Sections

പരിഹാസങ്ങളിൽ തളരാതെ ജീവിതവിജയം കൈവരിക്കാൻ എന്തൊക്കെ ചെയ്യാം

Tuesday, May 07, 2024
Reported By Soumya
Ridicules

ചിലരുടെ പരിഹാസം നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമായി തോന്നുന്നുണ്ടോ? നിങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, വീട്ടുകാർ, അയൽക്കാർ എന്നിവരുടെ പരിഹാസ കഥാപാത്രമായി നിങ്ങൾ മാറുന്നുണ്ടോ?

പരിഹാസങ്ങളെ നേരിടാനുള്ള കെല്പില്ലാതെ ആത്മഹത്യയിൽ അഭയം തേടുന്ന കൗമാരക്കാരുടെയും യുവാക്കളുടെയും എണ്ണം ഇന്ന് വർധിച്ചിരിക്കുന്നു.

ജീവിതത്തിൽ വളരെ ഏറെ ബുദ്ധിമുട്ടും മനോവിഷമവും ഉണ്ടാക്കുന്നതാണ് ഈ പരിഹാസം. പരിഹാസത്തെ എങ്ങനെ നമുക്ക് ഗുണകരമായ രീതിയിൽ മാറ്റാം എന്നതിനെക്കുറിച്ച് സമഗ്രമായ ഒരു വിശകലനമാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ സ്റ്റെപ്സുകൾ നിങ്ങൾ പരിശീലിച്ച് കഴിഞ്ഞാൽ പരിഹാസങ്ങൾ ഒക്കെ പൂമാലകളായി മാറിയേക്കാം.

