Sections

ആദിപുരുഷിലെ 'ജയ് ശ്രീ റാം' ഓഡിയോ ക്ലിപ്പിന് മികച്ച പ്രതികരണം; ബഹുഭാഷാ പതിപ്പുകൾ ആവശ്യപ്പെട്ട് ആരാധകർ 

Thursday, Apr 20, 2023
Reported By Admin
Adipurush

ആദിപുരുഷനിലെ 'ജയ് ശ്രീ റാം' ഓഡിയോ ക്ലിപ്പിന് മികച്ച പ്രതികരണം


ഓം റൗട്ട് - പ്രഭാസ് കൂട്ടുകെട്ടിലെ ആദ്യ ചിത്രമായ ആദിപുരുഷനിലെ 'ജയ് ശ്രീ റാം' ഓഡിയോ ക്ലിപ്പിന് മികച്ച പ്രതികരണം. ഓഡിയോ ക്ലിപ്പിന്റെ ബഹുഭാഷാ പതിപ്പുകൾ ആവശ്യപ്പെട്ട് ആരാധകർ ഓഡിയോ പ്ലാറ്റ്ഫോമുകളിലുടനീളം കമ്മന്റുകളുമായി എത്തിയിരിക്കുകയാണ്. ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ആദിപുരുഷിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയ ശ്രീ ബജ്റംഗ് ബലിയുടെ പോസ്റ്ററിനൊപ്പം ലോഞ്ച് ചെയ്ത 60 സെക്കന്റുള്ള ജയ് ശ്രീ റാം ഓഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയം. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ എപ്പോഴാണ് ഓഡിയോ റിലീസ് ചെയ്യിക എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.

2023-ൽ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 2023 ജൂൺ 16 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്യും. ടി- സീരിയസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് നിർമ്മിക്കുന്നത്. നന്മയുടെ വിജയത്തെ ചുറ്റിപ്പറ്റിയുള്ള ഇന്ത്യൻ ഇതിഹാസത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമ്മാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ്ആദിപുരുഷ്എന്ന ത്രിഡി ചിത്രം. ഇന്ത്യൻ സംസ്കാരത്തിന്റെ ഏറെ ജനപ്രീതിയുള്ള ഒരു അദ്ധ്യായത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരിക്കുക.കൂടാതെ, തമിഴ്, മലയാളം, മറ്റു വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്.ഛായാഗ്രഹണം - ഭുവൻ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുർ . എഡിറ്റിംഗ് -അപൂർവ്വ മോടിവാലെ, ആഷിഷ് എം ഹത്രെ. സംഗീതം - അജയ്- അതുൽ. പശ്ചാത്തല സംഗീതം - സഞ്ചിത് ബൽഹാറ, അങ്കിത്ബൽഹാറ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.