- Trending Now:
ജോലി, പഠനം തുടങ്ങിയ പല കാര്യങ്ങളുമായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ടിവരുമ്പോൾ ഏറ്റവുമധികം മിസ് ചെയ്യുക വീട്ടിലുുണ്ടാക്കുന്ന ഫുഡ് തന്നെയാണ്. ഇതിന് പരിഹാരവുമായി വീട്ടിലെ അതേ കൈപ്പുണ്യത്തോടെയുള്ള ഊണുമായി കസ്റ്റമേഴ്സിനു മുൻപിലെത്തുകയാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. 'സൊമാറ്റോ എവരിഡേ' എന്ന പേരിലാണ് ഊണ് ഡെലിവർ ചെയ്യുക. 89 രൂപയാണ് ഇതിന്റെ വില.
ഉപഭോക്താക്കൾക്ക് ആരോഗ്യകരവും, രുചികരവുമായ ഭക്ഷണമെത്തിക്കുകയാണ് സൊമാറ്റോ, എവരി ഡേ മീൽസിലൂടെ ലക്ഷ്യമിടുന്നത്. അധികസമയം കാത്തിരുന്ന് മുഷിയാതെ, മിതമായ നിരക്കിൽ ഫ്രഷ് മീൽസ് ലഭ്യമാകുമെന്നും സൊമാറ്റോയുടെ വ്യക്തമാക്കുന്നു.
ടിക്കറ്റുകൾ ക്യാൻസൽ ചെയ്താൽ ഇനി പൈസ നഷ്ടമാകില്ല; കിടിലൻ സേവനവുമായി പേടിഎം... Read More
രുചിയിലും, ഗുണനിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെ ഭക്ഷണം നൽകാനായി, വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നവരുമായി സൊമാറ്റോ കരാറിലേർപ്പെട്ടിട്ടുണ്ടെന്നും, മിതമായ നിരക്കിൽ ഫ്രഷ് ഫുഡ് കസ്റ്റമേഴ്സിന് മുൻപിലെത്തുമെന്നും കമ്പനി സിഇഒ ദീപിന്ദർ ഗോയൽ ഉറപ്പ് നൽകുന്നു. ഇനി വീട് മിസ് ചെയ്യില്ലെന്നും, മനം മടുപ്പിക്കാതെ, വീട്ടിലുണ്ടാക്കുന്ന അതേരുചിയിലുള്ള ഫുഡ് നിങ്ങൾക്ക് മുൻപിലെത്തുമെന്നും ദീപിന്ദർ ഗോയൽ കൂട്ടിച്ചേർക്കുന്നു. ആദ്യഘട്ടത്തിൽ ഗുഡ്ഗാവിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമാണ് 89 രൂപ നിരക്കിൽ സൊമാറ്റോ 'എവരിഡേ' സർവ്വീസ് നടത്തുക
ഓർഡറുകൾ കുറഞ്ഞ സാഹചര്യത്തിൽ ചെറുനഗരങ്ങളിലെ സേവനം അടുത്തിടെ സൊമാറ്റോ അവസാനിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്തെ 225 ചെറുനഗരങ്ങളിലെ സേവനമാണ് പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ അവസാനിപ്പിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം പ്രതീക്ഷിച്ചത്ര വിപണനം നടക്കാത്തതിനാൽ കോടികളുടെ നഷ്ടവും സൊമാറ്റോയ്ക്ക് നേരിടേണ്ടി വ്ന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നാണ് 2010 ൽ ഗുഡ്ഗാവ് ആസ്ഥാനമായി തുടങ്ങിയ സൊമാറ്റോ. 14 ലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്ന സൊമാറ്റോ ലോകമെമ്പാടുമായി 10,000 നഗരങ്ങളിൽ സേവനം നടത്തുന്നുണ്ട്. 2011 ൽ സൊമാറ്റോ മൊബൈൽ ആപ്പുമായി രംഗത്തെത്തിയതോടെയാണ് സൊമാറ്റോയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.