Sections

കള്ളപ്പണം വെളുപ്പിച്ചോ? വിജയ് ദേവരകൊണ്ടയെ വിറപ്പിച്ച് ഇഡി

Wednesday, Nov 30, 2022
Reported By admin
business

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ലൈഗര്‍ പാന്‍ ഇന്ത്യന്‍ റീലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്

 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ വിജയ് ദേവരകൊണ്ടയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിജയ് കേന്ദ്ര കഥാപാത്രമായി എത്തിയ 'ലൈഗര്‍' ചിത്രത്തിലൂടെ സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന ആരോപണത്തിലാണ് ഹൈദരാബാദ് ഇഡിയുടെ ചോദ്യം ചെയ്യൽ. 

നടന് ലഭിച്ച പ്രതിഫലം, മറ്റ് അണിയറപ്രവര്‍ത്തകര്‍ കൈപ്പറ്റിയ പണം എന്നിവയാണ് ഇഡി പരിശോധിക്കുന്നത്. സിനിമയുടെ സംവിധായകന്‍ പുരി ജഗന്നാഥിനെയും നിര്‍മ്മാതാവ് ചാര്‍മ്മിയെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ചില രാഷ്ട്രീയക്കാര്‍ കള്ളപ്പണം സിനിമാ നിര്‍മാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപവും നിലവിലുണ്ട്. ഫെമ നിയമത്തിന്റെ ലംഘനം കേസില്‍ നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ദുബായ് കേന്ദ്രീകരിച്ചാണ് പണമിടപാടുകള്‍ നടന്നതെന്നും ഇഡി വ്യക്തമാക്കുന്നു.

മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ലൈഗര്‍ പാന്‍ ഇന്ത്യന്‍ റീലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. എന്നാല്‍ ചിത്രം ബോക്സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടു. ബോളിവുഡ് നടി അനന്യ പാണ്ഡേയാണ് സിനിമയിലെ നായിക. രമ്യ കൃഷ്ണന്‍, റോണിത് റോയ്, വിഷ്ണു റെഡ്ഡി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കരണ്‍ ജോഹറിനൊപ്പം പുരി ജഗന്നാഥും, നടി ചാര്‍മി കൗറും, അപൂര്‍വ മെഹ്തയും ചേര്‍ന്നാണ് ലൈഗര്‍ നിര്‍മ്മിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.