മേഖലയുടെ വളർച്ച എന്നത് വെറും ക്ലെയിമുകളോട് പ്രതികരിക്കുന്നതിൽ മാത്രമല്ല മറിച്ച് ക്ലെയിമുകൾക്കിടയിലുള്ള കാലയളവിലും ഉപഭോക്താക്കൾക്ക് പ്രസക്തമായ സേവനങ്ങൾ നൽകുന്നു എന്നതിലാണ്. ഈ മാറ്റത്തെ മുൻനിർത്തിയാണ് ആക്റ്റീവ് യുവ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഇൻഷുറൻസിനെ കേവലം അടിയന്തര വൈദ്യസഹായത്തിനുള്ള മാർഗ്ഗം എന്നതിലുപരി വർഷം മുഴുവനും ദൈനംദിന ജീവിതത്തിൻറെ സജീവ ഭാഗമാക്കി മാറ്റാനാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും മയങ്ക് ബഥ്വാൽ കൂട്ടിച്ചേർത്തു.

ആരോഗ്യത്തെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ സമീപനം കൂടുതൽ ജാഗ്രതയുള്ളതും സജീവവുമായി മാറിക്കൊണ്ടിരിക്കുമ്പോഴും ഇൻഷുറൻസ് എന്നത് ദൈനംദിന ജീവിതത്തിൽ വലിയ പങ്കില്ലാത്ത ആവശ്യസമയത്ത് മാത്രം ഉപയോഗിക്കുന്ന ഒരു സേവനമായാണ് ഇന്നും കണക്കാക്കപ്പെടുന്നത്. എന്നാൽ ദൈനംദിന ആരോഗ്യപരമായ ശീലങ്ങളെ നേരിട്ടുള്ള ആനുകൂല്യങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ആക്റ്റീവ് യുവ ഈ കാഴ്ചപ്പാടിൽ മാറ്റം കൊണ്ടുവരുന്നു. ഇതിലൂടെ യുവ ഉപഭോക്താക്കൾക്ക് ഇൻഷുറൻസിനെ കൂടുതൽ പ്രസക്തവും ലളിതവും ആകർഷകവുമാക്കി മാറ്റുകയാണ് ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.