Sections

ഇതുവരെ മൊറട്ടോറിയം സ്വീകരിച്ചില്ലേ അവസരമുണ്ട്, എങ്ങനെ ഉപകരിക്കും ?

Wednesday, Aug 11, 2021
Reported By admin
loan moratorium

കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വായ്പ ഇടപാടുകാര്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും ഇനിയും മൊറട്ടോറിയം സ്വീകരിക്കാന്‍ അവസരമുണ്ട്.ലോണ്‍ എടുത്തിട്ടും ഈ മൊറട്ടോറിയം എങ്ങനെയാണ് ഉപകരിക്കുക എന്ന് തിരിച്ചറിയാത്തവര്‍ക്കായി ചില കാര്യങ്ങള്‍ പങ്കുവെയ്ക്കാം.

കോവിഡ് പകര്‍ച്ചവ്യാധികാരണം ജോലിയും സാമ്പത്തിക സ്ഥിതിയും ബുദ്ധിമുട്ടിലായ വ്യക്തിഗത-ബിസിനസ് വായ്പകള്‍ എടുത്തവര്‍ക്ക് വായ്പ ഗഡു മുടങ്ങുന്നതിന് പരിഹാരമായിട്ടാണ് റിസര്‍വ് ബാങ്ക് മൊറട്ടോറിയം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ആറ് മാസത്തേക്ക് മൊറട്ടോറിയം നല്‍കിയിരുന്നു.

ചെറുകിട സംരംഭകര്‍ അടക്കം നിരവധി വായ്പാക്കാര്‍ക്ക് സഹായമാകുന്ന പ്രഖ്യാപനമാണ് കോവിഡ് വ്യാപനകാലത്ത് റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായത്.മൊറട്ടോറിയം അനുസരിച്ച് 25 കോടിയില്‍ താഴെ വായ്പകളുള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും പുതിയ ആനുകൂല്യം ലഭിക്കും.

കോവിഡ് ഒന്നാം ഘട്ടത്തില്‍ രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ മൊറട്ടോറിയം സ്വീകരിക്കാത്തവര്‍ക്കും ് പുതിയ ആനുകൂല്യത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.കഴിഞ്ഞ തവണ മൊറട്ടോറിയം സ്വീകരിച്ചവര്‍ക്ക് നിലവിലെ മൊറട്ടോറിയം കാലാവധി നീട്ടിനല്‍കാന്‍ ബാങ്കുകളോട് അപേക്ഷിക്കാവുന്നതാണ്.

മൊറട്ടോറിയം പേര് സൂചിപ്പിക്കുന്നത് പോലെ വായ്പ പുനക്രമീകരണമാണ്.കഴിഞ്ഞ മൊറട്ടോറിയത്തിലൂടെ 2 വര്‍ഷം വരെ എംഎസ്എംഇ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിച്ചിരുന്നു.എന്നാല്‍ അന്ന് മൊറട്ടോറിയം സ്വീകരിക്കാത്ത പലര്‍ക്കും തിരിച്ചടവിന്റെ കാലാവധി കഴിഞ്ഞും പണം അടയ്ക്കാന്‍ സാധിക്കാതെ വരുകയും വലിയ പലിശ അടയ്‌ക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.ഇത് അവരുടെ ക്രെഡിറ്റ് സ്‌കോറിനെയും സ്വാധീനിക്കാം. ഈ സാഹചര്യത്തിലാണ് പുതിയ മൊറട്ടോറിയം സഹായകമാകുന്നത്.

ചെറുകിട വ്യവസായ-വ്യാപാര-സേവന മേഖലകള്‍ക്ക് പുറമെ ഭവന വായ്പയ്ക്കും വ്യക്തിഗത വായ്പയ്ക്കും വിദ്യാഭ്യാസ വായ്പകള്‍ക്കും മൊറട്ടോറിയം ലഭിക്കും.

ബാങ്കുകളിലെ വായ്പകള്‍ക്ക് തിരിച്ചടവില്‍ ആശ്വാസം ലഭിക്കാന്‍ പുതിയ മൊറട്ടോറിയം ആവശ്യമുണ്ടെങ്കില്‍ 2021 സെപ്റ്റംബര്‍ 31 ന് മുന്‍പ് തന്നെ അതാത് ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ അപേക്ഷ നല്‍കണം.രേഖകള്‍ എല്ലാം കൃത്യമാണെങ്കില്‍ അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ മൊറട്ടോറിയം അനുവദിക്കണമെന്ന നിര്‍ദ്ദേശം ആര്‍ബിഐ മുന്നോട്ട് വെച്ചിട്ടുണ്ട്.

കോവിഡ് പ്രതിസന്ധികാരണം നേരിടുന്ന പ്രശ്‌നം ബാങ്കിനെ ബോധിപ്പിക്കേണ്ടതുണ്ട്.അത് തെളിയിക്കുന്ന രേഖ ബാങ്കിനെ കാണിക്കേണ്ടിവരും.അക്കൗട്ട് സ്റ്റേറ്റ്‌മെന്റ്,നികുതി റിട്ടേണ്‍,ജോലി നഷ്ടമായെങ്കില്‍ അത് തെളിയിക്കുന്ന രേഖയും ബാങ്കില്‍ നല്‍കേണ്ടതുണ്ട്.നിലവില്‍ ജോലിയുണ്ടെങ്കിലും തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സാലറി സ്ലിപ് നല്‍കാവുന്നതാണ്,സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് സ്ഥാപനത്തിന്റെ നിലവിലെ അവസ്ഥ ബോധ്യപ്പെടുത്താം.

രണ്ട് വര്‍ഷത്തിനുള്ളില്‍ എത്രകാലത്തേക്കാണ് മൊറട്ടോറിയം വേണ്ടത് എന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്കിനെ അറിയിക്കാം.അക്കൗണ്ട് ബാങ്ക് പരിശോധിച്ച ശേഷം മാത്രമാണ് ബാങ്ക് മൊറട്ടോറിയം അനുവദിക്കുന്നത്.ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കം വരുമമാനം കോവിഡ് പ്രതിസന്ധിയില്‍ ബാധിക്കപ്പെട്ടിട്ടില്ലാത്ത ആളുകള്‍ക്ക് മൊറട്ടോറിയം ലഭിക്കില്ല.അപ്പോള്‍ മൊറട്ടോറിയം ആശ്വാസം വേണ്ടവര്‍ വൈകിക്കേണ്ട ഏറ്റവും അടുത്തുള്ള ബ്രാഞ്ചിനെ അപേക്ഷയുമായി സമീപിച്ചോളു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.