മഹേഷ് എംബിയെ കഴിഞ്ഞ് ഒരു കമ്പനിയിൽ ജോലിക്ക് കയറി. വളരെ നന്നായിട്ട് ജോലി ചെയ്യുകയും ജോലിയിൽ പരിപൂർണ്ണമായി ശ്രദ്ധ കൊടുക്കുകയു ചെയുന്ന ഒരാളായിരുന്നു. കഴിഞ്ഞ 10,12 വർഷങ്ങളായി അതേ കമ്പനിയിലാണ് അയാൾ ജോലി ചെയ്യുന്നത്. ഇതിനിടയിൽ വിവാഹം കഴിച്ചു കുട്ടികളായി. തന്റെ കുടുംബത്തേക്കാൾ പ്രാധാന്യം അദ്ദേഹത്തിന്റെ ജോലിയിൽ അല്ലെങ്കിൽ കമ്പനിയിൽ അദ്ദേഹം കൊടുത്തു. കമ്പനിയുടെ വളർച്ചയിൽ അയാൾ നിർണായകമായ പങ്കുവഹിച്ചു. പക്ഷേ പുതിയതായി വന്ന എം ഡി യുമായി മഹേഷിന് ചേർന്നു പോകാൻ സാധിക്കുന്നില്ല. അവർ തമ്മിൽ എപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെ അവസാനം മഹേഷിന് കമ്പനിയിൽ നിന്നും മാറേണ്ടി വന്നു. മഹേഷിന്റെ പഴയകാല പ്രവർത്തനങ്ങളും കമ്പിനിയിലുണ്ടാക്കിയ മാറ്റങ്ങളും മറന്നുകൊണ്ട് കമ്പനി പുതിയ എം ഡി ക്ക് വേണ്ടി നിന്നു എന്നതാണ് സത്യം. തന്റെ ചെറുപ്പകാലം മൊത്തം ആ കമ്പനിക്ക് വേണ്ടി പണിത് പുറത്തിറങ്ങിയപ്പോഴാണ് മഹേഷ് മനസ്സിലായത് തനിക്ക് സ്വന്തമായി ഒരു ഫോൺ നമ്പർ പോലുമില്ല ആ കമ്പനി നമ്പർ ആയിരുന്നു എല്ലാവർക്കും കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ എല്ലാ കോണ്ടാക്ടുകളും അയാൾക്ക് നഷ്ടപ്പെട്ടു ഒരു ഇമെയിൽ ഐഡി പോലും അയാൾക്ക് സ്വന്തമായി ഉണ്ടായിരുന്നില്ല. കമ്പനിയുടെ ഇമെയിൽ ഐഡി ആണ് മഹേഷ് അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇനി എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ മഹേഷിന് വന്നു. തന്റെ നല്ലൊരു സമയം മൊത്തം കമ്പനിക്ക് വേണ്ടി ചെലവഴിച്ചത് കൊണ്ട് തന്നെ മറ്റാരുമായി നല്ല ബന്ധങ്ങൾ ഇല്ല അത് മാത്രമല്ല മറ്റൊരു ജോലി ചെയ്യുവാനും തനിക്കറിയില്ല ഇതുപോലെയുള്ള മറ്റൊരു കമ്പനി അന്വേഷിച്ചിട്ട് അടുത്ത് ഒന്നും കാണുന്നില്ല. മക്കളൊക്കെ വളരുന്ന പ്രായം ഇനി കുടുംബത്തിൽ എന്ത് ചെയ്യും എന്നുള്ള ഒരു അവസ്ഥ മഹേഷിന് വന്നു. പിന്നീട് പഴയതിനേക്കാളും കുറഞ്ഞ ശമ്പളത്തിൽ മറ്റു പല സ്ഥലങ്ങളിലും ജോലി ചെയ്യേണ്ടതായി വന്നു. ഈ മഹേഷിനെ പോലെയുള്ള നിരവധി ആളുകൾ നമുക്ക് ചുറ്റും കാണാൻ സാധിക്കും. അല്ലെങ്കിൽ മഹേഷ് ആയി മാറേണ്ട ചില ആളുകളും ഉണ്ട്. അവർ അങ്ങനെ മഹേഷ് മാരായി മാറാതിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഒരു ജോലി തിരഞ്ഞെടുക്കുന്ന സമയത്ത് ആ ജോലിയിൽ മുഴുകി ജീവിക്കുക എന്നത് 100% ശരിയായിട്ടുള്ള ഒരു കാര്യമല്ല. ജോലി ചെയ്യുന്നതിനോടൊപ്പം തന്നെ വ്യക്തിപരമായിട്ടുള്ള താനാണ് അവിടെ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്തത് എന്ന് സ്ഥാപിക്കാനുള്ള കാര്യങ്ങൾ കൂടി ചെയ്യണം. ആത്മാർത്ഥതയ്ക്ക് മാത്രം വിലയുള്ള കാലഘട്ടത്തിൽ അല്ല ഇന്ന് നിങ്ങൾ ജീവിക്കുന്നത്. കാലഘട്ടം അനുസരിച്ച് സ്വയം മാറാൻ തയ്യാറാകണം.
