Sections

ക്രമക്കേട് കണ്ടെത്തിയ 31 കടകൾക്കെതിരെ നടപടി സ്വീകരിച്ചു

Saturday, Jul 15, 2023
Reported By Admin
Legal Metrology

31 കടകൾ ക്കെതിരെ നടപടി


എറണാകുളം: നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതിനെതിരേ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള സ്ക്വാഡ് തൃപ്പൂണിത്തുറ, നെട്ടൂർ മേഖലകളിലുള്ള കടകളിൽ പരിശോധന നടത്തി. പൊതുവിതരണ, ഭക്ഷ്യസുരക്ഷ , ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

പച്ചക്കറികടകൾ, പലചരക്ക് കടകൾ, കോഴിക്കടകൾ, ഹോട്ടലുകൾ, ബേക്കറി എന്നിവയുൾപ്പെടെ 56 കടകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ 31 കടകൾക്കെതിരെ നടപടി സ്വീകരിച്ചു.

ജില്ലാ സപ്ലൈ ഓഫീസർ ടി.സഹീർ, ഭക്ഷ്യസുരക്ഷാ ഓഫീസർ വിമല മാത്യു, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ ഈ വിനോദ് കുമാർ, താലൂക്ക് സപ്ലൈ ഓഫീസർമാർ വിവിധ താലൂക്കുകളിലെ റേഷനിങ് ഇൻസ്പെക്ടർമാർ പോലീസ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.