Sections

യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി എസിസിഎ

Wednesday, Jun 25, 2025
Reported By Admin
ACCA Updates Qualification Framework to Equip Accountants for AI and Sustainable Business Challenges

കൊച്ചി: ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനും സുസ്ഥിരമായ ബിസിനസ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും അക്കൗണ്ടൻറുമാർക്ക് കൂടുതൽ വിശാലമായ പങ്ക് വഹിക്കാൻ കഴിയുന്ന തരത്തിൽ ആഗോള അക്കൗണ്ടൻസി സ്ഥാപനമായ എസിസിഎ (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ്) യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഇത് അക്കൗണ്ടൻസി മേഖലയെ നവീകരിക്കുകയും പുനർ നിർവചിക്കുകയും ചെയ്യും.

ഈ മാറ്റം ബിസിനസ് വിജയത്തിന് ആവശ്യമായ പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്നതിൽ അക്കൗണ്ടൻറുമാരുടെ പങ്ക് കൂടുതൽ ശക്തമാക്കും. ആഗോള രംഗത്തെ സാമ്പത്തിക മാറ്റങ്ങൾക്കാവശ്യമായ രീതിയിൽ പുതിയ സാങ്കേതികവിദ്യകളെ ഉപയോഗിക്കുന്നതിൽ കഴിവുള്ളവരുമാക്കും.

തൊഴിൽദാതാക്കളുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് എസിസിഎ നിലവിലുള്ള അക്കൗണ്ടിംഗ് പഠനരീതി നിർമിത ബുദ്ധിയുടെ സഹായത്തോടെ സമകാലിക മാറ്റങ്ങൾക്കനുസൃതമായി നവീകരിച്ചു. പുതുതലമുറ പഠിതാക്കളുമായും തൊഴിൽദാതാക്കളുമായും നടത്തിയ വിശദമായ ചർച്ചകൾക്കും പഠനങ്ങൾക്കും ശേഷം വരുത്തിയ ഈമാറ്റം 2027 മധ്യത്തോടുകൂടി നിലവിൽ വരും.

പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി അക്കൗണ്ടൻറുമാർ ബിസിനസിൻറെ വളർച്ചയ്ക്കും മാറിയ ലോകത്തിൻറെ വെല്ലുവിളികൾ നേരിടുന്നതിനും കഴിവുള്ളവരായി മാറുകയാണെന്നും ഈ മാറ്റങ്ങൾ പുതിയ തലമുറയ്ക്ക് വൈവിധ്യമാർന്ന അവസരങ്ങൾ തുറന്നുകൊടുക്കുമെന്നും എസിസിഎ ചീഫ് എക്സിക്യൂട്ടീവ് ഹെലൻ ബ്രാൻഡ് പറഞ്ഞു.

അക്കൗണ്ടിംഗ് മേഖലയിൽ എസിസിഎ യോഗ്യത തൊഴിൽദാതാക്കൾ ഏറ്റവും മികച്ച നിലവാരമായി കാണുന്നു. രാജ്യത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കളുടെ ആവശ്യങ്ങൾക്കനുസൃതമായ തൊഴിൽ ക്ഷമതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതും ഭാവിയിലേക്ക് കുതിയ്ക്കാൻ സഹായിക്കുന്നതുമാണിതെന്ന് എസിസിഎ ഇന്ത്യാ ഡയറക്ടർ മുഹമ്മദ് സാജിദ് ഖാൻ പറഞ്ഞു. പഠന മാർഗനിർദേശങ്ങൾ, അസെസ്മെൻറ്, തൊഴിൽ പിന്തുണ, കഴിവുകൾ വികസിപ്പിക്കാൻ സഹായം എന്നിവയെല്ലാം ഉൾപ്പെടുന്ന രീതിയിൽ നിർമിത ബുദ്ധിയും ഡിജിറ്റൽ മെൻററിംഗും സഹയാകും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള വിദ്യാർത്ഥികൾക്കും തുടങ്ങാൻ പോകുന്നവർക്കുമൊക്കെ നിലവിലെ രീതികൾക്കൊപ്പം പുതിയ മാറ്റങ്ങളും ഉൾക്കൊണ്ട് കോഴ്സ് പൂർത്തിയാക്കുന്നതിന് വലിയ ചെലവോ ബാധ്യതയോ ഉണ്ടാക്കില്ല. അവർക്ക് എസിസിഎ പഠനത്തിലൂടെ പ്രൊഫഷണൽ അക്കൗണ്ടൻസിയിൽ യുണിവേഴ്സിറ്റ് ഓഫ് ലണ്ടൻറെ ബിഎസ്സി (ഓണേഴ്സ്) സർട്ടിഫിക്കറ്റ് നേടാനും കഴിയും.

മറ്റുയോഗ്യതയില്ലാതെ തന്നെ പുതുതായി തയ്യാറാക്കിയ ഫൗണ്ടേഷൻ കോഴ്സുവഴി എസിസിഎ പഠനത്തിന് യോഗ്യത നേടാൻ അവസരവും ഇപ്പോഴുണ്ട്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.