- ഈഗോ എല്ലായിടത്തും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തിൽ ഈഗോ ഉള്ള ആളുകൾ വരുമ്പോൾ അവരെ കൈകാര്യം ചെയ്യുവാനുള്ള കഴിവ് നിങ്ങൾക്കുടകണം.ഈ കഴിവില്ലായ്മയാണ് പലരുടെയും പ്രശ്നം. ഈഗോ പ്രശ്നങ്ങൾ ഉണ്ടാവുകയും ആരാണ് വലുത് എന്നുള്ള തർക്കം ഉണ്ടാവുകയും ചെയ്യും. ഈഗോ ക്ലാഷുകൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുവാനുള്ള കഴിവ് ഉണ്ടാകണം. ഇതിന് നിയന്ത്രിക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് വികാരപരമായി മാറാതിരിക്കുക എന്നത്.ബോസ് എന്തെങ്കിലും പറയുമ്പോൾ അതിനെതിരെ പറയുക എന്നുള്ളതല്ല ബോസുമായി പിണങ്ങാതെ തന്നെ തന്റെ നിലപാട് പറയുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
- ഒരു ജോലി മാത്രം ചെയ്തുകൊണ്ട് മുന്നോട്ടു പോകുവാൻ ഇന്നത്തെ കാലഘട്ടത്തിൽ സാധിക്കില്ല. ഇന്നത്തെ കാലഘട്ടം വളരെ പെട്ടെന്ന് അപ്ഡേറ്റ് ചെയ്യുന്നതാണ്. നോക്കിയ, കൊടാക് പോലുള്ള കമ്പനികളിൽ ആണ് നിങ്ങൾ ജോലി ചെയ്തിരുന്നതെങ്കിൽ അവയ്ക്ക് ഇന്ന് ഒരു പ്രാധാന്യമില്ല. അതുപോലെ നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം നാളെ ഉണ്ടാവണം എന്നതിൽ യാതൊരു ഉറപ്പുമില്ല. അടുത്തഘട്ടം എന്താകണം എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാവണം. ഒരു സ്ഥലത്ത് ജോലി ചെയ്താൽ ആജീവനാന്തരം അവിടെത്തന്നെ ജോലി ചെയ്യാൻ സാധിക്കും എന്നതിന് ഒരു ഉറപ്പ് നിങ്ങളുടെ മനസ്സിൽ വരാതിരിക്കുക. ഈ കമ്പനിയുടെ പോക്ക് എങ്ങനെയാണ് എന്നതിനെ കുറിച്ച് ഒരു ശ്രദ്ധയും നിങ്ങൾക്കുണ്ടാകണം.
