ശമ്പളവും യാഥാർത്ഥ്യവും. ശമ്പളം ഓരോ കാലഘട്ടം അനുസരിച്ച് ഒരുപോലെ ആകണമെന്നില്ല. ശമ്പളത്തിൽ സ്വാഭാവികമായ വർദ്ധനവ് ഉണ്ടാകും. 1960 കളിൽ 50 രൂപ ഉണ്ടായിരുന്നപ്പോൾ ഒരു കുടുംബത്തിന് സുഖമായി ജീവിക്കാമായിരുന്നു. എന്നാൽ ഇത് 1980കളിൽ 500 രൂപയുണ്ടെങ്കിൽ ഒരു കുടുംബത്തിന് സുഖമായി ജീവിക്കാം എന്നായി.ഇത് രണ്ടായിരം ആയപ്പോൾ ഒരു കുടുംബത്തിന് ജീവിക്കാൻ 5000 രൂപ വേണം. എന്നാൽ 2020 ആയപ്പോൾ അമ്പതിനായിരം രൂപയുണ്ടെങ്കിൽ ഒരു കുടുംബത്തിന് സാമാന്യമായി ജീവിക്കാം. ഈ കണക്ക് വെച്ച് നോക്കുമ്പോൾ 2040 എത്തുന്ന സമയത്ത് 5 ലക്ഷം രൂപ വരുമാനമുള്ള ഒരാൾക്ക് മാത്രമേ കുടുംബ സുഖമായി കൊണ്ടുപോവാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കാം. ഇത് ഒരു വ്യക്തമായ കണക്കാണ്. ഇന്ന് നമ്മൾ കുട്ടികളോട് പറയുന്നത് അമ്പതിനായിരം രൂപ മാസം കിട്ടുന്ന ഒരാൾക്ക് കുടുംബം നന്നായി കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ എന്ന് എന്നാൽ ഈ 50,000 രൂപ 2040 എത്തുമ്പോൾ 500 രൂപയുടെ പോലും വില ഉണ്ടാവുകയില്ല. ശമ്പള വർദ്ധനവ് ഉണ്ടാകുന്നതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.
- നിങ്ങൾ ജോലി സെലക്ട് ചെയ്യുന്ന സമയത്ത് കാലഘട്ടത്തിന് അനുയോജ്യമായ ജോലി സെലക്ട് ചെയ്യണം. സർക്കാറുകൾ സ്വാഭാവികമായി എല്ലാ വർഷവും ഡിഎ പ്രഖ്യാപിക്കാറുണ്ട്. പ്രത്യേകിച്ച് കേന്ദ്ര ഗവൺമെന്റ് ഒരു വർഷത്തിൽ രണ്ട് പ്രാവശ്യം ഡിഎ പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും ശമ്പള വർദ്ധനവ് ഉണ്ടാവുകയും 10 വർഷത്തെ ഒരിക്കൽ ശമ്പളം ഇരട്ടി ആവുകയും ചെയ്യാറുണ്ട്. എന്നാൽ മറ്റു പല മേഖലകളിലും ഈ സമത്വം ഉണ്ടാകാറില്ല. പ്രൈവറ്റ് ജോലികളിൽ അത്ര പെട്ടെന്ന് വർദ്ധിക്കാറില്ല എന്നാൽ പ്രൈവറ്റ് ജോലിയിൽ തന്നെ ഉയർന്ന ജോലികൾക്ക് വളരെ പെട്ടെന്ന് തന്നെ ശമ്പള വർദ്ധനവ് ഉണ്ടാകാറുണ്ട്. ജോലി തേടുന്ന സമയത്ത് ശമ്പള വർദ്ധനവ് ഉണ്ടാവുന്ന കമ്പനികളിൽ മാത്രമാണ് ജോലി ചെയ്യേണ്ടത് പ്രത്യേകിച്ച് പ്രൈവറ്റ് ജോലി ചെയ്യുന്ന ആളുകൾ.
- പണ്ടൊക്കെ പറയാറുണ്ട് രണ്ടു വെള്ളത്തിൽ കാലു വയ്ക്കാൻ പാടില്ല എന്ന് ഒരു ജോലി മാത്രമേ ചെയ്യാൻ പാടുള്ളൂ എന്ന്. എന്നാൽ ഇന്നത്തെ മാറുന്ന കാലഘട്ടത്തിൽ ഒരേ സമയം രണ്ടോ മൂന്നോ ജോലികൾ ചെയ്യാൻ നിങ്ങൾ പ്രാപ്തരാകണം. ജോലി ചെയ്തില്ലെങ്കിലും പ്രത്യേകതരത്തിലുള്ള ജോലികൾ ചെയ്യുന്ന സ്കില്ലുകൾ ആർജിക്കണം.
