- Trending Now:
അഹമ്മദാബാദ്:ഹോണ്ടയുടെ ഇന്ത്യയിലെ മോട്ടോർസൈക്കിൾ ഉൽപ്പാദന, വിൽപ്പന അനുബന്ധ സ്ഥാപനമായ ഹോണ്ട മോട്ടോർസൈക്കിൾ&സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ) അതിന്റെ നാലാമത്തെ പ്ലാന്റിൽ (വിത്തലാപൂർ, അഹമ്മദാബാദ് ജില്ല, ഗുജറാത്ത്) നാലാമത്തെ ഉൽപ്പാദന ലൈൻ(നിര) നിർമ്മിക്കും. 2027-ൽ പ്രവർത്തനം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ പുതിയ ലൈനിന് 650,000 യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ടാകും, ഇത് നാലാമത്തെ പ്ലാന്റിന്റെ മൊത്തം ശേഷി 2.61 ദശലക്ഷം യൂണിറ്റായി ഉയർത്തുന്നതോടെ ലോകത്തിലെ ഹോണ്ട മോട്ടോർസൈക്കിളുകൾക്കായുള്ള ഹോണ്ടയുടെ ഏറ്റവും വലിയ അസംബ്ലി പ്ലാന്റായി മാറും.
എച്ച്എംഎസ്ഐക്ക് നിലവിൽ ഇന്ത്യയിൽ നാല് ഉൽപ്പാദന പ്ലാന്റുകളുണ്ട്. ആകെ വാർഷിക ഉൽപ്പാദന ശേഷി 6.14 ദശലക്ഷം യൂണിറ്റാണ്. മാത്രമല്ല 2001-ൽ ഉൽപ്പാദനം ആരംഭിച്ചതിന് ശേഷമുള്ള 25 വർഷങ്ങൾക്ക് ശേഷം, ഈ വർഷം ഏപ്രിലിൽ മൊത്തം ഉൽപ്പാദന അളവ് 70 ദശലക്ഷം യൂണിറ്റിലെത്തി.
600,000 യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയോടെ നാലാമത്തെ പ്ലാന്റ് 2016 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ചു. അതേ വർഷം ജൂണിൽ രണ്ടാം ലൈനിന്റെ ആരംഭത്തോടെ കമ്പനി അതിന്റെ ശേഷി 1.2 ദശലക്ഷം യൂണിറ്റായി വികസിപ്പിച്ചു. കൂടാതെ, 2024 ജനുവരിയിൽ മൂന്നാം ലൈൻ പ്രവർത്തനം ആരംഭിച്ചപ്പോൾ വാർഷിക ഉൽപ്പാദന ശേഷി 1.96 ദശലക്ഷം യൂണിറ്റായി ഉയർന്നു.
അടുത്തതായി നാലാമത്തെ പ്ലാന്റിന്റെ പരിസരത്ത് പ്രതിവർഷം 650,000 യൂണിറ്റ് 125സിസി ക്ലാസ് മോട്ടോർസൈക്കിളുകൾ ഉത്പാദിപ്പിക്കാൻ കഴിവുള്ള നാലാമത്തെ ലൈൻ നിർമ്മിക്കുന്നതിനായി ഹോണ്ട ഏകദേശം 9.2 ബില്യൺ രൂപ (1 രൂപ = 1.75 ജപ്പാൻ യെൻ, ഏകദേശം 16.1 ബില്യൺ ജപ്പാൻ യെൻ) നിക്ഷേപിക്കും.
ഇത് 1800 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നാലാമത്തെ പ്ലാന്റിന്റെ മൊത്തം ഉൽപ്പാദന ശേഷി 2.61 ദശലക്ഷം യൂണിറ്റായി ഉയർത്തുകയും ചെയ്യും. അതോടെ ഇത് ഹോണ്ടയുടെ ലോകത്തിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ അസംബ്ലി പ്ലാന്റുകളിൽ ഒന്നായി മാറും. നാലാമത്തെ പ്ലാന്റിലെ നാലാമത്തെ ഉൽപാദന ലൈനിന് പുറമേ, ഇന്ത്യയിലെ മറ്റ് പ്ലാന്റുകൾക്കായി ആസൂത്രണം ചെയ്തിരിക്കുന്ന ഉൽപാദന ശേഷി വികസനം കൂടി ആകുന്നതോടെ 2027-ൽ എച്ച്എംഎസ്ഐയുടെ മൊത്തം വാർഷിക ഉൽപാദന ശേഷി നിലവിലുള്ള 6.14 ദശലക്ഷം യൂണിറ്റിൽ നിന്ന് ഏകദേശം 7 ദശലക്ഷം യൂണിറ്റായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.