Sections

കംപ്ലീറ്റ് ടെക്ക്; സ്മാര്‍ട് ഫോണ്‍ വഴി പണം ഉണ്ടാക്കാം

Tuesday, Oct 12, 2021
Reported By admin
smartphone

നല്ലൊരു സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ വരുമാനം

 

കൈയ്യിലൊരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ പിന്നെ ലോകം മുഴുവന്‍ സ്വന്തമാക്കിയത് പോലെയാണ് ഇന്നത്തെ യുവാക്കള്‍ക്ക്.ഇപ്പോള്‍ ഇതാ മികച്ച വരുമാനം നേടിതരാനും ഈ ചെറിയൊരു ഫോണ്‍ മതി.ഓണ്‍ലൈന്‍ ട്യൂട്ടറിങ് മുതല്‍ സുരക്ഷിതമായ ആപ്ലിക്കേഷനുകളിലൂടെ ബിസിനസ് പ്രമോഷനില്‍ നിന്നും വരുമാനം നേടാന്‍ ആകും.നല്ലൊരു സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മികച്ച രീതിയില്‍ വരുമാനം നേടാന്‍ സാധിക്കുന്ന ചില ജോലികള്‍ നമുക്ക് നോക്കാം.

1) ഓണ്‍ലൈന്‍ ട്യൂട്ടറിങ്
കൊവിഡ് വ്യാപനത്തോടെ വിദ്യാഭ്യാസ മേഖല ഏറെക്കുറെ പൂര്‍ണമായി ഓണ്‍ലൈനിലേക്ക് മാറിയിരിക്കുകയാണ്.നല്ലൊരു സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ട്യൂട്ടറിങ് താല്‍പര്യമുള്ളവര്‍ക്ക് ഈ രംഗത്ത് നിന്ന് പ്രതിമാസം നല്ലൊരു തുക സമ്പാദിക്കാന്‍ ആകും. സ്‌കൈപ്പ്, സൂം ആപ്ലിക്കേഷന്‍ തുടങ്ങിയവ ഇതിനായി വിനിയോഗിക്കാം. വിദേശ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ വിഷയങ്ങളില്‍ ക്ലാസ് എടുക്കാന്‍ ആകും. മണിക്കൂറിന് 25 ഡോളര്‍ വരെ ലഭിക്കും. ട്യൂട്ടര്‍മി, ടൂട്ടര്‍.കോം, ഇട്യൂട്ടര്‍ വേള്‍ഡ് തുടങ്ങിയ സൈറ്റുകള്‍ ഇതിന് അവസരം നല്‍കുന്നുണ്ട്.അതുപോലെ തന്നെ ടെക്‌നിക്കല്‍ കോഴ്‌സുകളും,നൃത്തം,പാട്ട്,പെയിന്റിംഗ് പോലുള്ള ക്രിയേറ്റീവ് മേഖലകലിലും യോഗ പോലുള്ളവയിലും ക്ലാസുകള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ തുറന്നു കിടക്കുകയാണ്.

2) ട്രാന്‍സ്‌ക്രിപ്ഷന്‍

ഓഡിയോയിലൂടെയും വീഡിയോയിലൂടെയും ഒക്കെ കേട്ട കാര്യങ്ങള്‍ ഭംഗിയായി ടൈപ്പ് ചെയ്യുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ ജോലികളിലൂടെ വീട്ടിലിരുന്ന് തന്നെ മികച്ച തുക സമ്പാദിക്കാന്‍ ആകും. ഗോട്രാന്‍സ്‌ക്രിപ്റ്റ്.കോം എന്ന വെബ്‌സൈറ്റ് ഉള്‍പ്പെടെ ട്രാന്‍സ്‌ക്രിപ്ഷനിലൂടെ വരുമാനം ഉണ്ടാക്കാന്‍ അവസരം നല്‍കുന്നുണ്ട്. വിവിധ കാലാവധിയിലെ ഓഡിയോ ,വീഡിയോകളാണ് ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്ത് നല്‍കേണ്ടത്. 15 മിനിറ്റിന് 500 രൂപ വരെ ലഭിക്കാറുണ്ട് .വെബ്‌സൈറ്റില്‍ ഫോര്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ എന്ന ഓപ്ഷനില്‍ നിന്ന് വര്‍ക്ക് എന്നത് തെരഞ്ഞെടുക്കാം.സൈന്‍ അപ് ചെയ്യാം.തെറ്റില്ലാതെ ഓഡിയോ ട്രാന്‍സ്‌ക്രിപ്റ്റ് ചെയ്യണം എന്ന് ഒറ്റനിബന്ധനയാണ് ഇത്തരം വര്‍ക്കുകളിലുള്ളത്.

