Sections

ചിറ്റൂരിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വാട്ടർ എ.ടി.എമ്മിന് തുടക്കമാകുന്നു

Tuesday, Jan 31, 2023
Reported By Admin
Water ATM

ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വാട്ടർ എ.ടി.എം പദ്ധതിക്ക് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമാകുന്നു


കുഴൽ കിണറിൽ നിന്നുള്ള വെള്ളം ശുദ്ധീകരിച്ച് 500 ലിറ്റർ ടാങ്കിൽ സംഭരിച്ച് വാട്ടർ എ.ടി.എം വഴി നൽകുന്ന ''ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വാട്ടർ എ.ടി.എം'' പദ്ധതിക്ക് ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമാകുന്നു. നല്ലേപ്പിള്ളി, വടകരപ്പതി, എരുത്തേമ്പതി, പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകളുടെ കോമ്പൗണ്ടിലും കൊഴിഞ്ഞാമ്പാറ യു.പി സ്കൂൾ കോമ്പൗണ്ടിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ എ.ടി.എമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം ചെലവഴിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ഒരു യൂണിറ്റിന് അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതി ഉദ്ഘാടനം ഫെബ്രുവരിയോടെ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. മുരുകദാസ് അറിയിച്ചു. ജില്ലയിൽ ഒരു രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എ.ടി.എം പദ്ധതി തേങ്കുറുശ്ശി പഞ്ചായത്തിലും ആരംഭിച്ചിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.