- Trending Now:
തിരുവനന്തപുരം: ബെസ്റ്റ് എംപ്ലോയി ഓഫ് ദി ഇയറിന് ഹ്യുണ്ടായി അൽക്കസാർ കാർ സമ്മാനിച്ച് ബിസിനസ് കൺസൾട്ടൻസി അക്കോവെറ്റ് (Accovet). തിരുവനന്തപുരം അരുവിക്കര സ്വദേശി ശങ്കർ അച്യുതനാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മികച്ച ജീവനക്കാരനായി തെരെഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ചീഫ് ഫിനാൻഷ്യൽ അനലിസ്റ്റായി ചുമതല വഹിക്കുന്ന അദ്ദേഹം ഫിനാൻസ് എക്സിക്യൂട്ടീവായാണ് കമ്പനിയിൽ ആദ്യം ജോലിയിൽ പ്രവേശിക്കുന്നത്. പിന്നീട് ഡയറക്ടർ ബോർഡിലേക്ക് തെരെഞ്ഞെടുക്കുകയായിരുന്നു. സ്വദേശത്തും വിദേശത്തുമായി നിരവധി കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള അദ്ദേഹത്തിന് ഫിനാൻസിൽ പതിനഞ്ചു വർഷത്തിലധികമുള്ള പ്രവർത്തന പരിചയമുണ്ട്.
''മറ്റ് ജീവനക്കാർക്കൊപ്പം ശങ്കറിന്റെ അർപ്പണബോധവും കഠിനാധ്വാനവും കൂടിയായപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ കമ്പനി മികച്ച വളർച്ചയും ക്ലയന്റുകളുടെ എണ്ണത്തിൽ വർധനവും രേഖപ്പെടുത്തി. ശങ്കറിനൊപ്പം മറ്റു ജീവനക്കാരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അത് കൊണ്ട് തന്നെ ശങ്കറിനെ തെരഞ്ഞെടുക്കാൻ പ്രയാസപ്പെട്ടെങ്കിലും കമ്പനിയുടെ വളർച്ചയിൽ ശങ്കറിന്റെ പങ്ക് നിർണായകമായിരുന്നു. ഈ രീതിയിൽ ജീവനക്കാരെ പരിഗണിക്കുമ്പോൾ നിലവിലുള്ള ജീവനക്കാർക്കും, കൂടാതെ കമ്പനിയുടെ ഭാഗമാവാൻ താല്പര്യമുള്ളവർക്കും ഇത് ഒരു പ്രചോദനമാകും', അക്കോവെറ്റ് മാനേജിങ് ഡയറക്ടർ അരുൺദാസ് ഹരിദാസ് പറഞ്ഞു.
സപ്ലൈകോ വിഷു - റംസാൻ ഫെയറുകൾ 12 മുതൽ... Read More
'അക്കോവെറ്റ് എന്നത് ഒരു കമ്പനി മാത്രമല്ല വലിയ സ്വപ്നങ്ങൾ നമ്മളെ കാണാൻ പഠിപ്പിക്കുന്ന ഒരിടം കൂടിയാണ്. ജൂനിയർ ട്രെയിനി മുതൽ കമ്പനിയുടെ തലപ്പത്തുള്ളവരുടെ സ്വപ്നങ്ങൾക്കൊപ്പം അക്കോവെറ്റ് ഉണ്ടാകും. എന്റെ സ്വപ്ന സാക്ഷാത്കാര നിമിഷങ്ങളാണിത്', സമ്മാനം വാങ്ങിയ ശേഷം ശങ്കർ പറഞ്ഞു.
2017-ൽ തിരുവനന്തപുരത്ത് 2 ജീവനക്കാരിൽ നിന്ന് ആരംഭിച്ച അക്കോവെറ്റിന് ((Accovet)) ഇപ്പോൾ ദക്ഷിണേന്ത്യയിൽ ഉടനീളം മികച്ച ഉപഭോക്താക്കളും കൊച്ചി, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. സ്റ്റാർട്ടപ്പ് സപ്പോർട്ട്, രജിസ്ട്രേഷനുകൾ, ഓഡിറ്റ്, ടാക്സേഷൻ, ബുക്ക് കീപ്പിംഗ്, ബിസിനസ് അഡൈ്വസറി, ലീഗൽ കംപ്ലയൻസസ്, അഷ്വറൻസ് സർവീസസ്, ഐപിആർ രജിസ്ട്രേഷൻ, മറ്റ് കംപ്ലയൻസുകൾ എന്നിങ്ങനെ വിവിധ സേവനങ്ങൾ കമ്പനി നൽകുന്നു.
1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയർത്തും: മന്ത്രി പി. രാജീവ്... Read More
ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഐടി, വിദ്യാഭ്യാസം, ആരോഗ്യം, കായികം, എൻജിഒ, സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകൾക്ക് അക്കോവെറ്റ് സേവനങ്ങൾ നൽകി വരുന്നു. വിദ്യാർത്ഥികളിൽ നിന്ന് മൂല്യമുള്ള ഒരു പറ്റം ഫിനാൻസ് പ്രൊഫഷണൽസിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിനായി അക്കോവെറ്റ് ഫൗണ്ടേഷൻ (Accovet Foundation) എന്ന സ്ഥാപനവും അക്കോവെറ്റിന് കീഴിലുണ്ട്. പഠിക്കാൻ ആഗ്രഹമുള്ള എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകുക എന്നതാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. ഇത് വരെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പഠനവും ജോലിയും ഫൗണ്ടേഷൻ വഴി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.