- Trending Now:
മാർക്കറ്റിലെ പ്രതിയോഗികളെ കടത്തിവെട്ടി പുതിയ ആശയങ്ങൾ സൃഷ്ടിക്കുവാൻ ബിസിനസുകാർക്ക് കഴിയണം. അതുകൊണ്ട് തന്നെ നല്ല ആശയങ്ങൾക്ക് വേണ്ടി എപ്പോഴും സമഗ്രമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കണം. ഇതിന് വിവര സാങ്കേതികവിദ്യ വളരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റും. ഇങ്ങനെ പുതിയ കാര്യങ്ങൾ ബിസിനസിൽ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കേണ്ടത് ബിസിനസുകാരന്റെ ആവശ്യമാണ്. ഇങ്ങനെ ഏതൊക്കെ കാര്യത്തിലാണ് നിങ്ങൾക്ക് കൂടുതൽ അപ്ഡേഷൻ വരേണ്ടത് എന്നതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്. ഈ പറയുന്ന കാര്യങ്ങൾക്ക് അപ്ഡേഷൻ ചെയ്യുന്ന സമയത്ത് നിങ്ങളുടെ ബിസിനസ് വേറൊരു ലെവലിലേക്ക് തീർച്ചയായും ഉയരും.
മാനേജ്മെന്റ് കാര്യങ്ങൾ നിങ്ങൾക്ക് കൈകാര്യം ചെയ്യാവുന്ന രീതിയിൽ പുതിയ ഇന്നോവേഷൻസ് കൊണ്ടുവരണം. പുതിയ കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായി നിങ്ങൾക്ക് എങ്ങനെ ചെയ്യാം എന്നതിനെക്കുറിച്ച് ചിന്തിക്കുക .
നിങ്ങൾ ഒരു പ്രോഡക്റ്റ് ഉത്പാദിപ്പിക്കുന്ന സമയത്ത്, സാധാരണ ഉല്പാദിപ്പിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായി എങ്ങനെ ചെയ്യാം, അതിന് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് നോക്കുക.
നിങ്ങൾ ഉണ്ടാക്കുന്ന ഉൽപ്പന്നം വ്യത്യസ്തമായി എങ്ങനെ ഉണ്ടാക്കാം, എങ്ങനെ സേവനങ്ങൾ നടത്താം. ഇല്ലെങ്കിൽ നിങ്ങൾ ഏതെങ്കിലും സേവന രംഗത്താണ് പ്രവർത്തിക്കുന്നതെങ്കിൽ വ്യത്യസ്തമായി എങ്ങനെ സേവനങ്ങൾ നൽകാം എന്നതിനെക്കുറിച്ച് ചിന്തിക്കുക.
ബിസിനസ് വിജയത്തിലേക്ക് നയിക്കുന്നതിൽ ബിസിനസ് ഗൈഡ്/കോച്ചിന്റെ പ്രാധാന്യം... Read More
കസ്റ്റമർക്ക് മികച്ച സർവീസ് എങ്ങനെ കൊടുക്കാം, അവർക്ക് മികച്ച എക്സ്പീരിയൻസ് എങ്ങനെ കൊടുക്കാം എന്നതിനെക്കുറിച്ച് നോക്കാം.
ബിസിനസിൽ എങ്ങനെ പ്രോസസിംഗ് നടത്താം. ബിസിനസിൽ എങ്ങനെ വ്യത്യസ്തമായ കാര്യങ്ങൾ കണ്ടെത്താം എന്നതിനെക്കുറിച്ച് നോക്കുക.
നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് എങ്ങനെ ഗുണമേന്മ വർദ്ധിപ്പിക്കാൻ പറ്റുമെന്ന കാര്യത്തിൽ എപ്പോഴും ഇന്നവേഷൻസ് നടത്തിക്കൊണ്ടിരിക്കുക.
ബിസിനസ്സിൽ വ്യത്യസ്തമായ ടാലന്റ് ഉള്ള ജീവനക്കാരെ എങ്ങനെ കൊണ്ടുവരാം എന്ന കാര്യത്തിൽ ശ്രദ്ധിക്കുക.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.