- Trending Now:
ഒരു സംരംഭം ആരംഭിക്കുമ്പോള്‍ അവിടുത്തെ ജീവനക്കാരുടെ എണ്ണം 10ല്‍ കൂടുതല്‍ ആണെങ്കില്‍ ഇഎസ്‌ഐ-പിഎഫ് പരിരക്ഷ ഉറപ്പാക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.ബിസിനസ് ഗൈഡ് സീരിസിന്റെ സംരംഭകരും ലൈസന്‍സുകളും എന്ന ലക്കത്തില്‍ ഇതെ കുറിച്ച് പറയുന്നുണ്ട്.
ഏത് പ്രദേശത്തും വിജയകരമായി നടത്താന്‍ കഴിയുന്ന സംരംഭങ്ങള്‍... Read More
ഇഎസ്‌ഐയും പിഎഫും തൊഴിലാളികളുടെ അവകാശമാണ്.എന്നാല്‍ ഇതിനായുള്ള പ്രീമിയം തുക അടയ്ക്കാന്‍ വ്യവസായികളോ സ്ഥാപനങ്ങളോ പലപ്പോഴും താല്‍പ്പര്യം കാണിക്കാറില്ല, അടച്ച തുക തിരികെ ലഭിക്കില്ലെന്ന ഒറ്റകാരണം കൊണ്ട് തന്നെ സംരംഭകര്‍ പൊതുവെ ഇവയോട് വിമുഖത കാണിക്കുകയും തൊഴിലാളികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍, ചികിത്സ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്നു.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ഇഎസ്‌ഐ-ഇപിഎഫ് റീഇംബേസ്‌മെന്റ് പദ്ധതിയിലൂടെ തൊഴിലാളിക്ക് വേണ്ടി നിക്ഷേപിക്കുന്ന പ്രീമിയം സ്ഥാപനങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു.
നിയമവശങ്ങള്‍ അറിഞ്ഞു സംരംഭം തുടങ്ങാം : ബിസിനസ് ഗൈഡ് സീരീസ്... Read More
സംരംഭകര്‍ പ്രീമിയം തുക കൃത്യമായി അടച്ചാല്‍ തുക സര്‍ക്കാരിന് തിരിച്ചു നല്‍കാനുള്ള ഓപ്ഷനുണ്ട്. ഇതിനായി 1-4-2017 ന് ശേഷം ഏതെങ്കിലും ചെറുകിട വ്യവസായ സ്ഥാപനം ഇഎസ്ഐ -ഇപിഎഫ് പരിധിയിലേക്ക് തൊഴിലാളികളെ കൊണ്ടു വന്നിട്ടുണ്ടെങ്കില്‍, അവരുടെ വിഹിതം അടച്ചിട്ടുണ്ടെങ്കില്‍ വ്യവസായ സ്ഥാപനം അടച്ച വിഹിതത്തിന്റ 75 ശതമാനം സര്‍ക്കാര്‍ തിരികെ നല്‍കും.തൊഴിലാളിക്ക് വര്‍ഷത്തില്‍ പരമാവധി 10,000 രൂപയും സ്ഥാപനത്തിന് പരമാവധി 1 ലക്ഷം രൂപയുമാണ് ഇതിലൂടെ ലഭിക്കുക.
സംരംഭത്തിന് സോള്‍ പ്രൊപ്രൈറ്റര്‍ഷിപ്പ് മതിയോ? നേട്ടം ?
... Read More
അടുത്ത 3 വര്‍ഷം വരെ ഈ പദ്ധതി തുടരും. സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ പേരെ ഇഎസ്ഐ-പിഎഫ് പരിധിയിലേക്ക് കൊണ്ടുവരാനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ഇംബേര്‍സ്‌മെന്റ് പദ്ധതി പരിചയപ്പെടുത്തിയത്. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി കുടുംബത്തിന്റെ ചികിത്സ, പെന്‍ഷന്‍, ലീവ് ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കാന്‍ തൊഴിലാളികളെ പ്രാപ്തരാക്കാന്‍ കൂടി സാധിക്കും.വ്യവസായ സ്ഥാപനങ്ങള്‍ അടച്ച പേമെന്റ് റസീതിന്റെ നിശ്ചിത ഫോമും അപേക്ഷയും ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിച്ചാല്‍ അര്‍ഹരായവര്‍ക്ക് 75 ശതമാനം തുക സര്‍ക്കാര്‍ തിരികെ നല്‍കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.