- Trending Now:
കേരള നോളേഡ്ജ് ഇക്കോണമി മിഷൻ, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, ഐസിറ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തിൽ റാന്നി സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ വനിതകൾക്കായി മാർച്ച് നാലിന് റാന്നി സെന്റ് തോമസ് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. കലാലയങ്ങളിലെ വിദ്യാർഥിനികൾ, പഠനം പൂർത്തിയാക്കിയവർ, കരിയർ ബ്രേക്ക് സംഭവിച്ച വനിതകൾ എന്നിവർക്ക് പങ്കെടുക്കാം. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പ്രൊഫഷണൽ എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെടുക്കാം. തൊഴിൽ താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് കേരള സർക്കാരിന്റെ തൊഴിൽ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസിൽ ഓൺലൈനായി രജിസ്റ്റർചെയ്ത് അപേക്ഷിക്കാം. https://knowledgemission.kerala.gov.in അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡിഡബ്ല്യൂ എംഎസ് കണക്ട് അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനായി സ്വകാര്യ സ്ഥാപനങ്ങൾ /സംഘടനകൾ /കമ്പനികൾ എന്നിവർക്കും പങ്കെടുക്കാൻ അവസരം ഉണ്ട്. താല്പര്യം ഉള്ളവർ https://forms.gle/NdCyLtXVecHXcro76 എന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകാം. കൂടുതൽ വിവരങ്ങൾക്കായി കുടുംബശ്രീ ജില്ലാ ഓഫീസ് /സിഡിഎസ് ഓഫീസ് /കമ്മ്യൂണിറ്റി അംബാസിഡർമാർ എന്നിവരുമായി ബന്ധപ്പെടുക.
തൊഴിലരങ്ങത്തേക്ക് തൊഴിൽമേളയിൽ 1100 പേർക്ക് തൊഴിൽ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.