Sections

ഡിജിറ്റല്‍ സേവനങ്ങള്‍ കറച്ച് സമയത്തേക്ക് തടസ്സപ്പെടുമെന്ന് എസ്ബിഐ അറിയിപ്പ്

Friday, Oct 08, 2021
Reported By Admin
sbi

ഉപഭോക്താക്കള്‍ ഈ തടസ്സത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും എസ് ബി ഐ ഓര്‍മ്മപ്പെടുത്തി


ഒക്ടോബര്‍ 8, 9 തീയതികളിലായി ഒരു നിശ്ചിത സമയത്തേക്ക് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ ഉപോഗിക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയില്‍ പറയുന്നു. 

ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അപ്‌ഡേഷന്‍ നടക്കുന്നത് മൂലമാണ് ഈ തടസം നേരിടുന്നതെന്ന് എസ്ബിഐ ട്വീറ്റില്‍ അറിയിച്ചു. യോനോ ആപ്പിലും ഈ പ്രതിസന്ധിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. 

ഒക്ടോബര്‍ 9 അര്‍ദ്ധരാത്രി 11.20 മുതല്‍ രാത്രി 1.20 വരെ അതായത് ഒക്ടോബര്‍ 10, 1.20 വരെ ആയിരിക്കും ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് തടസം നേരിടുക. എസ് ബിഐ ഡെബിറ്റ് കാര്‍ഡ്, യോനോ ആപ്പ്, യോനോ ലൈറ്റ്, യോനോ ബിസിനസ്, യുപിഐ സേവനങ്ങള്‍ എന്നിവയും തടസ്സപ്പെടും. 

ഉപഭോക്താക്കള്‍ ഈ തടസ്സത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്നും എസ് ബി ഐ ഓര്‍മ്മപ്പെടുത്തി. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് അപ്‌ഡേഷന്‍ രാത്രി വൈകിയാണ് നടത്തുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.