Sections

വോൾട്ടാസിൻറെ ഓണം ആശംസകൾ ഓഫറിന് തുടക്കമായി

Tuesday, Jul 29, 2025
Reported By Admin
Voltas Launches Onam Festive Offers in Kerala

കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ളതും ഇന്ത്യയിലെ ഒന്നാം നമ്പർ എയർ കണ്ടീഷണർ ബ്രാൻഡുമായ വോൾട്ടാസ് ലിമിറ്റഡ് 'വോൾട്ടാസ് ഓണം ആശംസകൾ ഓഫർ' എന്ന പേരിലുള്ള പ്രത്യേക ഉത്സവകാല കാമ്പയിന് തുടക്കം കുറിച്ചു. ആകർഷകമായ ഡിസ്ക്കൗണ്ടുകൾ, കോമ്പോ ഡീലുകൾ, ലളിതമായ വായ്പകൾ, തെരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് ദീർഘിപ്പിച്ച വാറണ്ടി തുടങ്ങിയവ ലഭ്യമാക്കിക്കൊണ്ടുള്ള ഈ ഓഫറുകൾ ആഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ പത്തു വരെയാകും പ്രാബല്യത്തിലുണ്ടാകുക.

ഓണാഘോഷങ്ങളുടെ ഭാഗമായി എയർ കണ്ടീഷണറുകളുടേയും ഹോം അപ്ലയൻസസുകളുടേയും വിഭാഗത്തിൽ ആകർഷകമായ ഉത്പന്നങ്ങളുടെ പുതിയ ശ്രേണിയും ഉപഭോക്താക്കൾക്കായി വോൾട്ടാസ് അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് ലിവിങ്, മെച്ചപ്പെട്ട സൗകര്യങ്ങൾ, നവീനമായ ഡിസൈൻ തുടങ്ങിയവ ലഭ്യമാക്കും വിധം രൂപകല്പന ചെയ്ത ഈ ഉത്പന്നങ്ങൾ ആധുനീക ഇന്ത്യൻ ഭവനങ്ങളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ബ്രാൻഡ് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്.

വോൾട്ടാസ് ഓണം ആശംസകൾ ഓഫറിൻറെ ഭാഗമായി ലളിതമായ ഇഎംഐ ഓപ്ഷനുകളും തെരഞ്ഞെടുത്ത വാട്ടർ ഹീറ്ററുകൾക്ക് സൗജന്യ ഇൻസ്റ്റലേഷനും ലഭ്യമാക്കിയിട്ടുണ്ട്. ഡൗൺ പെയ്മെൻറ്, പലിശ, ഡീലർ പേ ഔട്ട് തുടങ്ങിയവ ഇല്ലാതെയുള്ള ത്രിപ്പിൾ സീറോ ഓഫർ, തെരഞ്ഞെടുത്ത എയർ കണ്ടീഷണറുകൾക്ക് 799 രൂപയും ജിഎസ്ടിയും മാത്രമുള്ള സൗജന്യ നിരക്കിലുള്ള ഇൻസ്റ്റലേഷൻ എന്നിവയും ലഭിക്കും. കൂടാതെ തെരഞ്ഞെടുത്ത എൻബിഎഫ്സികൾ വഴി 16, 18 മാസ ദീർഘകാല ഇഎംഐകൾ, 1088 രൂപയിൽ ആരംഭിക്കുന്ന നിശ്ചിത ഇഎംഐ പ്ലാനുകൾ, തെരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 6000 രൂപ വരെ കാഷ് ബാക്ക് എന്നിവയും ഓണം ഓഫറിൻറെ ഭാഗമായി ലഭിക്കും.

വോൾട്ടാസിൻറെ പുതിയ ഒരു ടൺ 5 സ്റ്റാർ ഇൻവെർട്ടർ എസി കൂടുതൽ സൗകര്യങ്ങളും ലാഭവും നൽകുന്നവയാണ്. ഊർജ്ജ ക്ഷമതയോടു കൂടിയ ഈ എസിക്ക് പ്രതിവർഷം 518.89 കിലോവാട്ട്-അവർ ഉപഭോഗം മാത്രമാണുള്ളത്. 110 മുതൽ 285 വോൾട്ട് വരെയുള്ള വോൾട്ടേജ് വ്യതിയാനങ്ങൾ മറികടക്കാൻ കൂടി സാധിക്കുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്.

