- Trending Now:
ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് പുതിയ തീരുമാനങ്ങളെടുക്കാനും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനും ഇത് വലിയൊരവസരമാണ്
ഇന്ത്യയ്ക്ക് എഫ്ഡിഐയിലും എഫ്പിഐയിലും നേട്ടമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ)യുടെ 2021ലെ വാര്‍ഷിക കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 'ഇന്ത്യ@75: സ്വയംപര്യാപ്ത ഭാരതത്തിനായി ഗവണ്‍മെന്റും വ്യവസായവും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു' എന്നതായിരുന്നു യോഗത്തിന്റെ പ്രമേയം.
ഇന്ത്യയിലെ വ്യവസായങ്ങള്‍ക്ക് പുതിയ തീരുമാനങ്ങളെടുക്കാനും പുതിയ ലക്ഷ്യത്തിലേക്കു കുതിക്കാനും ഇത് വലിയൊരവസരമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മഹാമാരിക്കാലത്ത് പൂര്‍വസ്ഥിതി പ്രാപിക്കാന്‍ സാധിച്ച വ്യവസായ മേഖലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ വികസനത്തിലും കഴിവുകളിലുമുള്ള വിശ്വാസത്തിന്റെ അന്തരീക്ഷം പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ മോദി വ്യവസായ മേഖലയോട് ആവശ്യപ്പെട്ടു.
നിലവിലെ ഗവണ്‍മെന്റിന്റെ സമീപനത്തിലെ മാറ്റങ്ങളും നിലവിലെ പ്രവര്‍ത്തനരീതികളില്‍ വന്ന വ്യതിയാനവും വിശദീകരിച്ചുകൊണ്ട്, പുതിയ ലോകത്തിനൊപ്പം മുന്നേറാന്‍ ഇന്നത്തെ പുതിയ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു ഘട്ടത്തില്‍ വിദേശ നിക്ഷേപത്തില്‍ ആശങ്കയുണ്ടായിരുന്ന ഇന്ത്യ ഇന്ന് എല്ലാ തരത്തിലുമുള്ള നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്നു.
ചുവപ്പുനാടയില്‍ കുടുങ്ങുന്ന പശ്ചാത്തലം മാറി, വ്യവസായം സുഗമമാക്കല്‍ സൂചികയില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അതുപോലെ, തൊഴില്‍ നിയമങ്ങളുടെ കുരുക്കുകളഴിച്ച് 4 ലേബര്‍ കോഡുകളായി വിഭജിച്ചു. കേവലം ഉപജീവന മാര്‍ഗ്ഗമായി കണക്കാക്കപ്പെട്ടിരുന്ന കൃഷി പരിഷ്‌കാരങ്ങളിലൂടെ വിപണികളുമായി ബന്ധപ്പെടുത്തി. അതിന്റെ ഫലമായി ഇന്ത്യയ്ക്ക് എഫ്ഡിഐയിലും എഫ്പിഐയിലും നേട്ടമുണ്ടായി. ഫോറെക്സ് കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന തലത്തിലാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഇതുവരെ മൊറട്ടോറിയം സ്വീകരിച്ചില്ലേ അവസരമുണ്ട്, എങ്ങനെ ഉപകരിക്കും ?
... Read More
ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ ഈ രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍, അവര്‍ക്ക് അത്തരമൊരു ആശങ്കയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഠിനാധ്വാനം ചെയ്യാനും ഉത്തരവാദിത്വമേറ്റെടുക്കാനും ഫലപ്രാപ്തിയിലെത്താനും അവര്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ ഈ നാടിന്റെ സ്വന്തമാണെന്നു യുവാക്കള്‍ക്ക് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പുകളിലും സമാനമായ ആത്മവിശ്വാസമുണ്ട്. ആറേഴു വര്‍ഷം മുമ്പുണ്ടായിരുന്ന മൂന്നോ നാലോ യൂണികോണുകള്‍ക്കു പകരം ഇന്ന് ഇന്ത്യയില്‍ 60 യൂണികോണുകളുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഈ 60 യൂണികോണുകളില്‍ 21 എണ്ണം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ഉയര്‍ന്നുവന്നതാണ്. യൂണികോണുകളുടെ വൈവിധ്യമാര്‍ന്ന മേഖലകള്‍ ഇന്ത്യയിലെ എല്ലാ തലങ്ങളിലെയും മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ആ സ്റ്റാര്‍ട്ടപ്പുകളോടുള്ള നിക്ഷേപകരുടെ പ്രതികരണവും വളരെ മികച്ചതാണ്. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അസാധാരണമായ അവസരങ്ങളുണ്ടെന്നതിന്റെ സൂചനയാണ്. വ്യവസായം ചെയ്യുന്നതിലെ എളുപ്പവും ജീവിതം സുഗമമാക്കലും മെച്ചപ്പെടുന്നത് നമ്മുടെ വ്യവസായത്തിലുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി നിയമത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഇതിന് കൃത്യമായ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.