Sections

എളിമയുടെ അതിരുകൾ: അഭിമാനവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസം

Friday, May 23, 2025
Reported By Soumya
The Fine Line Between Pride and Arrogance – Malayalam Thought Piece

അഭിമാനം ഒരിക്കലും ഒരു അഹങ്കാരമായി മാറരുത്. മനുഷ്യന്റെ പ്രകൃതിയാൽ ഉള്ളതാണ് സ്വഭിമാനം എന്നത്. സ്വാഭിമാനം ഇല്ലാത്ത ആളുകൾ വളരെ കുറവാണ് എല്ലാവരും സ്വാഭിമാനമുള്ള ആളുകളാണ് ഇല്ലെങ്കിൽ അങ്ങനെ ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. പക്ഷേ ഇത് ചിലരിൽ അഹങ്കാരമായി മാറുന്ന ഒരു കാഴ്ച കാണാൻ സാധിക്കും. ഇങ്ങനെ അഭിമാനം അല്ലെങ്കിൽ സ്വഭിമാന ഒരു അഹങ്കാരമായി മാറുമ്പോൾ അത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇങ്ങനെ അഹങ്കാരമാണ് പല പ്രശ്നങ്ങൾക്കും കാരണം. ഓരോ വ്യക്തികളുടെ അഹങ്കാരം പിന്നീട് അത് വലിയ പ്രശ്നങ്ങൾക്ക് ഇടവരുത്തുകയും അത് അവരുടെ ജീവിത പരാജയങ്ങളിലേക്ക് കൊണ്ട് എത്തിക്കുകയും ചെയ്യും. അഭിമാനവും അഹങ്കാരവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • സെൽഫ് ലവ്വിന്റെ ഒരു ഭാഗമാണ് അഭിമാനം. തന്റെ കഴിവുകളെക്കുറിച്ച് മനസ്സിലാക്കുകയും ആ കഴിവുകളിൽ അഭിമാനിക്കുകയും ചെയ്യുന്നതിൽ യാതൊരുവിധ തെറ്റുമില്ല. എന്നാൽ തനിക്കു മാത്രമേ ഇത് ചെയ്യാൻ സാധിക്കുകയുള്ളൂ എന്ന് വിചാരിച്ചുള്ള അഭിമാനം വരികയാണെങ്കിൽ അത് അഹങ്കാരം ആയി മാറുന്നു. ഞാനെന്ന ഭാവം, എനിക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയും നിങ്ങൾക്ക് സാധിക്കില്ല എന്നൊരു ദാർഷ്ട്രയത്തോട് കൂടി നടക്കുന്ന ഭാവം ഉണ്ടെങ്കിൽ അത് നിങ്ങളെ സമൂഹത്തിൽ ഒറ്റപ്പെടുത്തും.
  • ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാൻ മനുഷ്യന് സാധ്യമല്ല.നിങ്ങൾ ഒരു കാര്യം ചെയ്യുമ്പോൾ അത് പല ആൾക്കാരുടെയും സഹായത്തോടുകൂടി മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ. ജനിച്ചത് മുതൽ ഇന്നുവരെ എത്തുമ്പോഴും നമ്മളെ സഹായിക്കാൻനിരവധി ആളുകൾ ഉണ്ട് അച്ഛൻ, അമ്മ,സർക്കാർ, ബന്ധുക്കൾ,നാട്ടുകാർ ഇങ്ങനെ നോക്കുമ്പോൾ നിരവധി ആളുകളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് ഇന്നത്തെ നിലയിൽ എത്തിയത്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന കാര്യം മനസ്സിലാക്കുക.ചിലർ ഇത് മറന്നുകൊണ്ട് ഞാൻ വലിയ സംഭവമാണ് എന്ന് കരുതി പല കാര്യങ്ങളും ചെയ്യാറുണ്ട് ഇത് തികച്ചും തെറ്റാണ്. ഇങ്ങനെയുള്ള ചിന്ത തീർച്ചയായും ഒഴിവാക്കേണ്ടതാണ്.
