Sections

മൊബൈൽ ക്ലൗഡ് ഗെയിമിങ് ക്ലൗഡ് പ്ലേ അവതരിപ്പിച്ച് വി

Friday, Apr 05, 2024
Reported By Admin
Cloud Play

കൊച്ചി: യൂറോപ്പിൽ നിന്നുള്ള മുൻനിര ക്ലൗഡ് ഗെയിമിങ് കമ്പനിയായ കെയർ ഗെയിമുമായി സഹകരിച്ച് വി മൊബൈൽ ക്ലൗഡ് ഗെയിമിങ് സർവീസ് ആയ ക്ലൗഡ് പ്ലേ അവതരിപ്പിച്ചു. സൗജന്യ ട്രയൽ കാലയളവിൽ പരീക്ഷിച്ച ശേഷം വാങ്ങാവുന്ന രീതിയിലാണ് ഇതു ലഭ്യമാകുക. ആൻഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക ഡൗൺലോഡുകൾ ഒന്നും നടത്താതെ തന്നെ മികച്ച ഗെയിമിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ക്ലൗഡ് പ്ലേ.

മൊബൈൽ ഗെയിമിങിനെ അടുത്ത തലത്തിലേക്ക് ഉയർത്തുന്ന വിധത്തിൽ വിവിധ വിഭാഗങ്ങളിലൂള്ള പ്രീമിയം എഎഎ ഗെയിമുകളാവും ക്ലൗഡ് പ്ലേ ലഭ്യമാക്കുക. പ്രതിമാസം നൂറു രൂപ നിരക്കിൽ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലാവും ക്ലൗഡ് പ്ലേ ലഭിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 104 രൂപയുടെ റീചാർജ് ആയിരിക്കും. പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കൾക്ക് സബ്സ്ക്രിപ്ഷൻ എടുക്കുന്നതിനു മുൻപ് സേവനം ഉപയോഗിച്ചു നോക്കാവുന്നതാണ്.

ഉപഭോക്താക്കൾക്കായി തങ്ങൾ അവതരിപ്പിക്കുന്നവ കൂടുതൽ ശക്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനായി കൂട്ടായ നീക്കങ്ങളിലാണു തങ്ങൾ വിശ്വസിക്കുന്നതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോൺ ഐഡിയ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

പുതിയ മൊബൈൽ ഫോണിനോ ഗെയിം പാഡിനോ ആയി പുതിയ നിക്ഷേപങ്ങൾ നടത്താതെ തന്നെ യഥാർത്ഥ എഎഎ മൊബൈൽ ഗെയിമിങ് അനുഭവിക്കാൻ ക്ലൗഡ് പ്ലേ ഇന്ത്യയിലെ എല്ലാ ഗെയിമർമാർക്കും അവസരമൊരുക്കുമെന്ന് കെയർഗെയിം സ്ഥാപകനും സിഇഒയുമായ ഫിലിപ്പി വാങ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.