3) പ്രൊമോഷന്‍ 
വമ്പന്‍ കമ്പനികളുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഓണ്‍ലൈന്‍ വഴി ചെയ്തു നല്‍കിയും മികച്ച തുക നേടാന്‍ സാധിക്കും.ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഭീമന്മാര്‍ ഇത്തരം ജോലികള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.ഉദാഹരണത്തിന് ഫ്‌ലിപ്കാര്‍ട്ട് അഫിലിയേറ്റ് എന്ന പദ്ധതിയിലൂടെ മറ്റ് ചെലവുകള്‍ ഒന്നുമില്ലാതെ വരുമാനം ലഭിക്കും.ഇതില്‍ ഫ്‌ളിപ്കാര്‍ട്ട് വെബ്സൈറ്റിലേക്ക് ഉപയോക്താക്കളെ റഫര്‍ ചെയ്യുന്നതിനാണ് കമ്പനി കമ്മീഷന്‍ നല്‍കുന്നത്. നിങ്ങളുടെ വെബ്സൈറ്റില്‍ ഉല്‍പ്പന്നത്തിന്റെ ബാനറുകളോ ലിങ്കുകളോ കൊടുത്ത് കമ്മീഷന്‍ നേടാം.ഒരു ഉപയോക്താവ് നിങ്ങളുടെ ലിങ്കില്‍ ക്ലിക്കു ചെയ്ത് സൈറ്റില്‍ നിന്ന് പര്‍ച്ചേസ് നടത്തിയാല്‍ 12 ശതമാനം വരെ കമ്മീഷന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. ഫ്‌ളിപ്കാര്‍ട്ട് അഫിലിയേറ്റ് എന്ന സൈറ്റില്‍ ജോയിന്‍ ഫോര്‍ നൗ എന്നതില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കി അക്കൗണ്ട് തുറക്കാം.

4) ലിങ്ക് ചെറുതാക്കല്‍

സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ മറ്റും ഷെയര്‍ ചെയ്യുമ്പോള്‍ പടുകൂറ്റന്‍ ലിങ്കുകള്‍ വലിയ അസ്വാരസ്യമായി മാറാറുണ്ട്.ഇതൊഴിവാക്കാന്‍ യുആര്‍എല്‍ ലിങ്കുകള്‍ ചെറുതാക്കിയാണ് പോസ്റ്റ് ചെയ്യുന്നത്.ഈ ജോലി ചെയ്തും മികച്ച തുക വരുമാനം നേടാം.അതായത് യുആര്‍എല്‍ ഷോര്‍ട്ടന്‍ ചെയ്ത് ലിങ്ക് ഷെയര്‍ ചെയ്യുന്നതിലൂടെ വരുമാനം ഉണ്ടാക്കാന്‍ സഹായിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും ഒക്കെയുണ്ട്. അങ്ങോട്ട് പണമൊന്നും നല്‍കേണ്ട എന്നതിനാല്‍ പരിപാടി തട്ടിപ്പാണെന്ന ഭയവും വേണ്ട. യുആര്‍ആല്‍ ഷോര്‍ട്ട് ചെയ്ത് ലിങ്കുകള്‍ പ്രമോട്ട് ചെയ്യുന്നവര്‍ക്ക് ലിങ്കിന് ലഭിക്കുന്ന ക്ലിക്കുകളുടെ അടിസ്ഥാനത്തില്‍ ആകും മിക്കവാറും പണം ലഭിക്കുന്നത്.ഇതിന് ഏറ്റവും മികച്ച ഉദാഹരണം ഷ്രിങ്ക്മി.കോം എന്ന വെബ്‌സൈറ്റ് തന്നെ.ഓരോ രാജ്യത്തും കിട്ടുന്ന ക്ലിക്കുകളുടെ അടിസ്ഥാനത്തില്‍ അക്കൗണ്ടിലോ പേടിഎം വാലറ്റിലോ പണം എത്തും. 10,000 ലിങ്ക് ക്ലിക്കിന് 220 ഡോളര്‍ വരെയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. രാജ്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ വ്യത്യാസം കണ്ടെന്ന് വരാം.

5) വ്‌ളോഗിംഗ്

യൂട്യൂബ്,ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്‌ളോഗുകള്‍ ചെയ്ത് പോസ്റ്റ് ചെയ്ത് പണം ഉണ്ടാക്കാനും നിങ്ങള്‍ക്ക് സാധിക്കും.ഇതിനായി മറ്റ് കടമ്പകളൊന്നുമില്ല.മികച്ച കണ്ടന്റുകള്‍ക്ക് നല്ല കാഴ്ചക്കാരുണ്ടെങ്കില്‍ പണംമികച്ച രീതിയില്‍ സ്വന്തമാക്കാവുന്ന മേഖലയാണ് വ്‌ളോഗിംഗ്.ഇതിനായി മികച്ച ഒരു സ്മാര്‍ട്‌ഫോണ്‍ മാത്രം മതിയാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.