- Trending Now:
ന്യൂഡൽഹി: മുൻനിര ടെസ്റ്റ് പ്രിപ്പറേറ്ററി സേവനദാതാക്കളായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), സൈനിക ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ സൈന്യവുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു.
സേവനമനുഷ്ഠിക്കുന്നവർ, വിരമിച്ചവർ, ധീരതാ അവാർഡ് ജേതാക്കൾ, വൈകല്യമുള്ളവർ, സേവനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ എന്നിവരുൾപ്പെടെ എല്ലാവരെയും ഉൾക്കൊള്ളുന്നതാണിത്.
ഇന്ത്യൻ ആർമിയിലെ അസിസ്റ്റന്റ് അഡ്ജുറ്റന്റ് ജനറൽ( സെറിമോണിയൽ & വെൽഫെയർ 3&4), എഇഎസ്എൽ ഡൽഹി-എൻസി ആർ ചീഫ് അക്കാദമിക് & ബിസിനസ് ഹെഡ് ഡോ.യഷ് പാൽ എന്നിവർ കരാറിൽ ഒപ്പുവച്ചു.
20%-ൽ കൂടുതൽ വൈകല്യവും ധീരതാ അവാർഡും ഉള്ള ഉദ്യോഗസ്ഥർക്ക് 100% ട്യൂഷൻ ഫീസ് ഇളവ്, സേവനമനുഷ്ഠിക്കുന്നവർക്കും വിരമിച്ചവർക്കും 20% ട്യൂഷൻ ഫീസ് ഇളവ് (മറ്റ് സ്‌കോളർഷിപ്പുകൾ കിഴിച്ചതിന് ശേഷം) തുടങ്ങിയ ആനുകൂല്യങ്ങൾ ഈ സഹകരണം വാഗ്ദാനം ചെയ്യുന്നു. പ്രവേശനം തേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ലഭ്യമായ എഇഎസ്എൽ-ന്റെ നിലവിലുള്ള സ്‌കോളർഷിപ്പ് പ്രോഗ്രാമുകൾക്ക് പുറമേയാണ് ഈ സ്‌കോളർഷിപ്പുകൾ.
എഇഎസ്എൽ എംഡി & സിഇഒ ചന്ദ്രശേഖർ ഗരിസ റെഡ്ഡി പറഞ്ഞു, 'ശോഭനമായ ഭാവിക്കുള്ള ഏറ്റവും ശക്തമായ അടിത്തറയാണ് വിദ്യാഭ്യാസമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യൻ സൈന്യവുമായുള്ള പങ്കാളിത്തം നമ്മുടെ ധീരരായ സൈനികരുടെ കുടുംബങ്ങളെ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മാർഗ്ഗനിർദ്ദേശവും നൽകി ശാക്തീകരിക്കുന്നതിലൂടെ അവരുടെ ത്യാഗങ്ങളെ ആദരിക്കാൻ ഞങ്ങളെ അവസരമൊരുക്കുന്നു. സ്‌കോളർഷിപ്പുകൾ, മെന്ററിംഗ്, കൗൺസിലിംഗ് എന്നിവയിലൂടെ, നമ്മുടെ വീരന്മാരുടെ കുട്ടികൾ അവരുടെ പൂർണ്ണ ശേഷി കൈവരിക്കാനും സ്വന്തം നിലയിൽ ജേതാക്കളാകാനും സജ്ജരാണെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.'
ധാരണാപത്രത്തിന്റെ കാലയളവിൽ, ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് സമഗ്രമായ മെന്ററിംഗും കൗൺസിലിംഗും എഇഎസ്എൽ നൽകും. അക്കാദമിക്, കരിയർ സംബന്ധമായ സംശയങ്ങൾ വെർച്വൽ, ഫിസിക്കൽ പ്ലാറ്റ്ഫോമുകൾ വഴി പരിഹരിക്കും.
ഇന്ത്യയിലുടനീളമുള്ള സിആർപിഎഫ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും സമഗ്രമായ അക്കാദമിക് പിന്തുണ, സ്‌കോളർഷിപ്പുകൾ, കരിയർ മാർഗ്ഗനിർദ്ദേശം എന്നിവ നൽകുന്നതിനായി എഇഎസ്എൽ സമീപകാലത്ത് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഫാമിലി വെൽഫെയർ അസോസിയേഷനുമായി ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.