Sections

പണ്ഡിതന്മാരുടെ ഗുണങ്ങലെന്തെല്ലാം?

Friday, Nov 24, 2023
Reported By Soumya
Scholar

പണ്ഡിതന്മാരുടെ ചില ക്വാളിറ്റികളെക്കുറിച്ചാണ് ഇന്ന് പറയുന്നത്. അറിവുള്ള ആളുകളെ പണ്ഡിതരായിട്ടാണ് കരുതാറുള്ളത്. എന്നാൽ ഒരു പണ്ഡിതനാവണം എന്നുണ്ടെങ്കിൽ അയാൾക്ക് അറിവ് മാത്രം പോരാ ചില പ്രത്യേക ക്വാളിറ്റികളും വേണം. അങ്ങനെയുള്ള ആളുകളെയാണ് പണ്ഡിതന്മാർ അല്ലെങ്കിൽ ശ്രേഷ്ഠൻമാർ എന്ന് വിളിക്കപ്പെടുന്നത്. ഇത്തരത്തിലുള്ള പണ്ഡിതന്മാരുടെ ചില ഗുണങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • ഒരു കാര്യം ഏറ്റു കഴിഞ്ഞാൽ അത് പരിപൂർണ്ണമായും ചെയ്യാൻ കഴിവുള്ളവരായിരിക്കും അവർ. കാലാവസ്ഥ വ്യതിയാനങ്ങളോ ഇല്ലെങ്കിൽ മറ്റു തടസ്സങ്ങളോ ഒന്നും തന്നെ ബാധിക്കാതെ ആ കാര്യങ്ങൾ ചെയ്തു തീർക്കാൻ കഴിവുള്ളവർ ആയിരിക്കും ഇവർ.
  • ഒരു ലക്ഷ്യം ഏറ്റെടുത്ത് കഴിഞ്ഞാൽ മറ്റു ലൗകിക ആഗ്രഹങ്ങൾ തടസ്സപ്പെടുത്തുന്നവർ ആയിരിക്കില്ല.
  • അവർക്ക് സമ്പത്ത് ഉണ്ടെങ്കിലും ആ സമ്പത്ത് സമൃദ്ധിയിൽ മതിമറന്ന് ലക്ഷ്യങ്ങൾ മറക്കുന്നവരല്ല.
  • സമ്പത്തില്ല എന്ന് പറഞ്ഞ് കൊണ്ട് വിഷമിച്ചു കഴിയുന്നവരും അല്ല ഇവർ. ചില ആളുകൾ പറയാറുണ്ട് എനിക്ക് സമ്പത്തില്ല, എന്റെ അച്ഛനും അമ്മയ്ക്കും സമ്പത്ത് ഇല്ല, ഞാൻ വളരെ മോശപ്പെട്ടയാളാണ് എന്നൊക്കെ പലരും പറയാറുണ്ട്. എന്നാൽ പണ്ഡിതന്മാർ സമ്പത്തില്ലായ്മയിൽ നിന്നുകൊണ്ട് ലക്ഷ്യങ്ങൾ നേടാൻ കഴിവുള്ളവർ ആയിരിക്കും.
  • ഇവർ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വിഷമിച്ച് ഇരിക്കുന്നവരല്ല. എനിക്ക് എല്ലാം കഴിയും എന്ന് ആത്മവിശ്വാസം ഉള്ളവർ ആയിരിക്കും.
  • ദുഃഖം ഉണ്ടാകുന്ന സമയത്ത് അതിൽ ഒരുപാട് മുഴുകി കഴിയാതെ തന്റെ ലക്ഷ്യങ്ങൾ നോക്കുന്നവർ ആയിരിക്കും.
  • ഒരു പരാജയം ഉണ്ടായാൽ അതിൽ വിഷമിച്ചിരിക്കുന്നവരല്ല. ആ പരാജയത്തിൽ നിന്നും പാഠം പഠിച്ച് അടുത്ത പ്രവർത്തിയിലേക്ക് പോകുന്നവർ ആയിരിക്കും.
  • മറ്റുള്ളവരെക്കുറിച്ച് ആലോചിച്ചു ചിന്തിച്ച് ജീവിക്കുന്നവരല്ല പണ്ഡിതന്മാർ. മറ്റുള്ളവർക്ക് എന്തുണ്ട് എന്തില്ല അവരുടെ കുറവുകൾ, കുറ്റങ്ങൾ എന്നിവ നോക്കി പ്രസംഗിച്ച് കൊണ്ട് നടക്കുന്നവരല്ല.

ഇത്രയും കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള ഒരാളിനെയാണ് പണ്ഡിതന്മാർ എന്ന് വിളിക്കപ്പെടുന്നത്. അറിവിനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തുകൊണ്ട് ലക്ഷ്യങ്ങൾ നേടാൻ കഴിവുള്ളവരാണ് പണ്ഡിതൻമാർ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.