Sections

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

Thursday, Aug 06, 2026
Reported By Admin
Vi Launches Prepaid Plans with Free Spotify Premium

കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം സൗജന്യമായി നൽകുന്ന മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഡിജിറ്റൽ രംഗത്ത് സജീവമായ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഒറ്റ റീചാർജിൽ ഡാറ്റയും വിനോദവും സംഗീതവും ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്ലാനുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പരസ്യങ്ങളില്ലാത്ത സംഗീതം, ഓഫ്ലൈൻ ഡൗൺലോഡുകൾ, മികച്ച ഓഡിയോ നിലവാരം എന്നിവ ഉറപ്പാക്കുന്ന സ്പോട്ടിഫൈ പ്രീമിയം ലഭ്യമാകുന്ന കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണിവ.

കൂടുതൽ ഡാറ്റയും വിനോദവും ആഗ്രഹിക്കുന്നവർക്കായുള്ള 435 രൂപയുടെ ഫ്ലാഗ്ഷിപ്പ് പ്ലാനിൽ സ്പോട്ടിഫൈ പ്രീമിയത്തിന് പുറമെ അൺലിമിറ്റഡ് 4ജി/5ജി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോഹോട്ട്സ്റ്റാർ (മൊബൈൽ) എന്നിവ ലഭിക്കും. ഇതിന്റെ കാലാവധി 28 ദിവസമാണ്.

28 ദിവസത്തെ കാലാവധിയുള്ള 250 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 300 എസ്എംഎസ് എന്നിവയോടൊപ്പം സ്പോട്ടിഫൈ പ്രീമിയം സൗജന്യമായി ലഭിക്കുന്നു.

230 രൂപയുടെ ആഡ്-ഓൺ ടോപ്പ്-അപ്പ് പ്ലാനിൽ സ്പോട്ടിഫൈ പ്രീമിയത്തിന് പുറമെ ജിയോഹോട്ട്സ്റ്റാർ, സീ5, സോണീലിവ്, ഫാൻ കോഡ്, ലയൺസ്ഗേറ്റ് പ്ലേ തുടങ്ങി 20-ലധികം ഒടിടി പ്ലാറ്റ്ഫോമുകൾ ലഭിക്കും. ഇതിനുപുറമെ 28 ദിവസത്തെ കാലാവധിയിൽ 30ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യോജിച്ച പ്ലാൻ റീചാർജ് ചെയ്ത ശേഷം വി ആപ്പിലെ ആക്റ്റീവ് സർവീസ് വിഭാഗത്തിലുള്ള 'ക്ലെയിം ബെനഫിറ്റ്സ്' പേജ് സന്ദർശിക്കുക. അവിടെ സ്പോട്ടിഫൈ പ്രീമിയത്തിന് നേരെയുള്ള 'ക്ലെയിം' എന്നതിൽ ക്ലിക്ക് ചെയ്ത് നിലവിലുള്ള സ്പോട്ടിഫൈ അക്കൗണ്ട് വഴിയോ പുതിയ അക്കൗണ്ട് വഴിയോ സബ്സ്ക്രിപ്ഷൻ നേടാവുന്നതാണ്. റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിക്കുന്നതനുസരിച്ച് വീണ്ടും യോജിച്ച പ്ലാനുകൾ റീചാർജ് ചെയ്ത് ഈ സേവനം തടസ്സങ്ങളില്ലാതെ തുടരാം.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോഹോട്ട്സ്റ്റാർ തുടങ്ങി ഒട്ടനവധി ഒടിടി പ്ലാറ്റ്ഫോമുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഇതിനകം തന്നെ ശക്തമായ വിനോദ സേവനങ്ങൾ വിയുടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകളിൽ നൽകുന്നുണ്ട്. ഇതിനൊപ്പം സ്പോട്ടിഫൈ പ്രീമിയം കൂടി എത്തുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.