Sections

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോകറന്‍സി ഇന്ത്യക്കാരുടെ കൈയ്യില്‍

Monday, Oct 18, 2021
Reported By Admin
crypto currency

ബ്രോക്കര്‍ ചൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പ്രതിപാദിച്ചിരിക്കുന്നത്

 

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോകറന്‍സി കൈവശം വച്ചിരിക്കുന്നത് ഇന്ത്യക്കാര്‍. ആഗോളതലത്തില്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ക്രിപ്‌റ്റോകറന്‍സി ഉള്ളത് ഇന്ത്യക്കാര്‍ക്ക് ആണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 10.07 കോടി ആളുകളുടെ കയ്യിലാണ് ക്രിപ്‌റ്റോ കറന്‍സി ഉള്ളത്.

ബ്രോക്കര്‍ ചൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പ്രതിപാദിച്ചിരിക്കുന്നത്. 2.74 കോടി ക്രിപ്‌റ്റോ ഉടമകളുമായി അമേരിക്കയാണ് തൊട്ടുപിന്നില്‍. റഷ്യയില്‍ 1.74 കോടിയും നൈജീരിയയില്‍ 1.30 കോടിയും ആളുകള്‍ക്കാണ് ക്രിപ്‌റ്റോ കറന്‍സി ഉള്ളത്.

ജനസംഖ്യ നിരക്ക് കാരണം ലോകത്തിലെ ക്രിപ്‌റ്റോ ഉടമസ്ഥത നിരക്കിന്റെ കാര്യത്തില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ക്രിപ്റ്റോ ഉടമസ്ഥത നിരക്ക് എന്നത് ക്രിപ്റ്റോകറന്‍സി കൈവശമുള്ള രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ആളുകളുടെ ശതമാനത്തെയാണ് സൂചിപ്പിക്കുന്നത്. 7.30 ശതമാനത്തോടെ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. റിപ്പോര്‍ട്ട് അനുസരിച്ച്, ക്രിപ്‌റ്റോ ഉടമസ്ഥത നിരക്ക് ഏറ്റവും ഉയര്‍ന്നത് ഉക്രെയ്‌നില്‍ ആണ്. 12.73 ശതമാനമാണ് നിരക്ക്. റഷ്യയുടെ നിരക്ക് 11.91 ശതമാനവും കെനിയ 8.52 ശതമാനവും യുഎസും 8.31 ശതമാനവുമാണ്.

എന്താണ് ക്രിപ്‌റ്റോകറന്‍സി?

ഇന്ത്യയില്‍ വളരെ പെട്ടെന്ന് തരംഗമായ ഒന്നാണ് ക്രിപ്‌റ്റോ കറന്‍സി. ക്രിപ്‌റ്റോഗ്രഫിയില്‍ അധിഷ്ടമായ രൂപമില്ലാത്ത സ്പര്‍ശിക്കാന്‍ സാധിക്കാത്ത ഡിജിറ്റല്‍ പണമാണ് ക്രിപ്‌റ്റോ കറന്‍സി. സോഫ്റ്റ് വെയര്‍ കോഡ് അഥവാ പ്രോഗ്രാമിംഗ് വഴിയാണ് ഈ പണം ഡെവലപ്പ് ചെയ്യുന്നത്. ഇതില്‍ എന്‍ക്രിപ്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇതിനെ ക്രിപ്‌റ്റോ കറന്‍സി എന്ന് വിളിക്കുന്നത്. 2018 ല്‍ സതോഷി നകമോട്ടോ ആണ് കറന്‍സി കണ്ടു പിടിയ്ക്കുന്നത്. ഡിജിറ്റല്‍ പണമാണെമെങ്കില്‍ പോലും അവയ്ക്ക് മൂല്യമുണ്ട്. ബാങ്കോ പണമിടപാട് ഏജന്‍സി പോലെയോ ഇതിനൊരു കേന്ദ്രീകൃത അതോറിറ്റി ഇല്ല. കമ്പ്യൂട്ടര്‍ ശൃംഖലയെ ആശ്രയിച്ചുള്ള ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്നത്.

ഏറ്റവും മൂല്യമേറിയതും ആളുകളുടെ ഇടയില്‍ ഏറ്റവും പ്രചാരത്തിലുള്ളതുമായ കറന്‍സി ബിറ്റ്കോയിന്‍ ആണ്. ഇതേറിയം, റിപ്പിള്‍, ലൈറ്റ് കോയിന്‍, സ്റ്റെല്ലര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ക്രിപ്‌റ്റോ കറന്‍സികള്‍. ബിറ്റ്കോയിന്‍ ട്രേഡിങ് വഴിയാണ് ബിറ്റ്കോയിന്‍ എക്‌സ്‌ചേഞ്ച് നടക്കുന്നത്.

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി നിരോധിച്ചിട്ടുള്ളതാണ്. 2018 ലാണ് ആര്‍ബിഐ ക്രിപ്‌റ്റോ ഇടപാടുകള്‍ നിരോധിച്ചത്. പക്ഷെ ക്രിപ്‌റ്റോ കറന്‍സി ഇടപാടില്‍ ഇറങ്ങാന്‍ ഇന്ത്യക്കാര്‍ തയ്യാറാണ് എന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.