Sections

പ്രീമിയർ ബാങ്കിങ് അനുഭവങ്ങളുമായി യെസ് ബാങ്ക് യെസ് ഗ്രാൻഡുവർ അവതരിപ്പിച്ചു

Friday, May 17, 2024
Reported By Admin
YES BANK Introduces YES Grandeur

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഉയർന്ന വരുമാന വിഭാഗത്തിൻറെ സാമ്പത്തിക ആവശ്യങ്ങളും ജീവിതശൈലിയും കണക്കിലെടുത്തുള്ള പ്രത്യേക ബാങ്കിങ് പരിപാടിയായ യെസ് ഗ്രാൻഡുവറിന് യെസ് ബാങ്ക് തുടക്കം കുറിച്ചു. തങ്ങളുടെ ജീവിതശൈലിക്ക് അനുസൃതമായി വ്യക്തിഗത സേവനങ്ങൾ ആഗ്രഹിക്കുന്നവരെയാണ് യെസ് ഗ്രാൻഡുവർ ലക്ഷ്യമിടുന്നത്. അഞ്ചു ലക്ഷം രൂപ ശരാശരി പ്രതിമാസ ബാലൻസോ 20 ലക്ഷം രൂപയുടെ നെറ്റ് റിലേഷൻഷിപ്പ് മൂല്യമോ ഉള്ളവർക്കാണ് ഇതിന് അർഹത.

പ്രത്യേകമായ റിലേഷൻഷിപ്പ് മാനേജർമാർ, ബാങ്കിങ് സേവനങ്ങൾക്ക് മുൻഗണനാ നിരക്കുകൾ, നിരവധി ചാർജുകൾ ഒഴിവാക്കൽ, ലോക്കറിന് ഇളവ്, ഡീമാറ്റ്, ട്രേഡിങ്, സേവിങ് അക്കൗണ്ടുകൾ നൽകുന്ന പ്രത്യേക 3 ഇൻ 1 അക്കൗണ്ട് തുടങ്ങിയവ ഇതിൻറെ ഭാഗമായി ലഭിക്കും. യെസ് ഗ്രാൻഡുവർ ഡെബിറ്റ് കാർഡിൽ സീറോ ക്രോസ് കൺട്രി മെയ്ക്ക് അപ് ചാർജുകൾ, അന്താരാഷ്ട്ര ചെലവഴിക്കലുകളിൽ സേവിങ്സ്, തുടങ്ങിയവയും ഇതിലൂടെ ലഭിക്കും. എയർ പോർട്ട് ലോഞ്ച് സൗകര്യം, താജ്, ഐടിസി ഹോട്ടലുകൾ, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലൈവ്, ആമസോൺ എന്നിവയിലുടനീളം വ്യത്യസ്ത ആനുകൂല്യങ്ങളും പ്രത്യേകതകളിൽ ഉൾപ്പെടുന്നു.

തങ്ങളുടെ ഉപഭോക്താക്കൾക്ക് അതുല്യമായ ബാങ്കിങ് അനുഭവങ്ങൾ പ്രദാനം ചെയ്യാനുള്ള പ്രതിബദ്ധതയാണ് ഗ്രാൻഡുവറിലൂടെ ദൃശ്യമാകുന്നതെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ യെസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ രാജൻ പെൻറൽ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.