- കാലഘട്ടവുമായി അനുയോജ്യമായി പോകണം. ഓരോ കാലഘട്ടത്തിലും ഓരോ ജോലി ആയിരിക്കും പ്രധാനപ്പെട്ടത്. കുറച്ചു കഴിയുമ്പോൾ ആ ജോലി ഉണ്ടാകണമെന്നില്ല. ഉദാഹരണമായി പണ്ടൊക്കെ ടെലഫോൺ ബൂത്തുകൾ സജീവമായിരുന്നു പക്ഷേ ഇന്ന് ടെലഫോൺ ബൂത്തുകളുടെ ആവശ്യം ആർക്കുമില്ല. അഞ്ചു വർഷങ്ങൾക്കു മുൻപ് മൊബൈൽ റീചാർജ് കടകൾ എല്ലായിടത്തും ഉണ്ടായിരുന്നു എന്നാൽ ഇന്ന് മൊബൈൽ റീചാർജ് കടകളുടെ ആവശ്യം ആർക്കും തന്നെയില്ല. ഇങ്ങനെ കാലഘട്ടത്തിന് അനുയോജ്യമായ തരത്തിലുള്ള ജോലികൾ ആകണം നിങ്ങൾ തെരഞ്ഞെടുക്കേണ്ടത്. അതുമാത്രമല്ല ആ ജോലി എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടും എന്നതും അതിനുപകരം അടുത്ത് എന്താണെന്നുള്ള ഐഡിയ നിങ്ങളുടെ പക്കൽ ഉണ്ടാവണം.
- സ്വയം വളരുക എന്നതാണ് അടുത്ത കാര്യം. വളരുവാൻ ഏത് ജോലിക്കും പ്രാപ്തമാകുന്ന കഴിവുകൾ ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമാണ്. നിങ്ങളുടെ പാഷൻ അനുസരിച്ചുള്ള ജോലി തന്നെ നിങ്ങൾക്ക് കിട്ടണമെന്നില്ല. അല്ലെങ്കിൽ ആ പാഷൻ അനുസരിച്ചുള്ള ജോലി എന്താണ് എന്നുള്ള വ്യക്തമായ ധാരണ ഉണ്ടാകണം. ആ തരത്തിലുള്ള കഴിവ് നിങ്ങൾ നേടിയെടുക്കണം.
- ചവറുകളുടെ പുറകെ പോകരുത് ഇന്ന് സോഷ്യൽ മീഡിയ യുഗം ആയതുകൊണ്ട് തന്നെ ഞങ്ങളുടെ സമയം മൊത്തം ചെലവഴിക്കുന്നത് ചപ്പുചവറ് വാർത്തകളുടെയും സിനിമാ നിരൂപണങ്ങളുടെയും പുറകിലാണ്. ഇത് നിങ്ങൾക്ക് യാതൊരു ഗുണവുമില്ല എന്ന് മനസ്സിലാക്കുക. പകരം ജോലിയിലുള്ള കഴിവുകൾ എന്തൊക്കെയാണ് വർധിപ്പിക്കേണ്ടത് അല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ ആ ജോലി മുന്നോട്ടു പോകില്ല എന്ന് നിങ്ങളുടെ ബോസിനെയും ജോലി ഉടമയെയോ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കണം. വാക്കുകൾ കൊണ്ടല്ലേ പ്രവർത്തി കൊണ്ടുള്ള കഴിവ് നേടാൻ നിങ്ങൾക്ക് കഴിയണം. സോഷ്യൽ മീഡിയ നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുക.
- അടുത്ത പ്രധാനപ്പെട്ട ഒരു കാര്യമാണ് നിങ്ങൾ ഒരു ബ്രാൻഡ് ആവുക എന്നത്. നിങ്ങൾക്ക് ഒരു സ്ഥാപനത്തിൽ അല്ലെങ്കിൽ മറ്റൊരു സ്ഥാപനത്തിൽ പോയാൽ നിങ്ങൾക്ക് ഒരു വ്യക്തിത്വം ഉണ്ടെങ്കിൽ ജോലി കിട്ടാൻ എളുപ്പമാണ്. ഇതിനുവേണ്ടി സെൽഫ് പ്രമോഷൻ നടത്തുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ അതൊരു ആത്മപ്രശംസ ആകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.