Sections

2022-23 സാമ്പത്തിക വർഷം 30.58 ശതമാനം വളർച്ച നേടി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ്; നടപ്പു സാമ്പത്തിക വർഷം 130 പുതിയ ശാഖകൾ തുറക്കും

Monday, Jun 12, 2023
Reported By Admin
Muthoottu Mini Financiers

2022-23 സാമ്പത്തിക വർഷം 30.58 ശതമാനം വളർച്ച നേടി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്


കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ഇക്കഴിഞ്ഞ 2022-23 സാമ്പത്തിക വർഷം വരുമാന വളർച്ച, ലാഭവിഹിതം, ആസ്തി നിലവാരം എന്നിവയുൾപ്പെടെ എല്ലാ പ്രധാന സൂചകങ്ങളിലും ശക്തമായ പ്രകടനം കൈവരിച്ചു. 2022-23 സാമ്പത്തിക വർഷം 30.58 ശതമാനം എന്ന നിലയിൽ ശക്തമായ ഇരട്ട അക്ക വാർഷിക വളർച്ച നേടുന്ന രാജ്യത്തെ ചുരുക്കം ചില എൻബിഎഫ്സികളിൽ ഒന്നാണ് കമ്പനി. 2019-20 സാമ്പത്തിക വർഷം മുതൽ തുടർച്ചയായി നാല് വർഷങ്ങളിൽ 135 ശതമാനം എന്ന സ്ഥിരതയാർന്ന വർദ്ധനയോടെയുള്ള വളർച്ചയാണ് കമ്പനി നേടിയിട്ടുള്ളത്.

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് 544.44 കോടി രുപ മൊത്ത വരുമാനം നേടി. അറ്റാദായം മുൻവർഷത്തേക്കാൾ 52 ശതമാനം വർധന നേടിയിട്ടുണ്ട്. നികുതിക്ക് മുമ്പുള്ള ലാഭം 81.77 കോടി രൂപയാണ്. കമ്പനി മാനേജ് ചെയ്യുന്ന ആസ്തി മുൻ സാമ്പത്തിക വർഷത്തെ 2498.60 കോടി രൂപയിൽനിന്ന് 30.58 ശതമാനം വളർച്ചയോടെ 3262.78 കോടി രൂപയിലേക്ക് ഉയർന്നു. കമ്പനിയുടെ എൻപിഎ 0.37 ശതമാനമാണ് ഈ കാലയളവിൽ. ഈ വ്യവസായത്തിലെ ഏറ്റവും മികച്ചതാണ് എൻപിഎ അനുപാതം.

തങ്ങളുടെ കാഴ്ചപ്പാടിനും ദൗത്യത്തിനും അനുസൃതമായി കഴിഞ്ഞ നാല് വർഷത്തിനിടെ മുത്തൂറ്റ് മിനി 135 ശതമാനം എന്ന ശ്രദ്ധേയമായ വർദ്ധനവ് കൈവരിക്കുന്നതിൽ സന്തോഷമുണ്ട്. മുത്തൂറ്റ് മിനിയുടെ റേറ്റിംഗ് സ്ഥിരതയോടെ ഓരോ വർഷവും മെച്ചപ്പെട്ടുവരികയാണ്. ശക്തമായ അടിത്തറയുള്ള കമ്പനി വരും മാസങ്ങളിൽ മികച്ച വളർച്ച നേടുമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളം 130-ലധികം പുതിയ ശാഖകൾ തുറന്ന് 1,000-ലധികം ശാഖകൾ എന്ന നാഴികക്കല്ലിലെത്താനും ലക്ഷ്യമിടുന്നു. ഓരോ ശാഖയും ശരാശരി 5 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്ത് മൊത്തം മാനേജ് ചെയ്യുന്ന ആസ്തി 5000 കോടി രൂപയിലേക്ക് എത്തിക്കാനും ഉദ്ദേശിക്കുന്നു. ഉപഭോക്താക്കൾക്കുള്ള ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻറെ ഭാഗമായി ഈ വർഷം 'മൈ മുത്തൂറ്റ് ആപ്പ് ' കമ്പനി പുറത്തിറക്കുമെന്ന് മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി ഇ മത്തായി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി 53 പുതിയ ശാഖകൾ തുറന്നിരുന്നു. ഇതു വഴി 2 ലക്ഷം പുതിയ ഉപഭോക്താക്കളെ നേടാനും സാധിച്ചു. ശാഖകളുടെ എണ്ണം 871 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കൂടുതൽ ഉപഭോക്താക്കളൾക്ക് കമ്പനിയുടെ സാമ്പത്തിക സേവനങ്ങൾ ഇതുവഴിലഭ്യമാകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.