Sections

ഓൾ ഇൻ വൺ പേയ്‌മെന്റ് ഡിവൈസ് അവതരിപ്പിച്ച് ഏസ്മണി

Tuesday, Jun 13, 2023
Reported By Admin
Acemoney

'ഏസ്മണി' ഓൾ ഇൻ വൺ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ചു


കൊച്ചി:പ്രമുഖ ഫിൻടെക് കമ്പനിയായ 'ഏസ്മണി' ഓൾ ഇൻ വൺ പേയ്മെന്റ് ഡിവൈസ് അവതരിപ്പിച്ചു. മൈക്രോ എടിഎം, ആധാർ എടിഎം, പിഒഎസ് മെഷീൻ എന്നിവ ഉൾക്കൊള്ളുന്നതാണ് ഓൾ ഇൻ വൺ പേയ്മെന്റ് ഡിവൈസ്. ഒരു പിഒഎസ് ഉപകരണം എന്നതിലുപരിയായി വ്യാപാരികൾക്ക് മറ്റ് അനേകം സേവനങ്ങൾ ലഭ്യമാക്കാൻ ഓൾ ഇൻ വൺ ഡിവൈസ് സഹായിക്കുന്നു.

കാർഡ് അല്ലെങ്കിൽ ആധാർ പണമിടപാടിന് സഹായിക്കുന്ന ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പണം എടുക്കാൻ സാധിക്കും. വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങൾ പരിഗണിച്ച് വലിയ ടച്ച് സക്രിൻ ഡിസ്പ്ലേയും തെർമൽ പ്രിന്റിങ് സൗകര്യവും ഡിവൈസിൽ ഒരുക്കിയിട്ടുണ്ട്. ഏത് ബാങ്കിന്റെയും കാർഡുകൾ പണമിടപാടുകൾക്കായി ഡിവൈസിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഏസ്മണി എംഡി നിമിഷ ജെ വടക്കൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ആധാർ കാർഡുമായി വ്യാപാരികളെ സമീപിക്കാം. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനും ഇതേ രീതിയിൽ സാധിക്കും. കൂടാതെ എല്ലാവിധ റീചാർജ്, ബിൽ അടവ് തുടങ്ങിയ ആവശ്യങ്ങൾക്കും സഹായകമാകുന്ന ബിബിപിഎസ് സൗകര്യവും ഇതോടൊപ്പം ഏസ് മണി നൽകുന്നു. ഇതിലൂടെ വ്യാപാരികൾക്ക് പുതിയ ബിസിനസ് സാധ്യതകളും ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങളും ഉറപ്പാക്കാനാകുമെന്നും അവർ വ്യക്തമാക്കി.

സ്മാർട്ട് ഫോണും ഇന്റർനെറ്റും ഇല്ലാതെ സാധാരണ കീപാഡ് ഫോൺ ഉപയോഗിച്ച് പണമിടപാട് നടത്താൻ സാധിക്കുന്ന ഓഫ്ലൈൻ യു.പി.ഐ. എ.ടി.എം. കാർഡും മോതിരമായും കീചെയിനായും ഉപയോഗിക്കാനാവുന്ന വെയറബിൾ എ.ടി.എം കാർഡുകളും കമ്പനി നേരത്തെ പുറത്തിറക്കിയിരുന്നു. എടിഎം വീട്ടുപടിക്കൽ എത്തിക്കുന്ന സംവിധാനവും ഏസ്മണി നേരത്തെ അവതരിപ്പിച്ചിരുന്നു. കോവിഡ് കാലത്ത് ഇത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമായിരുന്നു. ഏസ്മണി എജിഎം ബ്രാൻഡിങ് ശ്രീനാഥ് തുളസീധരൻ, പ്രോഡക്ട് മാനേജർ ജിതിൻ എബ്രഹാം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.