Sections

സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം

Wednesday, Aug 17, 2022
Reported By admin
aadhar

ആധാര്‍ ഇല്ലെങ്കിലും മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ വഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാമെന്നാണ് മുന്‍പ് ഉണ്ടായിരുന്നത്.

 

സര്‍ക്കാര്‍ സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ഇനി ആധാര്‍ നിര്‍ബന്ധം. സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി അത് പോലെ തന്നെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ആധാര്‍ നിയമത്തിലെ ഏഴാം വകുപ്പ് അനുസരിച്ച് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ( unique identification authority of india- UIDAI ) ഓഗസ്റ്റ് 21 ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആധാര്‍ നമ്പര്‍ ആവശ്യപ്പെടാം. ആധാര്‍ നമ്പറോ അല്ലെങ്കില്‍ അതിന്റെ എന്റോള്‍മെന്റ് സ്ലിപ്പോ നിര്‍ബന്ധമാക്കാമെന്നും അറിയിപ്പില്‍ പറയുന്നു. ആധാര്‍ ഇല്ലെങ്കിലും മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ വഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാമെന്നാണ് മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കുലറില്‍ ആധാര്‍ ഇല്ലാത്ത ഒരാള്‍ക്ക് എന്റോള്‍മെന്റിനായി അപേക്ഷ നല്‍കാമെന്നും, ആധാര്‍ കിട്ടുന്നത് വരെ, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിച്ച എന്‍ട്രോള്‍മെന്റ് നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. 

രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 99 ശതമാനത്തോളം പേരും സ്വന്തമായി ആധാര്‍ എടുത്തിട്ടുണ്ട്. വിര്‍ച്വല്‍ ഐഡന്റിഫയര്‍ (വിഐഡി- VID) സൌകര്യം UIDAI നേരത്തേ തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആധാര്‍ നമ്പറിനൊപ്പം തന്നെ ചേര്‍ത്തിരിക്കുന്ന 16 അക്ക നമ്പറാണിത്. ഇ-കെവൈസി സേവനത്തിനായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.

സാമൂഹിക ക്ഷേമ പദ്ധതികള്‍ സുഗമമായി നടപ്പിലാക്കുന്നതിന് ചില സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ആവശ്യമായി വന്നേക്കാം, ഇത്തരം സ്ഥാപനങ്ങള്‍ ഗുണഭോക്താക്കളോട് ആധാര്‍ നമ്പര്‍ നല്‍കുന്നതിനും വിഐഡി ഓപ്ഷണല്‍ ആക്കുന്നതിനും ആവശ്യപ്പെടാവുന്നതാണെന്ന് സര്‍ക്കുലറില്‍ പറയുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.