Sections

പിയേഴ്സൺ കൊച്ചിയിൽ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു; വളർച്ചാ പദ്ധതികൾ അവതരിപ്പിച്ചു

Wednesday, May 15, 2024
Reported By Admin
Pearson PTE’s successful Partner Meet in Kochi

കൊച്ചി: ലോകത്തെ പ്രമുഖ ലേർണിംഗ് കമ്പനിയായ പിയേഴ്സൺ കൊച്ചിയിൽ പങ്കാളികളുടെ യോഗം സംഘടിപ്പിച്ചു. പിയേഴ്സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷിൻറെ (പിടിഇ) സംസ്ഥാനത്തെ വളർച്ചാ പദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചു. നിർണായക സഹകാരികൾ, ഓഹരി ഉടമകൾ, വ്യവസായത്തിലെ പ്രമുഖർ തുടങ്ങി 100ലധികം പേർ തന്ത്രപരമായ സഹകരണം ചർച്ച ചെയ്യാൻ ഒത്തുകൂടി. ഉപഭോക്തൃ സേവനം വർധിപ്പിച്ചുകൊണ്ടും ബൃഹത്തായ പരിശീലന പരിപാടികളിലൂടെയും വിപണി ട്രെൻഡുകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും മനസിലാക്കി കൊടുത്തും സഹകാരികളുടെ പരിസ്ഥിതി എങ്ങനെ വിപുലമാക്കാം എന്നതായിരുന്നു ചർച്ചയിലെ ശ്രദ്ധാകേന്ദ്രം. സഹകാരികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ യോഗം വളരെ വിജയകരമായിരുന്നു.

പരിപാടിയിൽ പിയേഴ്സൻറെ പ്രീമിയം പാർട്നർ സപ്പോർട്ട് (പിപിഎസ)് അവതരിപ്പിച്ചു. പിടിഇയ്ക്ക് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട സഹകാരികൾക്കുള്ള പുതിയ ഉപഭോക്തൃ സേവന പിന്തുണ മുന്നിൽ നിൽക്കാനുള്ള പ്രതിബദ്ധതയാണ് വെളിപ്പെടുത്തുന്നത്. പിടിഇയിൽ കൂടുതൽ പങ്കാളിത്തമുള്ള സഹകാരികൾക്കും ഏജൻറുമാർക്കും പിപിഎസ് മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കും. അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് മുന്തിയ സേവനവും നൽകുന്നു.

പിയേഴ്സൺ ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് (പിടിഇ) പ്രിയങ്കരമാകുകയും വേഗത്തിൽ വളരുകയും ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് ടെസ്റ്റിൽ ഏറ്റവും താൽപര്യമുള്ളതാകുകയും ചെയ്യുന്നു. ഈ വർഷം തുടക്കത്തിൽ പിയേഴ്സൺ പിടിഇ കോറിനുള്ള ബുക്കിങ് ഓപ്പൺ ചെയ്തു. കാനഡയ്ക്കു കുടിയേറ്റത്തിനുള്ള പുതിയ ഇംഗ്ലീഷ് ഭാഷ പ്രാവിണ്യ ടെസ്റ്റാണിത്.

Pearson Partners Meet

ഇതോടൊപ്പം എല്ലാ കാനഡ സ്റ്റുഡൻറ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) വിസ അപേക്ഷകൾക്കുമായുള്ള അംഗീകൃത ഇംഗ്ലീഷ് പ്രാവീണ്യ ടെസ്റ്റായി ഐആർസിസി 2023 ആഗസ്റ്റ് മുതൽ പിടിഇ അക്കാഡമിക്കിനെ അംഗീകരിച്ചു. കാനഡയിലെ 97 ശതമാനത്തിലധികം സർവകലാശാലകളും 95 ശതമാനം കോളേജുകളും ഇത് അംഗീകരിച്ചിട്ടുണ്ട്. യുകെ, ഓസ്ട്രേലിയ, ന്യൂസിലണ്ട് സർക്കാരുകളും വിസ അപേക്ഷകൾക്ക് പിടിഇ ടെസ്റ്റുകളെ അംഗീകരിച്ചിട്ടുണ്ട്. പിടിഇ അക്കാഡമിക്കിനെ ആസ്ട്രേലിയ, ന്യൂസിലണ്ട്, ഐറിഷ് യൂണിവേഴ്സിറ്റികളും 100 ശതമാനം അംഗീകരിച്ചിട്ടുണ്ട്. യുകെ സർവകലാശാലകളിൽ 99 ശതമാനവും അഗീകരിക്കുന്നു.

പിയേഴ്സണിൽ പിടിഇയുടെ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി നവീകരണങ്ങൾ നടത്തുകയും കൂടുതൽ കൂട്ടുക്കെട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. ടെസ്റ്റിൻറെ ജനപ്രീതി വർധിപ്പിക്കുന്നതിൽ കേരളത്തിലെ തങ്ങലുടെ പങ്കാളികൾക്ക് നിർണായക പങ്കുണ്ടെന്ന് മനസിലാക്കുന്നുവെന്നും പിടിഇ ഉപഭോക്താക്കളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതിന് പങ്കാളികളെ ശക്തിപ്പെടുത്തുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും പിയേഴ്സൺ ഇന്ത്യ ഇംഗ്ലീഷ് ലാംഗ്വേജ് ലേണിങ് ഡയറക്ടർ പ്രഭുൽ രവീന്ദ്രൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.