Sections

ഇനി ആര്‍ക്കും ഓണ്‍ലൈനായി കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം

Tuesday, Nov 09, 2021
Reported By Admin
cash

അവരായിരിക്കും പെന്‍ഷന്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക

 

കേന്ദ്ര സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതിയില്‍ ഇനി ആര്‍ക്കും ഓണ്‍ലൈനായി ചേരാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(പിഎഫ്ആര്‍ഡിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി(ഉപഭോക്താവിനെ അറിയുക)സൗകര്യമാണ് ഇതിന് തയ്യാറാക്കിയിട്ടുള്ളത്. ഇതോടെ ബാങ്ക് ശാഖകളെയോ മറ്റ് ഏജന്‍സികളെയോ സമീപിക്കാതെതന്നെ ആര്‍ക്കുവേണമെങ്കിലും പദ്ധതിയില്‍ അംഗമാകാം. 

സെന്‍ട്രല്‍ റെക്കോഡ് കീപ്പിങ് ഏജന്‍സി(സിആര്‍എ)യുടെ വെബ്സൈറ്റ് വഴിയാണ് ആധാര്‍ എക്സ്എംഎല്‍ സംവിധാനംവഴി പൂര്‍ണമായും പേപ്പര്‍ രഹിതമായിതന്നെ അക്കൗണ്ട് തുടങ്ങാന്‍ കഴിയുക. എക്സ്എംഎല്‍ ഫയല്‍ വഴി ശേഖരിക്കുന്ന ആധാര്‍ വിവരങ്ങള്‍ ഇ-കെവൈസിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ഉപഭോക്താവ് ഓണ്‍ലൈനായി നല്‍കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കുന്നു. സേവിങ്സ് അക്കൗണ്ട് വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പങ്കിടുകയും നിശ്ചിതതുക പ്രതിമാസം അടക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. 

ആധാര്‍ വിവരങ്ങള്‍ റെക്കോഡ് കീപ്പിങ് ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ചെയ്യുക. അവരായിരിക്കും പെന്‍ഷന്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുക. ഒക്ടോബര്‍ 27ന് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഓണ്‍ലൈനായി അടല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പിഎഫ്ആര്‍ഡിഎ അറിയിച്ചത്. 

18 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കുവേണ്ടിയാണ് 2015 മെയ് മാസത്തില്‍ എപിവൈ സര്‍ക്കാര്‍ അവതരിപ്പിച്ചത്. പദ്ധതിപ്രകാരം 60വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ 1000 രൂപ മുതല്‍ 5000 രൂപവരെ പ്രതിമാസം പെന്‍ഷനായി ലഭിക്കും. അപേക്ഷ പൂരിപ്പിച്ചുനല്‍കി ബാങ്കുകളുടെ ശാഖകള്‍വഴിയും പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം. ആധാര്‍ കാര്‍ഡിന്റെ കോപ്പിയും മൊബൈല്‍ നമ്പറും നല്‍കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.