Sections

തിരുവനന്തപുരം വിമാനത്താവളത്തിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

Thursday, Aug 25, 2022
Reported By MANU KILIMANOOR

വിമാനത്താവളത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന ജലാശയ വികസനത്തിനും പദ്ധതി

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിപ്പിന്റെ നിയന്ത്രണം ഏറ്റെടുത്ത അദാനി ഗ്രൂപ്പ്, ഇപ്പോള്‍ അതിനെ ലോകോത്തര നിലവാരത്തിലാക്കാന്‍ പദ്ധതി ഇട്ടിരിക്കുകയാണ്, വിമാനത്താവളത്തിന്റെ അരികെ തന്നെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കാന്‍ പോകുന്നതെന്നത്.ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തി, നിലവില്‍ പ്രവര്‍ത്തനക്ഷമമായ കെട്ടിടം ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഒപ്പിടാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തില്‍ അദാനി ഗ്രൂപ്പ്  മുന്നേറുകയാണ്.വിമാനത്താവളത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന നിലവിലെ ജലാശയം വികസിപ്പിക്കാനുള്ള പദ്ധതികളുടെ ചര്‍ച്ച്കളും പുരോഗമിക്കുന്നു.വിമാനത്താവളത്തിലേക്ക് വെള്ളത്തിലൂടെയും പ്രവേശിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്.

ദക്ഷിണേന്ത്യന്‍, ഉത്തരേന്ത്യന്‍, കോണ്ടിനെന്റല്‍ പാചകരീതികള്‍ക്കായുള്ള ലൈവ് കൗണ്ടറുകളും ബുഫെയും ഉള്‍പ്പെടുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഒരു അത്യാധുനിക ലോഞ്ച്അ അടുത്തിടെയാണ്`അവര്‍ വിമാനത്താവളത്തിനുള്ളില്‍ തുറന്നത്.അതിനുപുറമെ, അവര്‍ വിമാനത്താവളം ഏറ്റെടുത്തതിനുശേഷം അവര്‍ നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്, വളരെ വേഗം ഓസ്ട്രേലിയയില്‍ നിന്ന് ഉള്‍പ്പെടെ എയര്‍ലൈനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.