  • പരിഹാസം ഏൽക്കാത്തതായി ലോകത്ത് ആരുമില്ല. വിജയിച്ച ആൾക്കാർക്ക് അതൊരു ഉത്തേജകവും പരാജയപ്പെട്ടവർക്ക് അത് മനോവിഷമവും ആകുന്നു. പരിഹാസം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തവരെയാണ്. ആത്മവിശ്വാസമുള്ളവർക്ക് പരിഹാസം ഒരു പ്രശ്നമേ അല്ല. മറ്റുള്ളവർ പറഞ്ഞല്ല നിങ്ങൾ നിങ്ങളെ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് ആദ്യം നിങ്ങൾ ആർജിക്കേണ്ടത് ആത്മവിശ്വാസം നേടാനുള്ള കഴിവാണ്. ഇതിനുവേണ്ടിയുള്ള പല സ്റ്റെപ്പുകളും നമ്മൾ നേരത്തെ വിശദമായി നോക്കിയിട്ടുണ്ട്.
  • എല്ലാവരുടെയും അഭിപ്രായത്തിന് വിലകൽപ്പിക്കാതിരിക്കുക. കഴിവുള്ള ആൾക്കാരുടെ അഭിപ്രായം മാത്രമാണ് മുഖവിലക്കേണ്ടത്. ഉദാഹരണമായി സാമ്പത്തിക കാര്യത്തിൽ അഭിപ്രായം പറയേണ്ടത് സാമ്പത്തിക കാര്യങ്ങളിലെ എക്സ്പെർട്ടുകളാണ് അല്ലെങ്കിൽ അതിൽ അനുഭവസാമ്പത്തുള്ളവരാണ്. അങ്ങനെയല്ലാത്ത ഒരാളുടെ അഭിപ്രായം നിങ്ങൾ കേട്ടിട്ട് വിഷമിക്കേണ്ട കാര്യമില്ല. ചില ആൾക്കാർ ബോഡി ഷേമിംഗ് നടത്താറുണ്ട്. അത് പറയുന്ന ആൾക്കാർക്കും എന്തെങ്കിലും കുറവുകൾ ഉണ്ടായിരിക്കാം. നിറം, രൂപം, ജാതി, മതം തുടങ്ങിയവയുടെ പേരിൽ ആരെങ്കിലും നിങ്ങളെ പരിഹസിക്കുകയാണെങ്കിൽ, അവരുടെ കാഴ്ചപ്പാട് വേറെയാണ് അവരുടെ ചിന്താഗതി വേറെയാണ് എന്നുള്ളത് മനസ്സിലാക്കി അങ്ങനെയുള്ള ആൾക്കാരിൽ നിന്നും നിങ്ങൾ മാറി സഞ്ചരിക്കാൻ ശ്രമിക്കുക. നമ്മുടെ ജീവിതത്തിൽ അഭിപ്രായങ്ങൾ സ്വരൂപിക്കേണ്ടത് അതിന് യുക്തമായ ആളുകളിൽ നിന്നാണ്. അനാവശ്യമായി അഭിപ്രായം പറയുന്ന ആൾക്കാർക്ക് യാതൊരു വിലയും കൊടുക്കരുത്.
  • എക്സ്പേർട്ട് അല്ലാത്ത ആളുകളിൽ നിന്നും അഭിപ്രായം തിരക്കുമ്പോൾ തികച്ചും തെറ്റായ കാര്യങ്ങൾ ആയിരിക്കും പറഞ്ഞു തരാൻ സാധ്യത. ഭൂരിഭാഗം ആളുകളും നെഗറ്റീവായ കാര്യങ്ങൾ ആയിരിക്കും പറയുക. നെഗറ്റീവായ കാര്യങ്ങൾ പരിഹാസ രൂപേണയാണ് അവതരിപ്പിക്കാനാണ് അവർ ശ്രമിക്കുക. അവരുടെ അഭിപ്രായം ഒരു കാരണവശാലും നമുക്ക് വേണ്ട എന്ന് ഉറപ്പിക്കുക.
  • നമ്മളെ നന്നായി കാണാൻ ആഗ്രഹിക്കുന്ന ചില സുഹൃത്തുക്കളുടേയോ, ബന്ധുക്കളുടേയോ അഭിപ്രായങ്ങൾ സ്വീകരിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യണം. സ്വയം റിസർച്ച് ചെയ്യുക എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവർ പറയുന്ന കാര്യങ്ങളിൽ ശരിയുണ്ടോ, തെറ്റുണ്ടോ എന്നത് സ്വയം വിശകലനം ചെയ്ത് കണ്ടുപിടിക്കുക.
