Sections

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പ പദ്ധതി

Saturday, Feb 04, 2023
Reported By Admin
Petrolium Dealers

പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകാൻ പരിഗണിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ പെട്രോൾ/ഡീസൽ/ എൽ.പി.ജി വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനായി പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകാൻ പരിഗണിക്കുന്നതിനായി കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും, പൊതുമേഖലയിലുള്ള ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കേണ്ടതുമാണ്. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിവിധ ലൈസൻസുകൾ, ടാക്സ് രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ ഭർത്താവോ കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകൻ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം.

സ്വന്തം മേൽ വിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ ' മാനേജിംഗ് ഡയറക്ടർ ' കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ-20 ' എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.