- Trending Now:
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയ്‌സോട്ടുകളാകും വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാന്‍ കഴിയുക
ഏറെ സ്വീകാര്യതയുള്ള സമൂഹമാദ്ധ്യമമാണ് വാട്‌സ്ആപ്പ്. ആപ്പില്‍ കൊണ്ടുവരുന്ന ഓരോ മാറ്റങ്ങളും ഉപയോക്താക്കള്‍ ഏറെ കൗതുകത്തോടെയാണ് സ്വീകരിക്കാറുള്ളത്.ഇപ്പോഴിതാ സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റ് വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.അധികം താമസിയാതെ തന്നെ വോയ്‌സ് നോട്ടുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ 60ലക്ഷം വാടസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു ... Read More
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയ്‌സോട്ടുകളാകും വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാന്‍ കഴിയുക.നിലവില്‍ ചിത്രങ്ങളും വീഡിയോകളുമാണ് സ്റ്റാറ്റസാക്കാന്‍ കഴിയുന്നത്. നിലവില്‍ ചില ഐ.ഒ.എസ്.ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ച് വരികയാണ്. മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ വോയ്‌സ് സ്റ്റാറ്റസുകള്‍ ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ സാധിക്കും. ഈ വോയ്‌സ് സ്റ്റാറ്റസുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മുഖേന സുരക്ഷിതമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.