- Trending Now:
ബിസിനസ് ലോകത്ത് ശക്തിതെളിയിച്ച ഇന്ത്യന്‍ വനിതകള്‍ കുറവല്ല.ഇത് ലോകം വാഴുന്ന ചാനല്‍ഗ്രൂപ്പിന്റെ മേധാവിയായി മാറിയ ലീന നായരുടെ കഥ.
ബിസിനസ് ലോകത്തിന്റെ ചുക്കാന്‍ പിടിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ ചാനല്‍ ഗ്രൂപ്പിന്റെ സിഇഒ പദവിയിലേക്കാണ് ലീന നായരുടെ വരവ്.ഫാഷന്‍ രംഗത്ത് പ്രമുഖ ഫ്രഞ്ച് കമ്പനിയായ ചാനല്‍ ഗ്രൂപ്പിന്റെ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ ചെയമാന്റെ കസേരിയിലാണ് ലീനയുടെ നാളുകളിലെ ജോലി.
ഈടോ ജാമ്യക്കാരോ ഇല്ലാതെ 10 ലക്ഷം രൂപ വായ്പയോ? മടക്കിവച്ച ബിസിനസ് ആഗ്രഹം പുറത്തെടുത്തോളൂ... Read More
ശതകോടീശ്വരനായ അലെയ്ന്‍ വെര്‍തെമറിന്റെ ഉടമസ്ഥതിയിലുള്ള ഈ ചാനല്‍ ഫാഷന്‍,കോസ്‌മെനറ്റിക് രംഗത്തെ അവസാന വാക്ക് ആണെന്ന് പറയാം.സ്യൂട്ട്‌സ്,ഹാന്‍ഡ് ബാഗുകള്‍,പെര്‍ഫ്യും തുടങ്ങിയ ലോകത്തെമ്പാടുമുള്ള വസ്തുക്കള്‍ വിപണിയിലെത്തിക്കുന്ന ചാനല്‍ ഫാഷന്‍ ലോകത്തിന്റെ പ്രിയപ്പെട്ട ബ്രാന്‍ഡുകളിലൊന്നാണ്.
ചാനലിന്റെ വളര്‍ച്ചയ്ക്കു ലീന നായരുടെ പുതിയ പദവി സഹായിക്കുമെന്നും കമ്പനിയുടെ ദീര്‍ഘനാളത്തെ ഭാവി ലക്ഷ്യമിടുമ്പോള്‍ പുതിയ സിഇഒയുടെ വരവ് അനുയോജ്യമാണെന്നും ചാനല്‍ഗ്രൂപ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
സോഷ്യല്‍മീഡിയ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയില്‍ ബിസിനസ് ചെയ്യാം ?
... Read More
യൂണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു മുംബൈ മലയാളിയായ ലീന നായര്‍.യൂണിലിവറിന്റെ ആദ്യ വനിത ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍,ആദ്യത്തെ ഏഷ്യന്‍വനിത, തുടങ്ങി നിരവധി അംഗീകാരങ്ങള്‍.
സേവ്യര്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്നും സ്വര്‍ണ്ണമെഡല്‍ നേട്ടത്തോടെയാണ് ലീന പഠനം പൂര്‍ത്തിയാക്കിയത്.1992ലാണ് യൂണിലിവറിന്റെ ഭാഗമാകുന്നത്.കരിയറിന്റെ ആദ്യ വര്‍ഷങ്ങളില്‍ പേഴ്‌സണല്‍ മാനേജര്‍ ആയി നിയമതിയായ ലീന പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത,തമിഴ്‌നാട്ടിലെ അമ്പത്തൂര്‍,മഹാരാഷ്ട്രയിലെ തലോജ എന്നിവിടങ്ങളിലെ എച്ച്യുഎല്ലിന്റ വിവിധ ഫാക്ടറികളില്‍ ജോലിയെടുക്കാന്‍ തുടങ്ങി,1996ല്‍ ലീനയെ എച്ച്യുഎല്‍ എംപ്ലോയി റിലേഷന്‍സ് മാനേജര്‍ ആയി നിയമിക്കുകയും 2000വരുന്ന ഹിന്ദുസ്ഥാന്‍ ലിവര്‍ ഇന്ത്യയുടെ എച്ച് ആര്‍ മാനേജര്‍ പോസ്റ്റിലേക്കെത്തി.
ബിസിനസ് പ്രൊജക്ട് റിപ്പോര്‍ട്ടില്‍ വേണ്ട പ്രധാന വിവരങ്ങള്‍ എന്തൊക്കെയാണ്?
... Read More
2004-ല്‍, കമ്പനി 'ഹോം ആന്‍ഡ് പേഴ്സണല്‍ കെയര്‍ ഇന്ത്യയുടെ' ജനറല്‍ മാനേജരായി ലീന നായരെ നിയമിക്കുകയും 2006-ല്‍ എച്ച്ആര്‍ ജനറല്‍ മാനേജരായി ഉയര്‍ത്തപ്പെടുകയും ചെയ്തു.
യൂണിലിവറിലെ കരിയറില്‍ ഉടനീളം സിഎച്ച്ആര്‍ഒ ജോലിയില്‍ മാത്രമല്ല,തീരുമാനങ്ങള്‍,അജണ്ടകള്‍,വ്യത്യസ്തമായ നിലപാടുകള്‍ എന്നിവ കമ്പനിയുടെ നേതൃത്വ വികസനത്തിനടക്കം പ്രേരക ശക്തിയായി മാറിയിട്ടുണ്ട്.ഭാവിയില്‍ ചാനല്‍ ഗ്രൂപ്പിലും അനുയോജ്യമായ സ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ലീന നായര്‍ക്ക് സാധിക്കുമെന്നാണ് വിഷയം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.