Sections

ട്വിറ്റര്‍ ഇടപാട് അന്തിമ ഘട്ടത്തില്‍?

Thursday, Oct 27, 2022
Reported By admin
twitter

46.5 ബില്യണ്‍ ഡോളറിന്റെ  ഇടപാട് അവസാനിപ്പിക്കാനാണ് നീക്കം

 

വിവാദങ്ങള്‍ക്കും, ആശയക്കുഴപ്പങ്ങള്‍ക്കുമൊടുവില്‍ ട്വിറ്റര്‍ ഇടപാടില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇലോണ്‍ മസ്‌ക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 28 വരെയാണ് തീരുമാനം വ്യക്തമാക്കാന്‍ ഡെലവെയര്‍ കോടതി അനുവദിച്ച സമയപരിധി. ഇതിന് മുന്‍പായി ഡീലുമായി ബന്ധപ്പെട്ട് സൗത്ത് കൊറിയയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസ് സ്ഥാപനമായ മിറേയുമായുണ്ടാക്കിയ കരാറും അവസാനിപ്പിയ്ക്കും.

46.5 ബില്യണ്‍ ഡോളറിന്റെ ഇക്വിറ്റി, ഡെബ്റ്റ് ഫിനാന്‍സിങ് എന്നിവയോടെ ഇടപാട് അവസാനിപ്പിക്കാനാണ് നീക്കം. റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ, ട്വിറ്ററിന്റെ ഓഹരിമൂല്യം 3% ഉയര്‍ന്ന് 52.95 ഡോളറിലെത്തി. മോര്‍ഗന്‍ സ്റ്റാന്‍ലി, ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ ഇടപാടിനെ പിന്തുണയ്ക്കുന്നതിനായി 13 ബില്യണ്‍ ഡോളര്‍ ഡെബ്റ്റ് ഫിനാന്‍സ് അനുവദിച്ചിരുന്നു. 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് 2022 ഏപ്രിലിലാണ് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.