Sections

കൃഷി പെരുമയുടെ ദൃശ്യ വിരുന്നുനൊരുക്കി വിത്തുത്സവം

Saturday, Mar 11, 2023
Reported By admin
agriculture

ചെറുധാന്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ വർഷം വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്


പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ആരംഭിച്ചു. വിവിധയിനം നെല്ലിനങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ, ഔഷധ ചെടികൾ എന്നിങ്ങനെ വയനാടിന്റെ കൃഷി പെരുമയുടെ ദൃശ്യ വിരുന്നായി വിത്തുത്സവം മാറിക്കഴിഞ്ഞു. അന്താരാഷ്ട്ര ചെറുധാന്യങ്ങളുടെ വർഷമായ 2023 ൽ ചെറുധാന്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ വർഷം വിത്തുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ചെറുധാന്യങ്ങളുമായി കേരളത്തിനകത്തും നിന്നും തമിഴ്നാട്, കർണാടക എന്നിങ്ങനെ ഉള്ള സംസ്ഥാനങ്ങളിൽ നിന്നും പ്രദര്ശന സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നു.

120 ലധികം വാഴകളുടെ വൈവിധ്യം ഒരുക്കിക്കൊണ്ടു നിഷാന്തും, 100 ലധികം കിഴങ്ങ് വർഗങ്ങളുടെ വിത്ത് ശേഖരം കൊണ്ട് മാനുൽ എള്ളുമന്ദവും, 100 ഓളം കിഴങ്ങുകൾ കൊണ്ട് നൂറാങ്ക് വനിതാ കാർഷിക കൂട്ടായ്മയും, 150 ലധികം നെൽ വിത്ത് വൈവിധ്യം കൊണ്ട് ശ്രീ. പ്രസീതും ശ്രീ സുനിൽ കുമാറും അങ്ങനെ വിത്തുത്സവം എന്നത് വയനാടിന്റെ പ്രധാന കാർഷിക ഉത്സവം ആയി മാറുന്നു.

വിത്തുത്സവത്തിനോട് അനുബന്ധിച്ചു നടത്തുന്ന സെമിനാറിൽ കാർഷിക ജൈവവൈവിധ്യം ആരോഗ്യത്തിനും പോഷണത്തിനും ചെറുധാന്യങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് എന്ന വിഷയം ചർച്ച ചെയ്യുന്നു. ആരോഗ്യ മേഖലയിലെ വിവിധ വിദഗ്ധന്മാർ സെമിനാറിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കും. ലോകാരോഗ്യ സംഘടനയുടെ മുൻ സയന്റിസ്റ്റ് ആയിരുന്ന ഡോ. സ്വാമിനാഥൻറെ നേതൃത്വത്തിൽ ആയിരിക്കും ഒന്നാം ദിവസം ചർച്ചകൾ നടക്കുക. വിത്തുത്സവം ഉൽഘാടനം ചെയ്തതത് ബഹുമാനപെട്ട കൃഷി വകുപ്പ് പ്രസാദ് ആയിരുന്നു. മറ്റേതൊരു നാടിനും അവകാശപ്പെടാൻ ആവാത്ത കാർഷിക പാരമ്പര്യവും ജനിതക സമ്പത്തുമാണ് വയനാടിന് ഉള്ളതെന്ന് വിത്തുത്സവം ഉൽഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. ഈ സമ്പത്തിനെ കൃഷിയിടത്തിൽ കാത്തു സംരക്ഷിക്കേണ്ടത് വളരെ ആവശ്യം ആണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വയനാട്ടിലെ പ്രധാന പ്രതിസന്ധി എന്നത് കാലാവസ്ഥാ മാറ്റം ആണെന്നും മാറിയ മഴയും വേനൽ കാലവും എല്ലാം കൃഷിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു എന്നും വിത്തുത്സവം ഉൽഘാടനം ചെയ്തുകൊണ്ട് കൃഷിവകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് പറഞ്ഞു. പരിപാടിയിൽ പദ്മശ്രീ ചെറുവയൽ പ്രത്യേക പ്രഭാഷണം നടത്തുകയും അദ്ദേഹത്തെ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം ചെയർപേഴ്സൺ ഡോ സൗമ്യ സ്വാമിനാഥൻ ആദരിക്കുകയും ചെയ്തു. വിത്തുത്സവത്തിൽ സാമൂഹിക കാർഷിക ജൈവ വൈവിധ്യ അവാർഡുകൾ വിതരണം ചെയ്തു. ശ്രീ ബാലൻ നെല്ലാറച്ചാൽ, ശ്രീ. അപ്പൻ കുട്ടോന, ശ്രീ. അയ്യപ്പൻ പിലാക്കാവ്, നൂറാങ്ക് വനിതാ കർഷക കൂട്ടായ്മ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തത് കേരളം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. ജോർജ് സി തോമസ് ആയിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.