Sections

മുത്തൂറ്റ് ഫിനാൻസ് 80 വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പായി 1.34 കോടി രൂപ നൽകി

Saturday, May 24, 2025
Reported By Admin
Muthoot Finance Awards ₹1.34 Crore Scholarships to Empower 80 Meritorious Students Across India

മുത്തൂറ്റ് എം. ജോർജ്ജ് ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് പദ്ധതിക്ക് കീഴിൽ 2017 മുതൽ ഏകദേശം3.4 കോടി രൂപയുടെ സിഎസ്ആർ ഫണ്ട് ചിലവഴിച്ച് 394 വിദ്യാർത്ഥികൾക്ക് പിന്തുണ നൽകി


  • 2024-25 സാമ്പത്തിക വർഷം കേരളം ഉൾപ്പെടെ ഇന്ത്യയിലെമ്പാടുമുള്ള 80 വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് എം. ജോർജ്ജ് പ്രൊഫഷണൽ സ്കോളർഷിപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു.
  • സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനായി എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്സിംഗ് കോഴ്സുകൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.

കൊച്ചി: ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കി മിടുക്കരായ വിദ്യാർത്ഥികളെ ശാക്തീകരിക്കുന്നതിനായി മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി 1.34 കോടി രൂപയുടെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഇത് എംബിബിഎസ്, എഞ്ചിനീയറിംഗ്, നഴ്സിംഗ് തുടങ്ങിയ പ്രൊഫഷണൽ ബിരുദങ്ങൾ ചെയ്യുന്ന ഇന്ത്യയിലുടനീളമുള്ള 80 വിദ്യാർത്ഥികൾക്ക് പ്രയോജനകരമായി. കേരളത്തിലെ സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി 30 മിടുക്കരായ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി 48 ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളും കമ്പനി പ്രഖ്യാപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ എംബിബിഎസ്, ബിടെക്, ബിഎസ്സി നഴ്സിംഗ് പോലുള്ള പ്രൊഫഷണൽ ബിരുദങ്ങൾ നേടാൻ സഹായിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പദ്ധതി ആരംഭിച്ച 2017 മുതൽ ഇതുവരെ ആകെ 394 വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പ് പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിച്ചു. ഇതിനായി ഏകദേശം 3.4 കോടി രൂപയാണ് ചിലവഴിച്ചത്. ഈ വർഷം 32 എംബിബിഎസ് വിദ്യാർത്ഥികൾക്കും 29 ബിടെക് വിദ്യാർത്ഥികൾക്കും, 19 ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്കുമാണ് സ്കോളർഷിപ്പുകൾ നൽകിയത്. മികച്ച വിദ്യാഭ്യാസം നേടി തുല്യതയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ദീർഘകാല പ്രതിബദ്ധതയുടെ തുടർച്ചയാണിത്. വാർഷിക കുടുംബവരുമാനം 2 ലക്ഷം രൂപയ്ക്ക് താഴെയായ കുടുംബങ്ങളിലെ വിദ്യാർത്ഥികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ പഠന-തൊഴിൽ മേഖലകളിൽ ദീർഘകാല പിന്തുണ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു.

അങ്കമാലി എംഎൽഎ റോജി എം. ജോൺ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. എറണാകുളം അസിസ്റ്റൻറ് കളക്ടർ പാർവതി ഗോപകുമാർ ചടങ്ങിലെ മുഖ്യാതിഥിയായി. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ്ജ് എം. ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരു കുട്ടിയുടെയും കഴിവുകൾക്ക് പരിമിതി ഉണ്ടാകരുതെന്നും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പിലൂടെ കഴിവുള്ള വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടുവരാനും വിജയകരമായ തൊഴിൽ ജീവിതം കെട്ടിപ്പടുക്കാൻ അവരെ സഹായിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയെക്കുറിച്ച് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഈ പദ്ധതി കേവലം ഒരു സിഎസ്ആർ പ്രവർത്തനം മാത്രമല്ല ഇതൊരു രാഷ്ട്ര നിർമ്മാണ ശ്രമമാണ്. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങളുമായി യോജിച്ച് മികച്ച വിദ്യാഭ്യാസം യഥാർത്ഥത്തിൽ എല്ലാവർക്കും ലഭ്യമാകുന്ന ഒരു ഭാവി രൂപപ്പെടുത്താൻ സഹായിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസത്തിന് വ്യക്തികളുടെ ജീവിതത്തെ മാത്രമല്ല മുഴുവൻ സമൂഹങ്ങളെയും മാറ്റാൻ കഴിവുണ്ടെന്നും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിൽ മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷൻ നടത്തുന്ന മികച്ച പ്രവർത്തനങ്ങളുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടന്നും എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ പറഞ്ഞു. ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നത് കൂടുതൽ സമഗ്രവും ശക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

ഈ സ്കോളർഷിപ്പ് പദ്ധതിയുടെ കീഴിൽ ഓരോ എംബിബിഎസ് വിദ്യാർത്ഥിക്കും 2.4 ലക്ഷം രൂപ വീതം ലഭിക്കും. അതേസമയം ബി.ടെക്, ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ വീതം അവരുടെ കോഴ്സുകളുടെ 4 വർഷത്തെ കാലാവധിയിൽ വിതരണം ചെയ്യും.

ചടങ്ങിൽ മുത്തൂറ്റ് ആഷിയാന ഭവന പദ്ധതിയുടെ കീഴിൽ എറണാകുളം സ്വദേശിയായ വർഗീസിനുള്ള ഭവനധനഹായ വിതരണവും റോജി എം ജോൺ എംഎൽഎ നിർവഹിച്ചു. 2018ലെ വെള്ളപ്പൊക്കത്തെത്തുടർന്ന് ആരംഭിച്ച പുനരധിവാസ പദ്ധതിയാണ് ആഷിയാന ഭവന പദ്ധതി. ഈ പദ്ധതി പ്രകാരം കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി 250ലധികം വീടുകൾ ഇതിനോടകം നിർമ്മിച്ച് കൈമാറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.