- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സി ആയ മുത്തൂറ്റ് ഫിനാൻസ് കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ സമഗ്ര ഡയബറ്റിക് കേന്ദ്രത്തിനു തുടക്കം കുറിച്ചു. കമ്പനിയുടെ കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയുടെ (സിഎസ്ആർ) ഭാഗമായി റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഈസ്റ്റുമായി സഹകരിച്ചാണിത് സ്ഥാപിച്ചത്.
മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ് പുതിയ ഡയബറ്റിക് കേന്ദ്രത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറ് എം ഒ ജോൺ അധ്യക്ഷത വഹിച്ചു. രാജ്യസഭാംഗം ജെബി മേത്തർ, ആശുപത്രി വൈസ് പ്രസിഡൻറ് അഡ്വ. ബി എ അബ്ദുൾ മുത്തലീബ്, സെക്രട്ടറി അജയ് തറയിൽ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഈസ്റ്റ് പ്രസിഡൻറ് വിനു മാമ്മൻ എന്നിവർ സംബന്ധിച്ചു.
ഏറെ ആവശ്യമായ ഈ ഡയബറ്റിക് കേന്ദ്രത്തിനായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുമായും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഈസ്റ്റുമായും സഹകരിക്കാൻ തങ്ങൾക്കേറെ അഹ്ലാദമുണ്ടെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ് പറഞ്ഞു. പ്രമേഹം ഇന്ത്യയിലെ വളർന്നു വരുന്ന ഒരു ആശങ്കയാണ്. ഇതു നേരത്തെ കണ്ടെത്താനും ചികിൽസിക്കാനും രോഗത്തെ കൈകാര്യം ചെയ്യാനും ഈ കേന്ദ്രം സഹായകമാകും. കൊച്ചിയിലേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഈ കേന്ദ്രം സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ പുതിയ ഡയബറ്റിക് കേന്ദ്രത്തിൻറെ ഉദ്ഘാടനം മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ്ജ് എം ജോർജ്ജ് നിർവഹിക്കുന്നു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡൻറ് എം ഒ ജോൺ, രാജ്യസഭാംഗം ജെബി മേത്തർ, ആശുപത്രി വൈസ് പ്രസിഡൻറ് അഡ്വ. ബി എ അബ്ദുൾ മുത്തലീബ്, സെക്രട്ടറി അജയ് തറയിൽ, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഈസ്റ്റ് പ്രസിഡൻറ് വിനു മാമ്മൻ എന്നിവർ സമീപം.
പ്രമേഹം കണ്ടെത്താനും നേരത്തെയുള്ള ഘട്ടങ്ങളിൽ പ്രവചിക്കാനും സഹായിക്കുന്ന ആധുനിക രോഗനിർണയ സംവിധാനങ്ങൾ ഈ കേന്ദ്രത്തിലുണ്ട്. എച്ച്ബിഎ1സി, ഫാസ്റ്റിങ്, പോസ്റ്റ് പ്രാൻഡിയൽ ഷുഗർ നിലവാരം, ഓറൽ ഗ്ലൂക്കോസ് ടോളറൻസ് പരിശോധനകൾ, റെനൽ ഫങ്ഷൻ പരിശോധന, യൂറിൻ റൂട്ടീൻ വിശകലനം തുടങ്ങിയ സമഗ്ര ലാബ് പരിശോധനകൾ ഇവിടെ സാധ്യമാകും.
ആമസോൺ ഏറ്റവും പുതിയ ഫയർ ടിവി സ്റ്റിക്ക് 4കെ അവതരിപ്പിച്ചു... Read More
കൊച്ചിയിലെ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാനുള്ള നീക്കത്തിലെ ഒരു നിർണായക ചുവടു വെപ്പാണ് സമഗ്ര ഡയബറ്റിക് കേന്ദ്രം. പ്രമേഹം നേരത്തെ കണ്ടെത്തുകയും ചികിൽസിക്കുകയും ചെയ്യുന്നത് അതുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഒഴിവാക്കാൻ ഏറെ സഹായകമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.