- പല സ്കില്ലുകളും നേടുക. ജോലി ചെയ്യുന്നതിൽ മാത്രം സ്കിൽ ഉണ്ടായിട്ട് കാര്യമില്ല.നിങ്ങൾ ഇന്ന് ചെയ്യുന്ന ജോലി ചിലപ്പോൾ നാളെ ആവശ്യമുള്ളത് ആകണമെന്നില്ല. അതുകൊണ്ട് തന്നെ വ്യത്യസ്തമായ സ്കില്ലുകൾ നേടിയെടുക്കാൻ എപ്പോഴും ശ്രമിക്കണം. ഈ ജോലി പോയാലും മറ്റൊരു ജോലി നേടിയെടുക്കുന്നതിനുള്ള കഴിവ് ഉണ്ടാക്കുക എന്നത്. ഇതിനുവേണ്ടി മുൻകൂട്ടി തയ്യാറെടുക്കുന്നത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ അത്യാവശ്യമാണ്.
- നിങ്ങളുടെ എല്ലാ ജോലി പ്രശ്നങ്ങളും കുടുംബമായി തുറന്നു സംസാരിക്കുക. പ്രത്യേകിച്ച് ഭാര്യയോട് അച്ഛൻ അമ്മമാരോടും. ഇന്നത്തെ സ്റ്റാറ്റസിൽ ആയിരിക്കും അവർ ജീവിക്കുക ചിലപ്പോൾ അത് നാളെ മാറിയേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ നാളെ ജോലി പോകുമ്പോൾ നിങ്ങളെ ഒരു പ്രശ്നക്കാരൻ ആയിട്ടോ അല്ലെങ്കിൽ നിങ്ങൾക്ക് മോശകരമായിട്ടും അവർ സംസാരിച്ചു എന്ന് വരാം.ആ സമയത്ത് നിങ്ങൾക്ക് ഫാമിലി സപ്പോർട്ട് കിട്ടാതെ വരികയും മാനസികമായ സമ്മർദ്ദം അനുഭവപ്പെടുകയും ചെയ്തേക്കാം. അതുകൊണ്ട് നേരത്തെ തന്നെ സൂചിപ്പിക്കുക.
- മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന ചിന്ത നിങ്ങൾക്ക് വേണ്ട. ഒരു കമ്പനിയിൽ ഇരിക്കുമ്പോൾ തന്നെ ആ ജോലി നിങ്ങൾക്ക് പറ്റുന്നതല്ല എങ്കിൽ ആ ജോലിയിൽ ഇരുന്നു കൊണ്ട് തന്നെ രാജിവെക്കുന്നതിനു മുൻപ് തന്നെ മറ്റൊരു ജോലി കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. റിസൈൻ ചെയ്തതിനുശേഷം നിങ്ങൾ മറ്റൊരു ജോലി അന്വേഷിക്കുമ്പോൾ ആ സാലറി കിട്ടണമെന്നില്ല. ജോലി രാജിവെച്ചതിനുശേഷം ജോലി അന്വേഷിക്കുകയാണെങ്കിൽ നിങ്ങൾ ജോലി ഇല്ലാത്ത ഒരാളായാണ് മറ്റ് കമ്പനികൾ കാണുക. അതിനനുസരിച്ച് അവർ സാലറിയിലും കുറവ് ഉണ്ടാകും. അതുകൊണ്ട് തന്നെ മറ്റൊരു ജോലി അന്വേഷിച്ചതിനു ശേഷം മാത്രമാണ് നിലവിലുള്ള ജോലിയിൽ നിന്നും രാജി വയ്ക്കേണ്ടത്. ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം തന്റെ ജോലി പോകുമോ എന്ന് ടെൻഷൻ അടിച്ച് ജീവിക്കുക എന്നുള്ളതല്ല, ഇങ്ങനെയൊക്കെയാണ് ലോകം ഇങ്ങനെ മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. യാഥാർത്ഥ്യം മനസ്സിലാക്കി വളരെ സന്തോഷത്തോടു കൂടി ജീവിക്കുക എന്നതാണ് ഈ പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

അസൂയ: നിങ്ങളുടെ ജീവിതം പിന്നോട്ടടിക്കുന്ന മഹാ വിപത്ത്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.