Sections

വി മൂവീസ് ആൻറ് ടിവി ആപ്പിൽ സൺ നെക്സ്റ്റും ഉൾപ്പെടുത്തി

Tuesday, Oct 29, 2024
Reported By Admin
Vi Movies & TV app adds Sun NXT subscription for multi-language South Indian content

കൊച്ചി: വി മൂവീസ് ആൻറ് ടിവി ആപ്പ് സബ്സ്ക്രിപ്ഷൻ പദ്ധതികളിൽ സൺ നെക്സ്റ്റ് ഒടിടിയും ഉൾപ്പെടുത്തി. ദക്ഷിണേന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളും മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും.

വി മൂവീസ് ആൻറ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളിൽ 248 രൂപയുടേയും 154 രൂപയുടേയും പ്രതിമാസ പദ്ധതികളിൽ സൺ നെക്സ്റ്റ് പ്രീമിയം ഉള്ളടക്കം അധിക ചെലവില്ലാതെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, മനോരമമാക്സ് തുടങ്ങിയവയ്ക്കൊപ്പം സൺ നെക്സ്റ്റും ഇതോടെ ഉപഭോക്താക്കൾക്കു ലഭിക്കും. ഓരോ ഒടിടികളും പ്രത്യേകമായി വാങ്ങേണ്ട അവസ്ഥയാണ് വി മൂവീസ് ആൻറ് ടിവി പ്ലസ് പായ്ക്കിലൂടെ ഒഴിവാക്കപ്പെടുന്നത്.

സൺ നെക്സ്റ്റുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതൽ പ്രാദേശിക വിനോദ ഓപ്ഷനുകൾ ചേർത്ത് വി മൂവീസ് ആൻറ് ടിവി അനുഭവം മികച്ചതാക്കുന്നു. ഒരു ആപ്പിൽ ഒരു സബ്സ്ക്രിപ്ഷനിലൂടെ എല്ലാ ഭാഷകളിലും ഉയർന്ന നിലവാരമുള്ള ഉള്ളടക്കം ആസ്വദിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.