Sections

കേരളത്തിലെ ഉപഭോക്താക്കൾക്ക് വോയ്‌സ് ഓവർ വൈഫൈ കോളിങ് സൗകര്യം അവതരിപ്പിച്ച് വി

Monday, Apr 24, 2023
Reported By Admin
VI

വി കേരള സർക്കിളിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി വോയ്സ് ഓവർ വൈഫൈ സേവനം അവതരിപ്പിച്ചു


കൊച്ചി: ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാവായ വി കേരള സർക്കിളിലെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി വോയ്സ് ഓവർ വൈഫൈ സേവനം അവതരിപ്പിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ മുഖ്യ നഗരങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ വി ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ സേവനം ലഭ്യമാണ്.

കെട്ടിടങ്ങൾക്കുള്ളിൽ എല്ലാ ബ്രോഡ്ബാൻഡ് നെറ്റ്വർക്കുകളിലും തടസമില്ലാത്തതും വിപുലീകരിച്ചതുമായ കവറേജായിരിക്കും വി വോയ്സ് ഓവർ വൈഫൈ ലഭ്യമാക്കുക. വൈഫൈയിൽ കണക്റ്റ് ചെയ്തിരിക്കുമ്പോൾ വീട്ടിലായാലും ഓഫിസിലായാലും കോളുകൾ മുറിഞ്ഞു പോകാതെയും ഉയർന്ന നിലവാരം നിലനിർത്തിയും കോളുകൾ നടത്താൻ ഉപഭോക്താക്കൾക്കു സാധിക്കും.

കേരള സർക്കിളിലെ വി പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇപ്പോൾ വോയ്സ് ഓവർ വൈഫൈ കോളുകൾ ഇപ്പോൾ അധിക ചാർജില്ലാതെ നടത്താം.

ലളിതമായ രീതിയിൽ വി ഉപഭോക്താക്കൾക്ക് സ്മാർട്ട് ഫോണിൽ തികച്ചും സൗജന്യമായി വോയ്സ് ഓവർ വൈഫൈ കോളിങ് സേവനം ആക്ടിവേറ്റു ചെയ്യാം.

  • സ്മാർട്ട് ഫോൺ വൈഫൈ കോളിങ് പിന്തുണക്കുമോ എന്നു പരിശോധിക്കുക (www.myvi.in/vi-wifi-calling)
  • സജീവമായ വോൾട് കോളിങ് സേവനമുള്ള വി സിം ഉണ്ടായിരിക്കുക
  • വൈഫൈ നെറ്റ് വർക്കിലേക്കു പോകുകയും ഡിവൈസിൽ വൈഫൈ കോളിങ് സ്വിച്ച് ഓണാക്കുകയുംചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.