Sections

ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ വില്‍പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പണി കിട്ടും

Tuesday, Mar 01, 2022
Reported By Admin
food

മിക്ക ആളുകളും വളരെ അപൂര്‍വമായി മാത്രമേ അവ പരിശോധിക്കാറുളളൂ

 

ഉപഭോക്താക്കള്‍ക്ക് പാക്കേജ് ഫുഡ് എത്രത്തോളം ആരോഗ്യകരമാണെന്നും പോഷകപ്രദമാണെന്നും അനാരോഗ്യകരമാണോയെന്നും മനസിലാക്കാന്‍ പുതു മാര്‍ഗവുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ.

ഉപഭോക്താക്കള്‍ക്ക് വാങ്ങുന്ന ഭക്ഷണത്തിലെ ന്യൂട്രിഷ്യസ് വാല്യു അറിയാന്‍ ഹെല്‍ത്ത് സ്റ്റാര്‍ നല്‍കാന്‍ FSSAI തീരുമാനിച്ചു. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ഊര്‍ജ്ജ കാര്യക്ഷമത അളക്കുന്നതിന് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി ഉപയോഗിക്കുന്ന സംവിധാനത്തിന് സമാനമായിരിക്കും ഈ ഹെല്‍ത്ത് സ്റ്റാറുകള്‍.

ആരോഗ്യകരമായത് തിരഞ്ഞെടുക്കാം

പാക്കേജുചെയ്ത ഭക്ഷണങ്ങള്‍ സ്റ്റാര്‍ റേറ്റിംഗ് പ്രദര്‍ശിപ്പിക്കും, അത് ഭക്ഷണം എത്രത്തോളം ആരോഗ്യകരമോ അനാരോഗ്യകരമോ ആണെന്ന് മനസിലാക്കാന്‍ സഹായിക്കും. ഭക്ഷ്യ ഇനത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ അളവിനെ അടിസ്ഥാനമാക്കിയായിരിക്കും റേറ്റിംഗ്.പോഷകാഹാര വിവരങ്ങള്‍ മനസ്സിലാക്കാവുന്ന രീതിയില്‍ അറിയിക്കുന്നതിന് പരിഗണിക്കുന്ന അഞ്ച് ലേബല്‍ ടൈപ്പുകളില്‍ ഒന്നാണ് സ്റ്റാര്‍ റേറ്റിംഗ്.മറ്റ് ഓപ്ഷനുകളില്‍ ട്രാഫിക് ലൈറ്റ് സൈന്‍സ്, ന്യുട്രിഷന്‍ സ്‌കോറുകള്‍, മുന്നറിയിപ്പ് ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

അമിത കൊഴുപ്പ് അപകടം

ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള വിശദമായ ന്യൂട്രിഷന്‍ വിവരങ്ങള്‍ കവറുകളുടെ പിന്‍ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മിക്ക ആളുകളും വളരെ അപൂര്‍വമായി മാത്രമേ അവ പരിശോധിക്കാറുളളൂ. അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് ഇന്ത്യയില്‍ സാംക്രമികേതര രോഗങ്ങള്‍ക്കും പൊണ്ണത്തടിക്കും കാരണമായതെന്ന് പഠനങ്ങള്‍ എടുത്തുകാണിക്കുന്നു. ഇതാണ് ഭക്ഷണത്തിലെ ന്യൂടിഷന്‍ പ്രൊഫൈലിനെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കാനുള്ള വഴികള്‍ FSSAI അന്വേഷിക്കാനുളള കാരണമായത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.