Sections

കർഷകർക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം, അവസാന തീയതി ആകാറായി 

Monday, Dec 26, 2022
Reported By admin
insurance

ഇൻഷുറൻസ് പദ്ധതികളിൽ ചേർന്ന് കാർഷിക വിളകൾക്ക് പരിരക്ഷ ഉറപ്പാക്കാം


കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന വിള ഇൻഷുറൻസ് പദ്ധതിയിൽ ഡിസംബർ 31 വരെ അംഗമാകാം. പ്രധാനമന്ത്രി വിള ഇൻഷുറൻസ്, കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതികളിൽ ചേർന്ന് കാർഷിക വിളകൾക്ക് പരിരക്ഷ ഉറപ്പാക്കാം.

ഏതെല്ലാം വിളകൾ?

കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽ കൃഷിയും എല്ലാ ജില്ലകളിലെയും വാഴ, മരച്ചീനി എന്നിവയുമാണ് പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ വരുന്നത്.

കാലാവസ്ഥ വിള ഇൻഷുറൻസ്

കാലാവസ്ഥ വിള ഇൻഷുറൻസിൽ നെല്ല്, വാഴ, കൈതച്ചക്ക, കരിമ്പ്, കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, ബീൻസ്, കശുമാവ്, തക്കാളി, പയർ, പടവലം, പാവയ്ക്ക, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക്, ചോളം, റാഗി, തിന എന്നീ വിള ഇനങ്ങൾ ഇൻഷുർ ചെയ്യാം. 

പരിരക്ഷ എന്തിനെല്ലാം?

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയിൽ വിള നഷ്ടം, നടീൽ തടസ്സപ്പെടൽ, ഇടക്കാല നഷ്ടം, വെള്ളക്കെട്ട് (നെല്ല് ഒഴികെ ), ആലിപ്പഴ മഴ, ഉരുൾപൊട്ടൽ, ഇടിമിന്നൽ മൂലമുള്ള തീ പിടുത്തം, മേഘവിസ്‌ഫോടനം, തുടങ്ങിയ കെടുതികൾ മൂലം നാശനഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും.

കാലാവസ്ഥാ വിള ഇൻഷുറൻസ് പദ്ധതിയിൽ വെള്ളപ്പൊക്കം, കാറ്റ്, ഉരുൾ പൊട്ടൽ (ആലപ്പുഴ, കാസർകോട് ജില്ലകൾ ഒഴികെ ) എന്നിവ മൂലമുള്ള കൃഷി നാശങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.

എങ്ങനെ ചേരാം?

കർഷകർക്ക് pmfby.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായും ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ, ഇൻഷുറൻസ് ബ്രോക്കർമാർ , മൈക്രോ ഇൻഷുറൻസ് പ്രതിനിധികൾ എന്നിവർ വഴിയും പദ്ധതിയിൽ അംഗങ്ങളാകാം. വായ്പയെടുത്തവരെ അതതു ബാങ്കുകൾ പദ്ധതിയിൽ  ചേർക്കും. തൊട്ടടുത്ത കൃഷി ഭവനിൽ നിന്നും അഗ്രിക്കൾച്ചറൽ ഇൻഷുറൻസ് കമ്പനിയുടെ റീജിയണൽ ഓഫീസിൽ നിന്നും കൂടുതൽ വിവരങ്ങൾ അറിയാം. ഫോൺ: 0471 - 2334493, 1800-425-7064 (ടോൾ ഫ്രീ ).


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.