Sections

കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഇസിം അവതരിപ്പിച്ച് വി

Saturday, Mar 23, 2024
Reported By Admin
VI eSIM

കൊച്ചി: മുൻനിര ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ഇസിം അവതരിപ്പിച്ചു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് തടസങ്ങളില്ലാത്തതും വേഗതയേറിയതും പരിസ്ഥിതി സൗഹൃദവുമായ കണക്ടിവിറ്റി ലഭ്യമാക്കാനുള്ള നീക്കത്തിലെ നിർണായക ചുവടുവെപ്പാണിത്.

ഇസിം ഉപയോഗിക്കാനാവുന്ന സ്മാർട്ട് ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും വി ഉപഭോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താം. ഒരൊറ്റ ഉപകരണത്തിൽ തന്നെ വിവിധ പ്രൊഫൈലുകളെ പിന്തുണക്കുതാണ് ഇസിം. അതിനാൽ ആദ്യ സിം കാർഡ് മാറ്റാതെ തന്നെ രണ്ടാമത്തെ സിം ഉപയോഗിക്കാം. ഇതിനു പുറമെ സുസ്ഥിരതയും അതിവേഗ കണക്ടിവിറ്റിയും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും ഇതിലൂടെ സാധ്യമാകും. പുതിയ നീക്കത്തിലൂടെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് തങ്ങളുടെ ഹാൻഡ് സെറ്റിൽ ഇസിം ഉപയോഗിക്കാനുള്ള സൗകര്യമാണു നിലവിൽ വിരിക്കുത്.

ഉപഭോക്താക്കൾക്ക് സൗകര്യവും, മൂല്യവും ഉള്ള സേവനങ്ങൾ അവതരിപ്പിക്കുന്നതിലാണ് വി വിശ്വസിക്കുന്നതെന്നും ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം സുസ്ഥിരമായ ഭാവിക്കായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതു കൂടിയാണ് ഇസിം അവതരിപ്പിച്ചതിലൂടെ സാധ്യമാകുന്നതെന്നും വോഡഫോൺ ഐഡിയ കേരളാ-തമിഴ്നാട് ക്ലസ്റ്റർ ബിസിനസ് മേധാവി ആർ ശാന്താറാം പറഞ്ഞു.

വി ഇസിം ലഭിക്കാൻ 199 ലേക്ക് 'ഇസിം <സ്പേസ്> രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡി' സഹിതം ഒരു എസ്എംഎസ് അയയ്ക്കുക. സ്ഥിരീകരണ എസ്എംഎസ് ലഭിച്ച് 15 മിനിറ്റിനുള്ളിൽ ഇസിം മാറ്റാനുള്ള അഭ്യർത്ഥന സ്ഥിരീകരിക്കുതിന് ഉപഭോക്താവ് 'ഇസിംവൈ' എന്ന് മറുപടി നൽകേണ്ടതാണ്. ഒരു കോളിലൂടെ സമ്മതം അഭ്യർത്ഥിക്കുന്ന മറ്റൊരു എസ്എംഎസും ഉപഭോക്താവിന് ലഭിക്കും. കോളിൽ സമ്മതം നൽകിയ ശേഷം ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ ഒരു ക്യുആർ കോഡ് ലഭിക്കും, അത് സെറ്റിങ്സ് <മൊബൈൽ ഡാറ്റ> ഡാറ്റ പ്ലാൻ എതിൽ പോയി സ്കാൻ ചെയ്യണം. ഉപകരണത്തിൽ ഡിഫോൾട്ട് ലൈൻ (പ്രൈമെറി/സെകൻഡെറി) തിരഞ്ഞെടുത്ത് പൂർത്തിയായി എന്ന് ക്ലിക്കുചെയ്യുക. ഇസിം 30 മിനിറ്റിനുള്ളിൽ ആക്ടീവാകും.

പുതിയ ഉപഭോക്താക്കൾക്ക് അവരുടെ ഐഡന്റിറ്റി പ്രൂഫ് സഹിതം അടുത്തുള്ള വി സ്റ്റോർ സന്ദർശിച്ച് ഇസിം ആക്ടീവാക്കാം.

വി ഇസിം ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.