  • ലോകത്തിൽ ഉണ്ടായിട്ടുള്ള എല്ലാ നേട്ടങ്ങളും തന്നെ ഒരാളിന്റെ പരിശ്രമ ഫലമായിട്ടല്ല പല ആളുകളുടെയും ഉത്സാഹവും പരിശ്രമം കൊണ്ടാണ് ഉണ്ടായത്. ഉദാഹരണമായി ഒരാൾ ഒരു കാര്യം ആരംഭിക്കുകയാണെങ്കിൽ അത് അവസാനിക്കുന്ന സമയം വരെ പലപല മാറ്റങ്ങൾ അതിൽ ഉണ്ടാകാം. റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിച്ചു അവർ കണ്ടുപിടിച്ച വിമാനത്തിൽ അല്ല ഇന്ന് നാം യാത്ര ചെയ്യുന്നത്. അത് എത്രയോ പരിഷ്കരിച്ച് മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള വിമാനങ്ങളാണ് ഇന്നുള്ളത്. രണ്ടു മൂന്നു വർഷം കഴിയുമ്പോൾ ഈ വിമാനത്തിന്റെ രീതി ആയിരിക്കില്ല അന്നത്തേത്. ഇങ്ങനെ ഏതു കാര്യത്തിലാണെങ്കിലും മനുഷ്യനിലൂടെ മാറ്റങ്ങൾ സംഭവിച്ച് പുരോഗമനപരമായ കാര്യങ്ങളിലേക്ക് മാറ്റങ്ങൾ സംഭവിക്കുക പ്രധാനമാണ്. നമുക്ക് ആർക്കും ഒരു കാര്യവും ഒരുതരത്തിലും ഒറ്റയ്ക്ക് കൊണ്ടെത്തിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കുക.
  • ഒരു മനുഷ്യനും പൂർണ്ണമല്ല എല്ലാവർക്കും അവരുടെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും. ഇത് സ്വയം തിരിച്ചറിയേണ്ടതാണ്. ഒരാൾക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിക്കില്ല ചില കാര്യങ്ങളിൽ എക്സ്പെർട്ട് ആയിരിക്കും എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ മോശക്കാരായിരിക്കാം. മോശമായതിൽ വിഷമിക്കേണ്ട കാര്യമില്ല നമുക്കെല്ലാവർക്കും പരിപൂർണ്ണ ആവാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കുക.
  • നമ്മുടെ ലക്ഷ്യം കൂട്ടിച്ചേർക്കൽ ആയിരിക്കണം.ഇന്നലത്തെപ്പോലെ ഇന്നും പോകുക എന്നുള്ളതല്ല നിങ്ങളുടെതായ് എന്തെങ്കിലും സംഭാവന ഈ ലോകത്ത് നൽകുക എന്നതാണ് പ്രധാനം. ഇങ്ങനെ സംഭാവന നൽകുന്ന സമയത്ത് തങ്ങളുടേതായ സംഭാവന ലോകത്തിന് നൽകാൻ ശ്രമിക്കുക. അത് വളരെ എളിമയോടെ കൂടിയും സന്തോഷത്തോടുകൂടിയും ചെയ്യുമ്പോൾ അതിന്റെ ഭാവം മറ്റൊന്നായി മാറും. അങ്ങനെയാവണം എല്ലാവരും ആഗ്രഹിക്കേണ്ടത്.
  • അഹങ്കാരികളെ സമൂഹം ബഹുമാനിക്കുന്നില്ല എന്ന കാര്യം ഓർക്കണം.നിങ്ങൾ എത്രത്തോളം അഹങ്കാരം വച്ച് പുലർത്തുന്നുവോ അത്രത്തോളം സമൂഹം നിങ്ങൾക്ക് വില നൽകില്ല. ചില ആളുകൾ പറയാറുണ്ട് എനിക്ക് സമൂഹത്തിലെ മാരുടെയും സഹായം ആവശ്യമില്ല സ്വയം പ്രയത്നം കൊണ്ടാണ് ഞാൻ ഇങ്ങനെ നേടി വന്നത് എന്ന്. അങ്ങനെ ആർക്കും സമൂഹത്തിൽ ജീവിക്കാൻ സാധിക്കില്ല. ആരുടെയെങ്കിലും സഹായം കൂടാതെഒരു കാര്യവും ഒരു മനുഷ്യന് ചെയ്യാൻ സാധിക്കില്ല.

അഭിമാനത്തെ അഹങ്കാരം ആക്കാതെ എളിമയോട് കൂടിയുള്ള അഭിമാനത്തിലേക്ക് എത്താൻ വേണ്ടി ശ്രമിക്കുക എന്നത് ഏറ്റവും മനോഹരമായ ഒരു ജീവിത ദൗത്യമായി കരുതുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.