Sections

ഐസിഐസിഐ ബാങ്കിൻറെ ഐമൊബൈൽ പേ ഉപയോഗിക്കുന്ന മറ്റ് ബാങ്ക് ഉപഭോക്താക്കൾ ഒരു കോടി കവിഞ്ഞു

Friday, Mar 22, 2024
Reported By Admin
ICICI Banks iMobile Pay

കൊച്ചി: ഐസിഐസിഐ ബാങ്കിൻറെ റീട്ടെയിൽ മൊബൈൽ ബാങ്കിങ് ആപ്പ് 'ഐമൊബൈൽ പേ' ഉപയോഗിക്കുന്ന മറ്റ് ബാങ്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കടന്നു. ഐസിഐസിഐ ബാങ്കിൻറെ ഈ ആപ്പ് മറ്റ് ബാങ്ക് ഉപഭോക്താക്കൾക്കു കൂടി തുറന്നു കൊടുത്ത് വെറും മൂന്നു വർഷം കഴിയുമ്പോഴാണ് ഈ നേട്ടം.

ഇന്ത്യയിൽ ഡിജിറ്റൽ ബാങ്കിങിനു വഴി തുറന്നു കൊണ്ട് 2008-ൽ മൊബൈൽ ബാങ്കിങ് ആപ്പ് ആരംഭിച്ചത് ഐസിഐസിഐ ബാങ്കാണ്. 2020 ഡിസംബറിൽ ആപ്പ് വിവിധ ബാങ്കുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ അവതരിപ്പിച്ച് ഈ സൗകര്യം ഒരുക്കുന്ന ആദ്യ ബാങ്കായും ഐസിഐസിഐ ബാങ്ക് മാറി. അതിനു ശേഷം ഏതു ബാങ്കിൻറെ ഉപഭോക്താക്കൾക്ക് ഐമൊബൈൽ പേ ഉപയോഗിക്കാനായി. തങ്ങളുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിനെ ഈ ആപ്പുമായി ബന്ധിപ്പിക്കുകയും ഒരു യുപിഐ ഐഡി സൃഷ്ടിക്കുകയും ചെയ്ത് വിപുലമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

ഏതു യുപിഐ ഐഡിയിലേക്കും ഏതു കച്ചവട സ്ഥാപനങ്ങളിലേക്കും പണം നൽകൽ, ബില്ലുകൾ അടക്കൽ, ഓൺലൈനായി റീചാർജു ചെയ്യൽ, ഏതു ബാങ്കിലേക്കും പണം കൈമാറൽ, പെയ്മെൻറ് ആപ്പുകൾ, ഡിജിറ്റൽ വാലറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇതിലൂടെ ലഭിക്കും. സേവിങ്സ് അക്കൗണ്ടുകൾ തുറക്കൽ, ഭവന വായ്പയ്ക്ക് അപേക്ഷിക്കൽ, ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കൽ തുടങ്ങി ഐസിഐസിഐ ബാങ്കിൻറെ നിരവധി സേവനങ്ങളും ഈ ആപ്പിലൂടെ പ്രയോജനപ്പെടുത്താം.

മറ്റു ബാങ്കുകളുടെ ഒരു കോടിയിലേറെ ഉപഭോക്താക്കളിലേക്ക് എത്തിയതോടെ നടപ്പു സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി അവസാനം വരെ മൊത്തം ഇടപാടുകളുടെ മൂല്യത്തിൻറെ കാര്യത്തിൽ 26 ശതമാനം വർധനവുണ്ടായി. ഇക്കാലയളവിൽ ശരാശരി ടിക്കറ്റ് സൈസിൽ 16 ശതമാനവും ഉയർച്ചയുണ്ട്.

ഐ മൊബൈൽ ആപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ സന്ദർശിച്ച് ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഐമൊബൈൽ ആപ്പ് ഉപയോഗിച്ചു തുടങ്ങുന്നതിന് ഏതു ബാങ്കിൻറേയും ഉപഭോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഈ ആപ്പുമായി ബന്ധിപ്പിക്കുകയും ഒരു യുപിഐ ഐഡി സൃഷ്ടിക്കുകയും വേണം. ഇതിനു ശേഷം ഇടപാടുകൾ ആരംഭിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.