  • നിരന്തരം ചില ആൾക്കാർ നിങ്ങളെ പരിഹസിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും ഗുണമേന്മയുള്ളതുകൊണ്ടോ ഇല്ലെങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും കഴിവുകേട് ഉള്ളതുകൊണ്ട് ആയിരിക്കും. ഇതിൽ ഏതാണ് നിങ്ങൾക്കുള്ളതെന്ന് മനസ്സിലാക്കണം. അനാവശ്യമായി പറയുന്ന കാര്യങ്ങൾ ഉപേക്ഷിക്കുക, എന്തെങ്കിലും കാര്യമുണ്ടെങ്കിൽ എന്താണ് നിങ്ങളുടെ പ്രശ്നമെന്ന് കണ്ടുപിടിച്ച് അതിനെ മാറ്റാൻ ശ്രമിക്കുക. അതിൽനിന്ന് ഒളിച്ചോടീട്ട് കാര്യമില്ല അതിനുവേണ്ടിയുള്ള ആർജ്ജവം നിങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.ഇതിന് കോംപ്ലക്സ് ഒന്നും നിങ്ങൾ വിചാരിക്കണ്ട. ഇനി അവർ കളിയാക്കുന്നതിൽ യാതൊരു വാസ്തുമില്ല എങ്കിൽ നിങ്ങൾക്ക് എന്തോ പ്രത്യേകതയുണ്ട്, കഴിവുണ്ട്. ആ കഴിവിൽ അവർക്ക് അസൂയ കൊണ്ടായിരിക്കാം അവർ പരിഹസിക്കുന്നത്. ഇത് അവരുടെ ഒരു രോഗമാണെന്ന് മറപ്പിലാക്കി, അവജ്ഞതയോടെ അത് തള്ളിക്കളയുക.
  • നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം, ഇങ്ങനെയുള്ളത് ചെയ്യുമ്പോൾ മറ്റുള്ളവർ നിങ്ങളെ പരിഹസിക്കുന്നുണ്ടെങ്കിൽ അത് വീണ്ടും വീണ്ടും ചെയ്തു അതിൽ എക്സ്പാർട്ടവാൻ ശ്രമിക്കുക. ഉദാഹരണമായി നിങ്ങൾ പ്രസംഗിക്കാൻ കേറുമ്പോൾ മറ്റുള്ളവർ പരിഹസിക്കുന്നുണ്ടങ്കിൽ നിങ്ങൾ പ്രസംഗത്തിൽ നിന്ന് മാറുകയല്ല ചെയ്യേണ്ടത്. ആ പ്രസംഗത്തിന് വീണ്ടും പഠിച്ച് തയ്യാറായി മറ്റൊരു വേദിയിൽ നന്നായി ചെയ്യുക. അതിനുള്ള ആർജ്ജവമാണ് കാണിക്കേണ്ടത്. വിജയിച്ച പലരും പരീക്ഷിച്ചിട്ടുള്ള ഒരു കാര്യമാണിത്. ഉദാഹരണമായി ചില സിനിമാനടന്മാർ ആദ്യകാലങ്ങളിൽ അഭിനയം വളരെ മോശമായിരിക്കും അവർ അത് മെച്ചപ്പെടുത്തുന്നതിന് വേണ്ടി കഠിനമായി പരിശ്രമിച്ച് അവരെ പരിഹസിച്ച ആൾക്കാരെക്കണ്ട് തന്നെ അവർ നല്ലത് പറയിപ്പിക്കാറുണ്ട്, ഏറ്റവും മോശം ശബ്ദത്തിന് ഉടമ എന്ന് പറഞ്ഞ് തള്ളിയ നടനാണ് അമിതാബച്ചൻ. എന്നാൽ ഇന്ന് ഏറ്റവും മികച്ച ശബ്ദത്തിന്റെ ഉടമയായാണ് അമിതാബച്ചൻ. ആദ്യ കാലങ്ങളിൽ യേശുദാസിന്റൈ പാട്ട് വളരെ മോശം എന്ന് പറഞ്ഞ് തിരിച്ചയച്ച ഒരുപാട് സംഗീതസംവിധായകരുണ്ട്. നടൻമാരായ സൂര്യ, ഫഹദ് ഫാസിൽ എന്നിവർ വേറെ ചില ഉദാഹരണങ്ങളാണ്. ആരെങ്കിലും പരിഹസിക്കുമ്പോൾ ആ പരിഹാസത്തിൽ ശ്രദ്ധിക്കുന്നതിനു പകരം നിങ്ങളുടെ കഴിവ് വളർത്താൻ വേണ്ടി മാത്രം ഫോക്കസ് ചെയ്യുക.
  • നല്ലത് കാണുകയും കേൾക്കുകയും ചെയ്യുക. നിങ്ങൾ ഈ പരിഹാസത്തെ ശ്രദ്ധിക്കാതെ അതൊക്കെ മാറ്റി വച്ചുകൊണ്ട് നിങ്ങളുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങൾ പഠിക്കുകയും, പുസ്തകങ്ങൾ വായിക്കുകയും, മെഡിറ്റേഷൻ പോലുള്ള കാര്യങ്ങൾ ചെയ്യുകയും, നല്ല കാര്യങ്ങൾ അർജിക്കുകയും ചെയ്യുക. ആളുകളുടെ പരിഹാസത്തിന് പുറകെ പകവീട്ടാൻ പോയാൽ അത് നിങ്ങളെ നശിപ്പിക്കും. നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുക. നിങ്ങളുടെ ലക്ഷ്യം നേടുന്നതിന് വേണ്ടിയുള്ള പ്രവർത്തികൾ ചെയ്യുക. പരിഹസിക്കുന്നവരോടു പോലും ക്ഷമിക്കുകയും അവർക്ക് മാപ്പ് കൊടുക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ പരിഹസിച്ച ആളുകൾ പോലും ഭാവിയിൽ പൂച്ചെണ്ടുകളുമായി നിങ്ങളുടെ മുന്നിൽ വരും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.