- Trending Now:
കൊച്ചി: ഇടപ്പള്ളിയിലെ കീഹോൾ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കിന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസിന്റെ അംഗീകാരം. ആദ്യമായാണ് എറണാകുളം ജില്ലയിലെ ഒരു ക്ലിനിക്കിന് എൻഎബിഎച്ച് (NABH) അക്രഡിറ്റേഷൻ ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് കീഹോൾ ക്ലിനിക്ക് സിഎംഡി ഡോ. ആർ പത്മകുമാറിന് സമ്മാനിച്ചു. ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, വാർഡ് കൗൺസിലർ ശാന്ത വിജയൻ, ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ശ്രീനിവാസ കാമത്ത്, എൻഎബിഎച്ച് കൺസൾട്ടന്റ് അഡ്വ. ബാലസുബ്രഹ്മണ്യം, ഡോ. മധുകർ പൈ, ഡോ. ഫാരിഷ്, ദിവ്യ പത്മകുമാർ, കീഹോൾ ക്ലിനിക് ജനറൽ മാനേജർ പ്രേമ്നാ സുബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കീഹോൾ മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കിനുള്ള എൻഎബിഎച്ച് സർട്ടിഫിക്കറ്റ് മന്ത്രി പി. രാജീവ് സിഎംഡി ഡോ. ആർ പത്മകുമാറിന് സമ്മാനിക്കുന്നു. ഉമ തോമസ്എംഎൽഎസമീപം.
യുപിഐ വഴി ഫാസ്ടാഗിൽ ഓട്ടോ റീചാർജ് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.