Sections

സ്വീകരണമുറിയെ ആകർഷകമാക്കുവാൻ എന്തൊക്കെ ചെയ്യാം?

Friday, Jan 05, 2024
Reported By Soumya
Living Room Tips

സ്വീകരണമുറി ആകർഷകമാകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. വീട്ടിലെ ഏറ്റവും പ്രാധാന്യമേറിയ മുറിയാണ് അതിഥികളെ സ്വീകരിക്കുന്ന ലിവിങ് റൂം അഥവാ സ്വീകരണമുറി. പഴയ കാല വീടുകളിലെ പുറം വരാന്തയുടെ വലുപ്പം കുറഞ്ഞ സാഹചര്യത്തിൽ വലുപ്പം കൂട്ടേണ്ടി വന്ന മുറിയാണ് ലിവിങ് റൂം. ആ മുറിയ നമുക്ക് അത്രയധികം വ്യത്യസ്തമാക്കി മാറ്റാൻ പലപ്പോഴും സാധിക്കാറില്ല. സ്വീകരണ മുറി അലങ്കരിച്ച് അതിനെ വ്യത്യസ്തമാക്കാൻ ചില മികച്ച മാർഗ്ഗങ്ങളുണ്ട്.

  • ഭിത്തിയിൽ ചിത്രങ്ങൾ ഒരുക്കി ഒരു ഗ്യലറി സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുക.
  • പ്രചോദനം നൽകുന്ന വാക്കുകൾ, ആരാധിക്കുന്ന വ്യക്തികളുടെ ചിത്രങ്ങളും മറ്റും ഭിത്തികളിൽ പ്രദർശിപ്പിക്കാം.
  • മുറി ചെറുതാണെങ്കിൽ വലുപ്പം തോന്നിപ്പിക്കാനായി കണ്ണാടികൾ സ്ഥാപിക്കാവുന്നതാണ്.പഴയതും വിരസവുമായ സാധാരണ കണ്ണാടികൾക്ക് പകരം ആകർഷകമായ പുറംചട്ടയോട് കൂടിയ തെളിഞ്ഞ നിറത്തിലുള്ള കണ്ണാടികൾ തിരഞ്ഞെടുക്കുക.
  • കൽഭിത്തികൾ സ്വീകരണമുറിയെ പരിഷ്കരിക്കുന്നു.
  • ഇളം നിറങ്ങൾ അടിക്കുന്നതാണ് സ്വീകരണമുറിക്ക് ഏറ്റവും അനുയോജ്യം.
  • ചുമരിന്റെ നിറങ്ങൾക്ക് അനുയോജ്യമായ ഫർണീച്ചറുകൾ ഇടുക.മുറികളിൽ സുഖകരമായ അന്തരീക്ഷം നിലനിർത്താൻ തെളിഞ്ഞ നിറങ്ങൾ സഹായിക്കും.
  • വ്യത്യസ്തമായി നെയ്തെടുത്ത കൈത്തറി പരവതാനികളും മറ്റും സ്വീകരണ മുറിയ്ക്കായി തിരഞ്ഞെടുക്കാം.
  • സ്വീകരണ മുറിയ്ക്ക് ഭംഗി നൽകാൻ നിയോൺ വിളക്കുകൾ തിരഞ്ഞെടുക്കുന്നത് നിങ്ങളെ നിരാശപ്പെടുത്തില്ല. നിങ്ങളുടെ അഭിരുചിയ്ക്ക് അനുസരിച്ച് ഇവ അലങ്കാരത്തിനായി ഉപയോഗിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.