Sections

ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാനായി സര്‍ക്കാരിന്റെ വക കിടിലന്‍ ഓഫറുകള്‍

Wednesday, Oct 20, 2021
Reported By Admin
electric scooter

മൂന്നു ലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇലക്ട്രിക് ഓട്ടോയ്ക്കായി 30,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്


ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കാനായി അടിപൊളി ഓഫറുകളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സബ്‌സിഡി, ചാര്‍ജിങ് സൗകര്യം, അനുബന്ധ ഗതാഗത സംവിധാനം എന്നിങ്ങനെ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 

സ്വകാര്യ ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, കാര്‍, സര്‍വീസ് വെഹിക്കിള്‍, ത്രീവീലര്‍ എന്നിവയുടെ ഒറ്റത്തവണ നികുതി വിലയുടെ അഞ്ചു ശതമാനമാക്കിയിട്ടുണ്ട്. റജിസ്‌ട്രേഷന്‍ മുതല്‍ ആദ്യ അഞ്ചു വര്‍ഷം തുകയുടെ 50 ശതമാനം ഇളവുണ്ട്. ഇലക്ട്രിക് ഓട്ടോ നികുതി ആദ്യ അഞ്ചു വര്‍ഷം പൂര്‍ണമായും ഒഴിവാക്കി. 

മൂന്നു ലക്ഷം രൂപയ്ക്കു താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇലക്ട്രിക് ഓട്ടോയ്ക്കായി 30,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പെര്‍മിറ്റ് എടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. അടുത്ത മാസത്തോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ ഒരുങ്ങും. വൈദ്യുതി ബോര്‍ഡിന്റെ പോസ്റ്റുകളില്‍ ചാര്‍ജ് പോയിന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പുരോഗമിച്ചു വരുന്നു.

ഗോ ഇലക്ട്രിക് പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് ടൂ വീലറുകള്‍ വാങ്ങാം. www.MyEv.org.in എന്ന വെബ് സൈറ്റ് വഴിയും MyEV മൊബൈല്‍ ആപ്പു വഴിയും ബുക്ക് ചെയ്യാം. 20,000 മുതല്‍ 43,000 രൂപ വരെ സബ്‌സിഡി ലഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.