- Trending Now:
വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ അവതരിപ്പിച്ചു
ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 5,000 പേര്‍ക്ക് ഒരേസമയം അറിയിപ്പുകള്‍ നല്‍കാന്‍ കഴിയുന്ന 'വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ്' ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍, ഈ ഫീച്ചര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.ഒരു കമ്മ്യൂണിറ്റിയില്‍ പരമാവധി 50 ഗ്രൂപ്പുകളെയാണ് ഉള്‍പ്പെടുത്താന്‍ കഴിയുക. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ച് ലഭിക്കേണ്ട സന്ദേശം അയക്കാന്‍ ഇതേ കമ്മ്യൂണിറ്റിയില്‍ തന്നെ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്ന പ്രത്യേക ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടുന്നതാണ്. 'വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ്' ഫീച്ചര്‍ ലഭിക്കുന്നതിനായി ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.
വാട്സ്ആപ്പില്‍ പുത്തന്‍ അപ്ഡേഷന്... Read More
വാട്‌സ്ആപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ലഭിക്കുന്നതിനായി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തതിനുശേഷം, വാട്‌സാപ്പിന് മുകളിലെ പച്ച നിറത്തിലുള്ള ബാറില്‍ കമ്മ്യൂണിറ്റീസ് എന്ന ഓപ്ഷന്‍ തുറക്കുക. ഇതില്‍ സ്റ്റാര്‍ട്ട് യുവര്‍ കമ്മ്യൂണിറ്റി ടാപ്പ് ചെയ്ത് കമ്മ്യൂണിറ്റിയുടെ പേരും കുറിപ്പും ചിത്രവും നല്‍കാവുന്നതാണ്. തുടര്‍ന്ന്, അഡ്മിന്മാരായ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തിരഞ്ഞെടുത്ത് ഒരേ സ്വഭാവമുള്ള കമ്മ്യൂണിറ്റികള്‍ രൂപീകരിക്കാവുന്നതാണ്. കമ്മ്യൂണിറ്റി വീണ്ടും തുറക്കുമ്പോള്‍ പച്ച നിറത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്പീക്കര്‍ ഐക്കണ്‍ ക്ലിക്ക് ചെയ്താല്‍ കമ്മ്യൂണിറ്റിയില്‍ ചേര്‍ത്ത എല്ലാ ഗ്രൂപ്പുകളിലേക്കും ഒരുമിച്ച് സന്ദേശം അയക്കാന്‍ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.