പുതിയ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകൾ 245 മുതൽ 283 ലിറ്റർ വരെയുള്ള വിപുലമായ ശേഖരണ സൗകര്യമുള്ളവയാണ്. ഹാർവെസ്റ്റ് ഫ്രഷ് 11 ഇൻ 1 കൺവർട്ടബിൾ റഫ്രിജറേറ്ററുകളിൽ പാർട്ടി മോഡ്, അധിക വെജി സ്പേയ്സ് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

ഫൗണ്ടൻ വാഷ്, അതിവേഗ ഡ്രയിങ്, മൺസൂൺ ഡ്രൈ തുടങ്ങിയവയുമായി ശക്തമായ വൃത്തിയാക്കലാണ് ഷിക്കാർ സീരീസിലുള്ള ടോപ് ലോഡ് വാഷിങ് മിഷ്യനുകൾ പ്രദാനം ചെയ്യുന്നത്. കുറഞ്ഞ വാട്ടർ പ്രഷറിലും സീറോ പ്രഷർ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഈ വാഷിങ് മിഷ്യനുകൾ സുഗമമായി പ്രവർത്തിക്കും.

ചൂട് എത്രയെന്നു പ്രദർശിപ്പിക്കുന്ന ഡിസ്പ്ലേ, വെള്ളത്തിൻറെ ചൂടിനനുസരിച്ച് നിറം മാറുന്ന എൽഇഡി തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ ഡിജിറ്റൽ ക്രിസ്റ്റ പ്രോ വാട്ടർ ഹീറ്റർ എത്തുന്നത്. വോൾട്ടാസ് മാർവെൽ വാട്ടർ ഹീറ്റർ ദീർഘകാല പ്രവർത്തനം ഉറപ്പ് നൽകും

സ്റ്റൈലും കാര്യക്ഷമതയും സംയോജിപ്പിക്കുന്നതാണ് വോൾട്ടാസ് ഫ്ളോ പരമ്പരയിലെ ബിഎൽഡിസി സീലിങ് ഫാനുകൾ. 35 വാട്ട് ഇക്കോബോൾട്ട് മോട്ടോർ, 350 ആർപിഎം വേഗത, തുരുമ്പു പിടിക്കാത്ത കോട്ടിങ്, റിമോട്ട് കൺട്രോൾ, നിശബ്ദമായ പ്രവർത്തനം എന്നീ മികവുകൾ ഈ ഫാനുകൾക്കുണ്ട്. ബിഇഇ 5 സ്റ്റാർ റേറ്റിങുള്ള ഈ ഫാനുകൾക്ക് 8 കെവിഎ പവർ സർജ് കൈകാര്യം ചെയ്യാനാകും.

വോൾട്ടാസിൻറെ ഗുണനിലവാരത്തിനും നൂതനത്വത്തിനും പ്രാധാന്യം നൽകുന്ന വിവേചനബുദ്ധിയുള്ള ഉപഭോക്താക്കളുള്ള മേഖലയാണ് കേരളമെന്ന് വോൾട്ടാസ് നിയുക്ത മാനേജിങ് ഡയറക്ടർ മുകുന്ദൻ മേനോൻ പറഞ്ഞു. മേഖലാ തലത്തിലുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ ആഴത്തിലുള്ളവയാക്കാനും സുഗമമായ റീട്ടെയിൽ അനുഭവങ്ങൾ പ്രദാനം ചെയ്യാനുമായി ഈ മേഖലയിലെ പ്രവർത്തനം വിപുലീകരിക്കും. ടാറ്റാ ബ്രാൻഡിനുള്ള വിശ്വാസ്യതയുടെ പിൻബലവുമായി മുന്നോട്ടു പോകുന്ന വോൾട്ടാസ് ഏറ്റവും മികച്ച സാങ്കേതികവിദ്യയും സേവനവുമാണ് ലഭ്യമാക്കുന്നത്. ഈ ഓണത്തിന് സവിശേഷമായ ഉത്പന്നങ്ങളുടെ ശ്രേണി അവതരിപ്പിക്കുന്നതിലും അതോടൊപ്പം മികച്ച ഉത്സവ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലും തങ്ങൾക്ക് സന്തോഷമുണ്ട്. ഓണാഘോഷങ്ങൾ കൂടുതൽ സന്തോഷകരമാക്കാനും കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകളെ കൂടുതൽ സൗകര്യപ്രദമാക്കാനും സഹായിക്കുന്ന രീതിയിലാണ് വോൾട്ടാസ് ഓണം ആശംസകൾ ഓഫർ രൂപകൽപന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ എഴുന്നൂറിലേറെ കസ്റ്റമർ ടച്ച് പോയിൻറുകളും 84 സർവീസ് ഫ്രാഞ്ചൈസികളും വോൾട്ടാസിനുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.